കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മമതയോട് ഇടഞ്ഞ് തൃണമൂല്‍ വിട്ട് ബിജെപിയില്‍ ചേര്‍ന്ന് ദിനേഷ് ത്രിവേദി, ബംഗാളില്‍ വീണ്ടും കൂറുമാറ്റം

Google Oneindia Malayalam News

ദില്ലി: മമതാ ബാനര്‍ജിയോട് ഇടഞ്ഞ് രാജ്യസഭാ എംപി സ്ഥാനം രാജിവെച്ച തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് ദിനേഷ് ത്രിവേദി ബിജെപിയില്‍ ചേര്‍ന്നു. ബംഗാളില്‍ തൃണമൂലിന്റെ വന്‍ നഷ്ടമാണ് ഇത്. പാര്‍ട്ടി അധ്യക്ഷന്‍ ജെപി നദ്ദയുടെ സാന്നിധ്യത്തിലായിരുന്നു ത്രിവേദിയുടെ ബിജെപി പ്രവേശം. പിയൂഷ് ഗോയലും സമ്പിത് പത്രയും ചടങ്ങിനെത്തിയിരുന്നു. ദിനേഷ് ത്രിവേദി നല്ലൊരു നേതാവാണ്, പക്ഷേ അദ്ദേഹം ഇത്രയും കാലം ഒരു മോശം പാര്‍ട്ടിയിലായിരുന്നു. ഇപ്പോഴത് മാറിയിരിക്കുന്നുവെന്ന് നദ്ദ പറഞ്ഞു. ബംഗാള്‍ തിരഞ്ഞെടുപ്പില്‍ ത്രിവേദിക്ക് നിര്‍ണായക റോളുണ്ടാവുമെന്നും നദ്ദ പറഞ്ഞു.

കോവിഡ് വാക്‌സിനേഷന്‍ രണ്ടാം ഘട്ടം തുടരുന്നു, ചിത്രങ്ങള്‍ കാണാം

1

എനിക്ക് ബിസിനസില്‍ ഒട്ടും താല്‍പര്യമില്ല. ഇന്ന് ഞാന്‍ ജനതാ പരിവാറിനൊപ്പം ചേര്‍ന്നിരിക്കുകയാണ്. മറ്റൊരു പാര്‍ട്ടിയില്‍ അവര്‍ ജനങ്ങള്‍ക്ക് പകരം കുടുംബത്തെയാണ് സേവിക്കുന്നത്. ആ പാര്‍ട്ടിയുടെ പേര് താന്‍ പറയുന്നില്ല. പലരും ബംഗാളിന്റെ ഇപ്പോഴത്തെ അവസ്ഥയെന്താണെന്ന് ചോദിക്കാറുണ്ടായിരുന്നു. ഇപ്പോഴത്ത സെര്‍ക്കാരിന് കീഴില്‍ വലിയ അഴിമതിയാണ് സംസ്ഥാനത്ത് നടക്കുന്നത്. താന്‍ ഉറപ്പായും സജീവ രാഷ്ട്രീയത്തിലുണ്ടാവുമെന്നും ത്രിവേദി വ്യക്തമാക്കി. അതേസമയം ഇത്തവണ മത്സരിക്കുമെന്ന കാര്യത്തില്‍ അദ്ദേഹം ഉറപ്പ് നല്‍കിയില്ല. മത്സരിച്ചാലും ഇല്ലെങ്കിലും പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ ഉണ്ടാവുമെന്നും ത്രിവേദി പറഞ്ഞു.

Recommended Video

cmsvideo
NCP മൂന്ന് സീറ്റുകളിൽ മത്സരിക്കും : Minister A K Saseendran | Oneindia Malayalam

ഏത് വേഷത്തിലും സുന്ദരി തന്നെ.. നടി ആൻഡ്രിയ ജർമിയയുടെ കിടിലൻ ലുക്കിലുള്ള ചിത്രങ്ങൾ

ബംഗാള്‍ തൃണമൂല്‍ കോണ്‍ഗ്രസിനെ തിരസ്‌കരിച്ച് കഴിഞ്ഞു. അവര്‍ക്ക് വേണ്ടത് പുരോഗതിയാണ്. അഴിമതിയോ അക്രമമോ ബംഗാള്‍ ജനത മടുത്ത് കഴിഞ്ഞതാണെന്നും ദിനേഷ് ത്രിവേദി വ്യക്തമാക്കി. ബംഗാള്‍ ജനത വലിയ മാറ്റത്തിനാണ് ആഗ്രഹിക്കുന്നത്. രാഷ്ട്രീയം തമാശക്കളിയല്ല. അത് ഗൗരവമായ കാര്യമാണ്. എല്ലാ മൂല്യങ്ങളും മമതാ ബാനര്‍ജി രാഷ്ട്രീയം കളിക്കുമ്പോള്‍ മറന്നുവെന്നും ത്രിവേദി കുറ്റപ്പെടുത്തി. അതേസമയം ത്രിവേദിയുടെ വരവ്് ബിജെപിയെ ശക്തിപ്പെടുത്തുമോ എന്ന് വ്യക്തമല്ല. നേരത്തെ തന്നെ നിരവധി നേതാക്കള്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ നിന്ന് ബിജെപിയിലെത്തിയിരുന്നു.

അടുത്തിടെ വന്ന സര്‍വേകളൊന്നും ഇക്കാരണങ്ങള്‍ കൊണ്ട് മമത വീഴില്ലെന്നാണ് പ്രവചിക്കുന്നത്. തൃണമൂല്‍ പറയുന്നത് ബിജെപിക്ക് നൂറ് സീറ്റ് പോലും കിട്ടില്ലെന്നാണ്. സര്‍വേകളില്‍ നൂറിനടുത്ത് സീറ്റുകള്‍ കിട്ടുമെന്നാണ് പ്രവചിക്കുന്നത്. മുന്‍ കേന്ദ്ര മന്ത്രിയായിരുന്നു ത്രിവേദി നേരത്തെ മമതയുടെ വിശ്വസ്തനായിരുന്നു. ഫെബ്രുവരി പന്ത്രണ്ടിനാണ് ബജറ്റ് ചര്‍ച്ചകള്‍ക്കിടെ രാജ്യസഭയില്‍ നിന്ന് അദ്ദേഹം രാജി പ്രഖ്യാപിക്കുകയായിരുന്നു. തൃണമൂലില്‍ നിന്ന് തനിക്ക് പ്രവര്‍ത്തിക്കാനാവുന്നില്ലെന്നും, ശ്വാസം മുട്ടുന്നുവെന്നും ത്രിവേദി പറഞ്ഞിരുന്നു. എന്നാല്‍ പോകുന്നവര്‍ പോകട്ടെയെന്നാണ് മമതയുടെ നിലപാട്.

English summary
dinesh trivedi joins bjp, blames mamata banerjee for corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X