കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സച്ചിന്‍ നല്‍കിയ കാര്‍ തിരികെ നല്‍കി; ദിപ കര്‍മാകര്‍ക്ക് പണം ലഭിച്ചു

  • By Anwar Sadath
Google Oneindia Malayalam News

അഗര്‍ത്തല: ഇന്ത്യയുടെ ഒളിമ്പിക്‌സ് ജിംനാസ്റ്റിക് താരം ദിപ കര്‍മാകര്‍ തനിക്ക് ലഭിച്ച ബിഎംഡബ്ലു കാര്‍ തിരികെ നല്‍കി. ഒളിമ്പിക്‌സിലെ അത്ഭുത പ്രകടനത്തിന് ദിപയ്ക്ക് സമ്മാനമായി ലഭിച്ച കാര്‍ ആണ് തിരികെ നല്‍കി 25 ലക്ഷം രൂപ ലഭിച്ചത്. ഈ പണം വീട്ടില്‍ നല്‍കിയശേഷം ഹുണ്ടായിയുടെ ഒരു കാര്‍ ദിപ സ്വന്തമാക്കുകയും ചെയ്തു.

ബിഎംഡബ്ലു പോലെ വിലകൂടിയ കാര്‍ തങ്ങള്‍ക്ക് ചേര്‍ന്നതല്ലെന്ന് ദിപയുടെ പിതാവ് നേരത്തെ പറഞ്ഞിരുന്നു. ത്രിപുരയിലെ അഗര്‍ത്തയില്‍ റോഡുകള്‍ മോശമായതിനാല്‍ ഇത്തരമൊരു കാര്‍ ഓടിക്കുക പ്രയാസകരമാണ്. മാത്രവുമല്ല, അഗര്‍ത്തലയില്‍ കാറിന്റെ സര്‍വീസ് സെന്ററും ഉണ്ടായിരുന്നില്ല. ഇതേ തുടര്‍ന്നാണ് കാര്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചത്.

dipa-bmw

നേരത്തെയും കാര്‍ തിരികെ നല്‍കാന്‍ തീരുമാനിച്ചിരുന്നെങ്കിലും റോഡ് നന്നാക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ ഉറപ്പു നല്‍കുകയായിരുന്നു. പിന്നീട് ഇക്കാര്യം നീണ്ടുപോയതോടെ കാര്‍ മാറ്റി മറ്റൊന്നുവാങ്ങാന്‍ ദിപയുടെ കുടുംബവും തീരുമാനിച്ചു. പുതിയ കാറിന് അഗര്‍ത്തലയില്‍ സര്‍വീസ് സെന്ററുണ്ടെന്ന് കോച്ച് ബിശ്വേശ്വര്‍ നന്ദി പറഞ്ഞു.

ഒളിമ്പിക്‌സ് ബാഡ്മിന്റണ്‍ മെഡല്‍ ജേതാവ് പിവി സിന്ധു, ഗുസ്തി താരം സാക്ഷി മാലിക്, സിന്ധുവിന്റെ കോച്ച് പി ഗോപീചന്ദ് എന്നിവര്‍ക്കാണ് ബിഎംഡബ്ലു കാറിന്റെ ബ്രാന്‍ഡ് അംബാസഡറായ സച്ചിന്‍ കാര്‍ കൈമാറിയത്. ഒളിമ്പിക്‌സ് ജിംനാസ്റ്റിക്കില്‍ നാലാം സ്ഥാനത്ത് എത്തിയ ദിപയ്ക്ക് തലനാരിഴയ്ക്കാണ് മെഡല്‍ നഷ്ടമായത്.

English summary
Dipa Karmakar gets cash after returning BMW handed over by Sachin Tendulkar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X