ദിപ കര്‍മാക്കറിന് സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ തിരികെ നല്‍കുന്നു
അഗര്‍ത്തല: റിയോ ഒളിംപിക്‌സില്‍ ജിംനാസ്റ്റികില്‍ വിജയം കൈവരിച്ച ദിപ കര്‍മാക്കറിന് സച്ചിന്‍ സമ്മാനിച്ച ബിഎംഡബ്ല്യു കാര്‍ തിരികെ നല്‍കുന്നു.
പിവി സിന്ധുവിനും സാക്ഷി മാലികിനും ഒപ്പം ദിപയ്ക്ക് സമ്മാനിച്ച കാറാണ് തിരികെ നല്‍കുന്നത്. ആഡംബര കാറിന് അറ്റകുറ്റപണികള്‍ നടത്താന്‍ നേരിടുന്ന ബുദ്ധിമുട്ടാണ് തിരികെ നല്‍കാന്‍ കാരണം എന്ന് പറയുന്നു.

സച്ചിൻ സമ്മാനിച്ച കാര്‍
റിയോ ഒളിംപിക്‌സ് ജേതാക്കളായ പിവി സിന്ധുവിനും സാക്ഷി മാലികിനും ഒപ്പം ദിപ കര്‍മ്മാക്കറിന് സമ്മാനിച്ച കാര്‍ തിരികെ നല്‍കാന്‍ തീരുമാനം.

അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കില്ല
അഗര്‍ത്തല പോലുള്ള നഗരത്തില്‍ ബിഎംഡബ്യു കാറിന് സര്‍വ്വീസ് സെന്ററുകള്‍ ഇല്ലാത്തത് അറ്റകുറ്റ പണികള്‍ നടത്താന്‍ സാധിക്കാതെ വരുന്നു. മാത്രമല്ല മോശമായ റോഡുകളില്‍ സര്‍വ്വീസ് നടത്താന്‍ സാധിക്കുന്നിസ്സ എന്നതാണ് പ്രശ്‌നം.

യഥാര്‍ത്ഥ ഉടമസ്ഥന് തിരികെ നല്‍കുന്നു
കാറ് സമ്മാനിച്ച യഥാര്‍ത്ഥ ഉടമസ്ഥനായ ബാഡ്മിന്റണ്‍ അസോസിയേഷന്‍ പ്രസിഡന്റ് ചാമുണ്ഡേശ്വര്‍ നാഥിന് തിരികെ ഏര്‍പ്പിക്കാനാണ് തീരമാനമെന്ന് ദിപയുടെ കോച്ച് ആയ ബിശ്വേശര്‍ പറഞ്ഞു.

പകരം പണം മതി
കാറിന്റെ തുകയ്ക്ക് തുല്യമായ പണം ദിപയുടെ അക്കൗണ്ടില്‍ നിക്ഷേപിച്ചാല്‍ മതിയെന്നും അത് എത്രയായലും പ്രശ്‌നമില്ലെന്നും കോച്ച് പറഞ്ഞു. എന്നാല്‍ ഈ വിഷയത്തില്‍ ദിപ പ്രതികരിച്ചിട്ടില്ല.












Click it and Unblock the Notifications