കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രമുഖ നടി ഇസ്ലാം സ്വീകരിച്ചു; മാധ്യമങ്ങള്‍ക്ക് മുന്നില്‍ തുറന്നുപറഞ്ഞു!! പുതിയ പേര് ഫാഇസ ഇബ്രാഹീം

ഉത്തര്‍ പ്രദേശിലെ മൗദഹ ഹാമിര്‍പൂരിലായിരുന്നു വിവാഹം. സസുറുല്‍ സിമാര്‍ കായില്‍ വച്ചാണ് ഷുഹൈബും ദീപികയും അടുത്തുപരിചയപ്പെടുന്നത്.

Google Oneindia Malayalam News

Recommended Video

cmsvideo
BJPയെ ഞെട്ടിച്ച് മഹാരാഷ്ട്രയിൽ ചെങ്കൊടിയേന്തി കർഷകരുടെ മാർച്ച് | Oneindia Malayalam

പ്രമുഖ ടെലിവിഷന്‍ താരം ഇസ്ലാം മതം സ്വീകരിച്ചതായി സ്ഥിരീകരിച്ചു. നടി തന്നെയാണ് ഇക്കാര്യം തുറന്നുപറഞ്ഞത്. നേരത്തെ ഇക്കാര്യത്തില്‍ ചില സൂചനകള്‍ പുറത്തുവന്നിരുന്നെങ്കിലും ഒരു പ്രമുഖ ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ നടി ഇക്കാര്യം സമ്മതിക്കുകയായിരുന്നു. ഇസ്ലാം സ്വീകരിച്ചതില്‍ തനിക്ക് അഭിമാനമുണ്ടെന്നു നടി പറഞ്ഞു. നടിയുടെ വിവാഹം അടുത്തിടെ കഴിഞ്ഞിരുന്നു. അന്നാണ് മതംമാറ്റത്തെ കുറിച്ച് ചില സൂചനകള്‍ പുറത്തുവന്നത്. ഇസ്ലാം സ്വീകരിക്കുന്നതും ലൗ ജിഹാദുമെല്ലാം ദേശീയതലത്തില്‍ വന്‍ ചര്‍ച്ചയായിരിക്കെയാണ് നടിയുടെ മതംമാറ്റവും തുറന്നുപറയലും വാര്‍ത്തയാകുന്നത്...

ദീപിക കാകര്‍

ദീപിക കാകര്‍

്മിനിസ്‌ക്രീന്‍ തിളങ്ങി നില്‍ക്കുന്ന ദീപിക കാകര്‍ ആണ് ഇസ്ലാം സ്വീകരിച്ചതായി തുറന്നുപറഞ്ഞത്. ഇപ്പോള്‍ ഇവരുടെ പേര് ഫാഇസ ഇബ്രാഹീം എന്നാണ്. മതം മാറിയതില്‍ അഭിമാനിക്കുന്നുവെന്നും അവര്‍ പറഞ്ഞു.

പൂര്‍ണ സമ്മതം

പൂര്‍ണ സമ്മതം

തന്റെ കുടുംബത്തിന്റെ പൂര്‍ണ സമ്മതത്തോടെയാണ് ഇസ്ലാം സ്വീകരിച്ചതെന്ന് ദീപിക പറഞ്ഞു. നേരത്തെ ഇതുമായി ബന്ധപ്പെട്ട വന്ന വാര്‍ത്തകള്‍ ശരിയായിരുന്നുവെന്നും അവര്‍ ടൈംസ് ഓഫ് ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കുടുംബത്തോട്

കുടുംബത്തോട്

സ്വന്തം ഇഷ്ടപ്രകാരമാണ് ഇസ്ലാം സ്വീകരിച്ചത്. എന്റെ സന്തോഷത്തിന് വേണ്ടിയാണിത്. കുടുംബത്തോട് വിഷയം ചര്‍ച്ച ചെയ്തിരുന്നു. പിന്നീടാണ് അന്തിമ തീരുമാനമെടുത്തതെന്നും ദീപിക കാകര്‍ പറഞ്ഞു.

വേദനിപ്പിക്കാനല്ല

വേദനിപ്പിക്കാനല്ല

ആരെയും വേദനിപ്പിക്കുന്നതായിരുന്നില്ല എന്റെ തീരുമാനം. ആരെയും വേദനിപ്പിക്കാന്‍ ആഗ്രഹിക്കുന്നുമില്ല. അതുകൊണ്ടാണ് കുടുംബത്തിന്റെ അഭിപ്രായം തേടിയത്. അവര്‍ക്ക് പൂര്‍ണ സമ്മതമായിരുന്നുവെന്നും ദീപിക വ്യക്തമാക്കി.

 ഈ ചോദ്യങ്ങള്‍ വേണ്ട

ഈ ചോദ്യങ്ങള്‍ വേണ്ട

എന്തുകൊണ്ട് ഇസ്ലാം സ്വീകരിച്ചുവെന്ന് എന്നോട് ചോദിക്കരുത്. എപ്പോഴാണ് ഇസ്ലാം സ്വീകരിച്ചത് എന്നും ചോദിക്കരുത്. താന്‍ അക്കാര്യങ്ങള്‍ സംസാരിക്കാന്‍ ആഗ്രഹിക്കുന്നില്ല- ദീപിക പറഞ്ഞു.

വ്യക്തിപരമല്ലാത്തതെല്ലാം

വ്യക്തിപരമല്ലാത്തതെല്ലാം

എപ്പോള്‍, എന്തുകൊണ്ട് എന്നീ കാര്യങ്ങളെല്ലാം തീര്‍ത്തും വ്യക്തിപരമാണെന്ന് ഞാന്‍ മനസിലാക്കുന്നു. മാധ്യമങ്ങളോട് അക്കാര്യം പറയാന്‍ ആഗ്രഹിക്കുന്നില്ല. വ്യക്തിപരമല്ലാത്തതെല്ലാം താരങ്ങള്‍ എന്ന നിലയില്‍ പൊതു സമൂഹവുമായി പങ്കുവയ്ക്കാന്‍ തയ്യാറാണെന്നും ദീപിക കാകര്‍ പറഞ്ഞു.

 ഇപ്പോള്‍ എനിക്ക്

ഇപ്പോള്‍ എനിക്ക്

എന്റെ എല്ലാ ജീവിത സൗഭാഗ്യങ്ങളും പ്രേക്ഷകരുമായി പങ്കുവച്ച വ്യക്തിയാണ് ഞാന്‍. എന്നാല്‍ മതംമാറ്റത്തിന്റെ ആഴങ്ങള്‍ ചോദിച്ചറിയരുത്. ഇപ്പോള്‍ എനിക്ക് പൂര്‍ണ സന്തോഷമാണെന്നും ദീപിക കൂട്ടിച്ചേര്‍ത്തു.

 സുസുറല്‍ സിമാര്‍ കാ

സുസുറല്‍ സിമാര്‍ കാ

കളേഴ്‌സ് ടിവി സംപ്രേഷണം ചെയ്തിരുന്ന ഏറെ പ്രശസ്തമായ സസുറല്‍ സിമാര്‍കാ യിലെ നായികയാണ് ദീപിക കാകര്‍. ഫെബ്രുവരി 22ന് സഹതാരം ഷുഹൈബ് ഇബ്രാഹീമിനെയാണ് ദീപിക വിവാഹം ചെയ്തത്. ഇതിന് ശേഷമാണ് മതം മാറിയത്.

ക്ഷണക്കത്തില്‍

ക്ഷണക്കത്തില്‍

മതംമാറിയെന്ന സൂചനകള്‍ അന്ന് തന്നെ മാധ്യമങ്ങളില്‍ വന്നിരുന്നു. പക്ഷേ നടി ഇപ്പോഴാണ് തുറന്നുപറയുന്നത്. വിവാഹത്തിന്റെ ക്ഷണക്കത്തില്‍ പേര് ദീപിക കാകര്‍ എന്നതിന് പകരം ഫാഇസ ഇബ്രാഹീം എന്ന് നല്‍കിയതോടെയാണ് വിഷയം ചര്‍ച്ചയായത്.

 അടുത്തത് ഇങ്ങനെ

അടുത്തത് ഇങ്ങനെ

ഉത്തര്‍ പ്രദേശിലെ മൗദഹ ഹാമിര്‍പൂരിലായിരുന്നു വിവാഹം. സസുറുല്‍ സിമാര്‍ കായില്‍ വച്ചാണ് ഷുഹൈബും ദീപികയും അടുത്തുപരിചയപ്പെടുന്നത്. ഈ ബന്ധം വിവാഹത്തിലെത്തുകയായിരുന്നു. ജലക് ദിഖ്‌ല ജാ സീസണ്‍ എട്ടില്‍ മല്‍സരാര്‍ഥിയായും ദീപിക ശ്രദ്ധിക്കപ്പെട്ടിരുന്നു.

വിവാഹത്തിന് വേണ്ടി

വിവാഹത്തിന് വേണ്ടി

വിവാഹവുമായി ബന്ധപ്പെട്ട് മതംമാറുന്ന താരങ്ങള്‍ നേരത്തെയും വാര്‍ത്തയായിരുന്നു. ഷാര്‍മിള ടാഗോര്‍, അമൃത് സിങ്, സംഗീത ബിജ്‌ലാനി തുടങ്ങിയവരെല്ലാം ഇങ്ങനെ മതംമാറിയവരാണ്. വിവാഹത്തിന് വേണ്ടി മാത്രം മതംമാറിയവരുമുണ്ട്. ധര്‍മേന്ദ്രയും ഹേമമാലിനിയുമെല്ലാം ആ ഗണത്തിലാണ്.

വ്യത്യസ്തരായവരും

വ്യത്യസ്തരായവരും

എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായിരുന്നു എആര്‍ റഹ്മാനും മോണിക്കയും യുവാനുമെല്ലാം. ഇവരെല്ലാം ഇസ്ലാമിനെ കുറിച്ച് ഏറെകാലം പഠിച്ച ശേഷമാണ് മതംമാറിയത്. എന്നാല്‍ പഴയ താരങ്ങളുടെ മതംമാറ്റവുമായി തന്റെ കാര്യം താരതമ്യം ചെയ്യരുതെന്ന് ദീപിക പറഞ്ഞു.

ഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കുംഖത്തര്‍ എയര്‍വെയ്‌സ് തകരുന്നു; സമ്മതിച്ച് സിഇഒ!! നഷ്ടം 18 നഗരങ്ങള്‍, ഫണ്ടില്ലെങ്കില്‍ നശിക്കും

വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്വീട്ടമ്മയോട് ഓട്ടോ ഡ്രൈവറുടെ ക്രൂരത; അടിച്ച് നിലത്തിട്ട് ചവിട്ടി, പച്ചത്തെറിയും!! നഗരത്തില്‍ നടന്നത്

English summary
Proud of my decision: Actress Dipika Kakar says after converting to Islam
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X