കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ലക്ഷദ്വീപിലെ അവസ്ഥ ശ്രീലങ്കയ്ക്ക് സമാനം; പനിക്കുള്ള മരുന്ന് പോലുമില്ലെന്ന് ഐഷ സുല്‍ത്താന

Google Oneindia Malayalam News

കവരത്തി: ലക്ഷദ്വീപിലെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരവസ്ഥയെ കുറിച്ച് തുറന്നുപറഞ്ഞ് സംവിധായക ഐഷ സുല്‍ത്താന. ലക്ഷദ്വീപില്‍ യാത്രാ ക്ലേശത്തെ തുടര്‍ന്ന് ജനജീവിതം ദുസ്സഹമാണെന്ന് ഐഷ സുല്‍ത്താന പറയുന്നു. 400 പേര്‍ക്ക് കയറാവുന്ന കപ്പലില്‍ 1000ഓളം പേരാണ് യാത്ര ചെയ്യുന്നതെന്നും യാത്രയ്ക്കായുള്ള ഏഴ് കപ്പലുകള്‍ വെട്ടിക്കുറച്ച് രണ്ടെണ്ണമാക്കിയെന്നും ഐഷ സുല്‍ത്താന പറയുന്നു. വികസനം വാഗ്ദാനം ചെയ്ത ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫൂല്‍ പട്ടേല്‍ എത്തിയിട്ട് ഒരു വര്‍ഷം പിന്നിടുമ്പോള്‍ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നിഷേധിക്കുകയാണെന്ന് ഐഷ സുല്‍ത്താന റിപ്പോര്‍ട്ടര്‍ ടി വിയോട് വ്യക്തമാക്കി.

'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി'തുടരന്വേഷണത്തിന് ഇനിയും സമയം തേടില്ല,ഉന്നത പോലീസ് നിലപാട് കേസ് മുന്നോട്ട് കൊണ്ടുപോകേണ്ടെന്ന്';അഡ്വ മിനി

ദ്വീപിലെ വിദ്യാര്‍ത്ഥികളെയും രോഗികളെയുമാണ് കപ്പലുകളുടെ എണ്ണം ചുരുക്കിയത് ഏറ്റവും കൂടുതല്‍ ബാധിക്കുന്നത്. നല്ല ആശുപത്രി പോലുമില്ലാത്ത ദ്വീപിലെ ജനങ്ങള്‍ ആശ്രയിക്കുന്നത് കേരളത്തെയാണ്. ഒരു പനിക്ക് പോലുമുള്ള മരുന്ന് ലക്ഷദ്വീപില്‍ ഇല്ലെന്നാണ് മനസിലാക്കിയത്. രണ്ട് ദിവസം മുമ്പ് അവിടെ ഒരു സമരം നടന്നു. എന്നാല്‍ ഇതൊന്നും പുറത്തറിയുന്നില്ല എന്നേ ഉള്ളുവെന്ന് ഐഷ സുല്‍ത്താന പറയുന്നു.

india

ഒരു വര്‍ഷമായി പ്രഫൂല്‍ പട്ടേല്‍ വന്നിട്ട്. വികസനം നടത്തുന്നെന്ന് പറഞ്ഞിട്ട് ഇതാണോ വികസനം. ശ്രീലങ്കയില്‍ എന്താണോ നടക്കുന്നത്. അത് തന്നെയാണ് ലക്ഷദ്വീപിലും നടക്കുന്നത്. ഇത് പുറം ലോകം അറിയുന്നില്ല. ഒരു ദ്വീപിലേക്ക് ഒരു കപ്പല്‍ ഒരുപ്രാവശ്യം പോയി കഴിഞ്ഞാല്‍ പിന്നെ പത്ത് ദിവസം കഴിഞ്ഞാണ് കപ്പല്‍ നാട്ടിലേക്ക് വരുന്നത്. ഇത്രയും ദിവസം രോഗികള്‍ എന്ത് ചെയ്യുമെന്ന് ഐഷ സുല്‍ത്താന ചോദിക്കുന്നു.

ഏഴ് കപ്പലുകളുണ്ടായിരുന്ന സമയത്ത് പോലും യാത്രയ്ക്ക് ടിക്കറ്റിന്റെ പ്രശ്‌നങ്ങളുണ്ടായിരുന്നു. ഇപ്പോള്‍ ഒറ്റയടിക്ക് രണ്ട് കപ്പലുകളാക്കി വെട്ടിക്കുറച്ചാല്‍ എന്ത് ദുരിതമായിരിക്കും ജനങ്ങള്‍ അനുഭവിക്കുക. കേരളത്തിലെ മന്ത്രാലയം വരെ ഇതിലടപ്പെട്ട് വിശദീകരണം ചോദിച്ചിട്ടും ഒരു പ്രതികരണവും ലക്ഷദ്വീപ് ഭരണകൂടത്തിന്റെ ഭാഗത്ത് നിന്നുണ്ടായിട്ടില്ലെന്നും ഐഷ സുല്‍ത്താന പറഞ്ഞു.

'സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി'സംസ്‌കാര്‍ ഭാരതി സെമിനാറില്‍ ഞാന്‍ ഒരു 'പുഴു'വിനെയും കണ്ടില്ല'; പരിഹാസവുമായി മേജര്‍ രവി

ഒരു ജനാധിപത്യ ലോകത്ത് ഒരു ഇന്ത്യന്‍ പൗരന്റെ അവകാശത്തെയാണ് ഇവര്‍ വെട്ടിക്കുറച്ചിരിക്കുന്നത്. ഇത് പുറം ലോകം അറിയാതിരിക്കാന്‍ വേണ്ടിയുള്ള ശ്രമവും നടക്കുന്നുണ്ട്. പ്രതികരിച്ചാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യും. പ്രതികരിച്ച് ഒരു സ്റ്റ്ാറ്റസ് ഇട്ടാല്‍ അപ്പോള്‍ തന്നെ അറസ്റ്റ് ചെയ്യും. വീട്ടില്‍ കയറി അറസ്റ്റ് ചെയ്യുന്ന അവസ്ഥയാണെന്ന് ഐഷ സുല്‍ത്താന പറയുന്നു.

ദ്വീപിലെ ജനങ്ങളെ മറ്റൊരു രീതിയിലാണ് ഇവര്‍ കാണുന്നത്. ഇതൊരു മുസ്ലീം സമൂഹമാണ്. ഇവരെ എന്തിനാണ് നമ്മള്‍ പരിഗണിക്കുന്നതെന്നായിരിക്കും അവരുടെ നയം. സമരം നടത്താന്‍ തീരുമാനിച്ചാല്‍ 144 പ്രഖ്യാപിച്ച് ഇല്ലാതാക്കാനാണ് ശ്രമിക്കുന്നത്. ഒരു ദ്വീപില്‍ സമരം പ്രഖ്യാപിച്ചാല്‍ എല്ലാ ദ്വീപിലും 144 പ്രഖ്യാപിക്കും. ഒരു സമരത്തെ പോലും അവര്‍ക്ക് ഭയമാണെന്നും ഐഷ സുല്‍ത്താന കൂട്ടിച്ചേര്‍ത്തു.

Recommended Video

cmsvideo
74,000 ടൺ ഇന്ധനം നൽകി ഇന്ത്യ, ശ്രീലങ്കൻ അഭയാർഥികൾ ഇന്ത്യയിലേക്ക് | Oneindia Malayalam

English summary
Director Aisha Sultana says situation in Lakshadweep is similar to Sri Lanka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X