സച്ചിന് നല്കിയ കാര്‍ തിരികെ നല്കി; ദിപ കര്‍മാകര്‍ക്ക് പണം ലഭിച്ചു
അഗര്‍ത്തല: ഇന്ത്യയുടെ ഒളിമ്പിക്സ് ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ തനിക്ക് ലഭിച്ച ബിഎംഡബ്ലു കാര്‍ തിരികെ നല്കി. ഒളിമ്പിക്സിലെ അത്ഭുത പ്രകടനത്തിന് ദിപയ്ക്ക് സമ്മാനമായി ലഭിച്ച കാര്‍ ആണ് തിരികെ നല്കി 25 ലക്ഷം രൂപ ലഭിച്ചത്. ഈ പണം വീട്ടില്‍ നല്‍കിയശേഷം ഹുണ്ടായിയുടെ ഒരു കാര്‍ ദിപ സ്വന്തമാക്കുകയും ചെയ്തു.
ബിഎംഡബ്ലു പോലെ വിലകൂടിയ കാര്‍ തങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ദിപയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. ത്രിപുരയിലെ അഗര്‍ത്തയില്‍ റോഡുകള്‍ മോശമായതിനാല്‍ ഇത്തരമൊരു കാര്‍ ഓടിക്കുക പ്രയാസകരമാണ്. മാത്രവുമല്ല, അഗര്‍ത്തലയില്‍ കാറിന്റെ സര്‍വീസ് സെന്ററും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാര്‍ തിരികെ നല്കാന് തീരുമാനിച്ചത്.

നേരത്തെയും കാര്‍ തിരികെ നല്കാന് തീരുമാനിച്ചിരുന്നെങ്കിലും റോഡ് നന്നാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുകയായിരുന്നു. പിന്നീട് ഇക്കാര്യം നീണ്ടുപോയതോടെ കാര്‍ മാറ്റി മറ്റൊന്നുവാങ്ങാന് ദിപയുടെ കുടുംബവും തീരുമാനിച്ചു. പുതിയ കാറിന് അഗര്‍ത്തലയില്‍ സര്‍വീസ് സെന്ററുണ്ടെന്ന് കോച്ച് ബിശ്വേശ്വര് നന്ദി പറഞ്ഞു.
ഒളിമ്പിക്സ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ് പിവി സിന്ധു, ഗുസ്തി താരം സാക്ഷി മാലിക്, സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ് എന്നിവര്‍ക്കാണ് ബിഎംഡബ്ലു കാറിന്റെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന് കാര്‍ കൈമാറിയത്. ഒളിമ്പിക്സ് ജിംനാസ്റ്റിക്കില്‍ നാലാം സ്ഥാനത്ത് എത്തിയ ദിപയ്ക്ക് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications