കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഈനം ഗംഭീറിന്റെ ഐഫോൺ തട്ടിയെടുത്തു, ഫോണിൽ യുഎസ് സിമ്മും പ്രധാനപ്പെട്ട ഫയലുകളും...

വെളിച്ചം കുറവായതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നാണ് ഈനം ഗംഭീർ പോലീസിനോട് പറഞ്ഞത്.

  • By Desk
Google Oneindia Malayalam News

ദില്ലി: ഐക്യരാഷ്ട്ര സഭയിൽ പാക്കിസ്ഥാനെ 'ടെററിസ്ഥാൻ' എന്ന് വിശേഷിപ്പിച്ച ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥയാണ് ഈനം ഗംഭീർ. ഐക്യരാഷ്ട്ര സഭയിലെ ഒരൊറ്റ പ്രസംഗത്തിലൂടെ ഈനം ഗംഭീർ മാധ്യമശ്രദ്ധയും നേടി. എന്നാൽ ഇന്ത്യയുടെ ചുറുചുറുക്കുള്ള നയതന്ത്ര ഉദ്യോഗസ്ഥയ്ക്ക് പോലും ദില്ലിയിലെ പിടിച്ചുപറിക്കാരിൽ നിന്ന് രക്ഷയില്ലെന്നാണ് കഴിഞ്ഞദിവസത്തെ സംഭവം വ്യക്തമാക്കുന്നത്.

കുൽഭൂഷൺ ജാദവിന് പാക്ക് ജയിലിൽ ക്രൂര മർദ്ദനം? പുതിയ ദൃശ്യങ്ങളിൽ പരിക്കേറ്റതിന്റെ പാടുകൾ...കുൽഭൂഷൺ ജാദവിന് പാക്ക് ജയിലിൽ ക്രൂര മർദ്ദനം? പുതിയ ദൃശ്യങ്ങളിൽ പരിക്കേറ്റതിന്റെ പാടുകൾ...

ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...ഈ വർഷം കൂടുതൽ 'പണിമുടക്കിയത്' എയർ ഇന്ത്യ തന്നെ! പിന്നാലെ സ്പൈസ് ജെറ്റും ജെറ്റ് എയർവേയ്സും...

അമ്മയോടൊപ്പം നടക്കാനിറങ്ങിയപ്പോഴാണ് ഈനം ഗംഭീർ കവർച്ചയ്ക്ക് ഇരയായത്. ബൈക്കിലെത്തിയ യുവാവ് ഈനം ഗംഭീറിന്റെ ആപ്പിൾ ഐഫോൺ തട്ടിയെടുക്കുകയായിരുന്നു. ഹനുമാൻ ക്ഷേത്രത്തിലേക്കുള്ള വഴി ചോദിച്ചാണ് കവർച്ചക്കാരൻ ഈനം ഗംഭീറിനടുത്തെത്തിയത്. വഴി പറഞ്ഞു കൊടുക്കുന്നതിനിടെ യുവാവ് ഐഫോണും തട്ടിയെടുത്ത് ബൈക്കിൽ രക്ഷപ്പെടുകയായിരുന്നു. ശനിയാഴ്ച വൈകീട്ടാണ് സംഭവമുണ്ടായത്.

eenamgambhir

വെളിച്ചം കുറവായതിനാൽ ബൈക്കിന്റെ നമ്പർ ശ്രദ്ധിക്കാൻ കഴിഞ്ഞില്ലെന്നാണ് ഈനം ഗംഭീർ പോലീസിനോട് പറഞ്ഞത്. യുഎസ് രജിസ്ട്രേഷൻ സിം കാർഡ് അടങ്ങിയ ഐഫോണിൽ, ജോലിസംബന്ധമായ പ്രധാനപ്പെട്ട ഫയലുകളുണ്ടെന്നും ഈനത്തിന്റെ പരാതിയിൽ പറയുന്നു. അതേസമയം, സംഭവത്തിൽ അന്വേഷണം ഊർജ്ജിതമാക്കിയതായി ദില്ലി പോലീസ് പ്രതികരിച്ചു. ഈ വർഷം നവംബർ മാസം വരെ 7870 പിടിച്ചുപറി കേസുകളാണ് ദില്ലി പോലീസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ മിക്ക കേസുകളിലും പ്രതികളെ പിടികൂടിയിട്ടില്ല.

English summary
diplomat eenam gambhir's iphone snatched in delhi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X