ഛത്തീസ്ഗഢിലും മത പരിവര്‍ത്തനം; നേതൃത്വം നല്‍കിയത് ബിജെപി എംപി
ബസ്തര്‍: ആഗ്രയിലെ മതപരിവര്‍ത്തനം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ സമാനമായ രീതിയില്‍ ഛത്തീസ്ഗഢിലും മതപരിവര്‍ത്തനം നടന്നതായി റിപ്പോര്‍ട്ട്. ഒക്ടോബറില്‍ നടന്ന മതപരിവര്‍ത്തനം മാധ്യമങ്ങളെ അകറ്റിയായിരുന്നു നടത്തിയത്. എന്നാല്‍, ബസ്തറില്‍ നിന്നുള്ള ബിജെപി എം പി ദിനേശ് കശ്യപ് പരിപാടിയില്‍ പ്രസംഗിക്കുന്ന വീഡിയോ പുറത്തുവന്നതോടെ സംഭവം വിവാദമായിരിക്കുകയാണ്.
വിശ്വഹിന്ദുപരിഷത്തിന്റെ നേതൃത്വത്തില്‍ നടത്തിയ പരിപാടിയില്‍ 33 ക്രിസ്ത്യന്‍ കുടുംബങ്ങളെയാണ് ഹിന്ദുമതത്തിലേക്ക് മാറ്റിയത്. ചടങ്ങില്‍ കശ്യപായിരുന്നു മുഖ്യാതിഥി. പണവും മറ്റു സൗകര്യങ്ങളും വാഗ്ദാനം ചെയ്താണ് ഇവരെയും ഹിന്ദുക്കളാക്കിയിരിക്കുന്നത്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി മതം മാറ്റത്തിന് നിര്‍ബന്ധിക്കുകയും ചെയ്തു.

എന്നാല്‍ പരിപാടിക്ക് താന്‍ നേതൃത്വം നല്‍കിയെന്ന കാര്യം ദിനേശ് കശ്യപ് നിഷേധിച്ചു. അവിടെ നടന്നത് നേരത്തെ ഹിന്ദുമതത്തിലുണ്ടായിരുന്നവര്‍ സ്വന്തം ആഗ്രഹപ്രകാരം തിരിച്ചെത്തുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു. ഈ കുടുംബങ്ങളെ ക്രിസ്ത്യന്‍ മിഷനറിമാര്‍ ക്രിസ്തുമതത്തിലേക്ക് പ്രലോഭിച്ച് മാറ്റുകയായിരുന്നെന്നും അദ്ദേഹം ആരോപിച്ചു.
ഉത്തരേന്ത്യയിലെ ചില ഭാഗങ്ങളില്‍ അന്യമതസ്ഥരെ ഹിന്ദുമതത്തിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട് വിവാദം കനക്കുകയാണ്. കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് ആര്‍എസ്എസ്സിന്റെയും വിശ്വഹിന്ദു പരിഷത്തിന്റെ നേതൃത്വത്തില്‍ മതംമാറ്റം നടക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. മതം മാറ്റത്തിന് സമ്മതിക്കാത്തവരെ ഗ്രാമത്തില്‍ നിന്നും ഓടിക്കുമെന്നാണത്രെ ഭീഷണി.












Click it and Unblock the Notifications