India
 • search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അക്ഷയ്കുമാർ നട്ടെല്ലില്ലാത്തവൻ? സോഷ്യൽ മീഡിയയെ ശരിവെച്ച് അനുരാഗ് കശ്യപും, അവസാനം വിശദീകരണ കുറിപ്പ്!

Google Oneindia Malayalam News

ദില്ലി: ബോളിവുഡ് നടൻ അക്ഷയ് കുമാറിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ. പൗരത്വ ഭേദഗതി ബില്ലിനെതിരെ ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥകൾ നടത്തിയ പ്രതിഷേധ സമരത്തിനെതിരെ പോലീസ് നരനായാട്ടിലെ പ്രതികരണവുമായി ബന്ധപ്പെട്ടാണ് അക്ഷയ് കുമറിനെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം ഉയരുന്നത്. ജാമിയ മിലിയ സർവ്വകലാശാലയിലെ വിദ്യാർത്ഥികൾ നടത്തുന്ന പ്രതിഷേധ പ്രകടനങ്ങളോട് തനിക്ക് യോജിപ്പില്ലെന്നായിരുന്നു അക്ഷയ് കുമാർ വ്യക്തമാക്കിയിരുന്നത്.

അക്ഷയ് കമാറിന് നട്ടെല്ലിന്നായിരുന്നു സോഷ്യൽ മീഡിയ പറഞ്ഞത്. എന്നാൽ അതിനെ ശരിവെച്ച് സംവിധായകൻ അനുരാഗ് കശ്യപ് രംഗത്ത് വന്നതോടെയാണ് സംഭവം ചർച്ചയായത്. " എനിക്ക് അക്ഷയ് കുമാറിനോട് വളരെയധികം ബങുമാനമുണ്ട്. നട്ടെല്ലില്ലാതെ ആയോധനകല പരിശീലിക്കുക എന്നത് തീർച്ചയായും വളരെ പ്രയാസമേറിയ ഒന്നായിരിക്കും" എന്നായിരുന്നു സോഷ്യൽ മീഡിയയിൽ ഒരാൾ പ്രതികരിച്ചത്.

നട്ടെല്ലില്ലാത്തവൻ

നട്ടെല്ലില്ലാത്തവൻ

എന്നാൽ ഈ ട്വീറ്റ് കണ്ട്. ഇത് വളരെ ശരിയാണെന്നാണ് അനുരാഗ് കശ്യപ് പ്രതികരിച്ചത്. വിദ്യാർത്ഥികൾകക് നേരെ ഉണ്ടായിരുന്ന പോലീസ് അതിക്രമത്തെ കുറിച്ചുള്ള ട്വിറ്റർ പോസ്റ്റിൽ നടൻ അക്ഷയ് കുമാർ ലൈക്ക് ചെയ്തിരുന്നു. എന്നാൽ ഈ ലൈക്ക് വിവാദമായപ്പോൾ നിലപാട് തിരുത്തി വിശദീകരണവുമായി നടൻ രംഗത്ത് എത്തുകയായിരുന്നു. തീവ്ര ഹിന്ദുത്വ ട്വിറ്റർ ഹാൻഡിലായ 'ദേശി മോജിതോ' ഞായറാഴ്ച രാത്രി പോസ്റ്റ് ചെയ്ത വീഡിയോ അക്ഷയ് കുമാർ ലൈക്ക് ചെയ്യുകയായിരുന്നു.

കനേഡിയൻ പൗരൻ

പോസ്റ്റ് ലൈക്ക് ചെയ്ത കനേഡിയൻ പൗരനായ അക്ഷയ് പിന്നീട് ഇത് അബദ്ധത്തിൽ സംഭവിച്ചതാണെന്ന് വിശദീകരിക്കുകയായിരുന്നു. 'അഭിനന്ദനങ്ങൾ... ജാമിആയിൽ സ്വാതന്ത്ര്യം ലഭിച്ചു' എന്ന വാചകത്തോടെയാണ് ജാമിഅയിലെ പോലീസ് സാന്നിധ്യത്തിന്റെ വീഡിയോ ദേശി മോജിതോ പോസ്റ്റ് ചെയ്തിരുന്നത്. ഇത് അക്ഷയ് കുമാർ‌ ലൈക്ക് ചെയ്യുകയായിരുന്നു. പിന്നീട് അബദ്ധം പറ്റിയതാണെന്ന് തിരുത്തി. ടിറ്ററിലൂടെ തന്നെയാണ് അബദ്ധം പറ്റിയതാണെന്ന കാര്യം അവർ വ്യക്തമാക്കിയത്.

വിശദീകരണ ട്വീറ്റ്

വിശദീകരണ ട്വീറ്റ്

ജാമിയ മിലയ വിദ്യാർത്ഥികളുടെ ട്വീറ്റ് ലൈക്ക് ചെയ്തത് അബദ്ധത്തിലാണ്. സ്ക്രോൾ ചെയ്യുമ്പോൾ അബദ്ധത്തിൽ ലൈക്ക് ബട്ടൺ ഞെക്കിയതാകും. അത് മനസിലാക്കിയപ്പോൾ പെട്ടെന്ന് തന്നെ അൺലൈക്ക് ചെയ്യുകയും ചെയ്തു. അത്തരം നടപടികളെ ഒരു തരത്തിലും അംഗീകരിക്കുന്നില്ലെന്നാണ് അക്ഷയ് കുമാർ വിശദീകരണ പോസ്റ്റിൽ എഴുതിയിരുന്നത്.

പോലീസ് വെടിയുതിർത്തു

അതേസമയം ജാമിയ മിലിയ സർവകലാശാലയിൽ പൗരത്വ നിയമഭേദഗതിക്ക് എതിരായി നടന്ന സമരത്തിനിടെ നടന്ന സംഘർഷത്തിൽ വെടിയേറ്റ പരിക്കുകളോടെ രണ്ട് പേർ ദില്ലി സഫ്ദർ ജംഗ് ആശുപത്രിയിൽ ചികിത്സയിലുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നുണ്ട്. സഫ്ദർ ജംഗ് ആശുപത്രി സൂപ്രണ്ടാണ് ഈ വിവരം നൽകിയതെന്നും ചികിത്സയിലുള്ളവരിൽ ഒരാൾ ജാമിയ വിദ്യാർത്ഥിയാണെന്നും രണ്ടാമത്തെ ആളുടെ വിവരം പുറത്ത് പറയാൻ ആശുപത്രി അധികൃതർ തയ്യാറായില്ലെന്നും എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു.

ആരോപണം തെറ്റ്

ആരോപണം തെറ്റ്

എന്നാൽ ജാമിയ മിലിയ സർവകലാശാലയ്ക്ക് അകത്ത് കയറി പൊലീസ് നടത്തിയ നടപടിയും ഇതേത്തുടർന്നുണ്ടായ സംഘർഷവും സംബന്ധിച്ച് ഉയർന്ന എല്ലാ ആരോപണങ്ങളും തള്ളി ദില്ലി പോലീസ് രംഗത്തെത്തുകയായിരുന്നു. ദ്യാർത്ഥികൾക്ക് നേരെ പൊലീസ് ആയുധങ്ങൾ പ്രയോഗിച്ചെന്നും വെടിവച്ചെന്നുമുള്ള ആരോപണങ്ങൾ തെറ്റെന്ന് ദില്ലി പോലീസ് പിആർഒ എംഎസ് രൺവാധ ദില്ലി വാർത്ത സമ്മേളനത്തിൽ വ്യക്തമാക്കുകയായിരുന്നു.

cmsvideo
  Tovino thomas FB Post In Support Of Jamia Students | Oneindia Malayalam
  ക്യാംപസിനകത്ത് കടന്നതെങ്ങിനെ?

  ക്യാംപസിനകത്ത് കടന്നതെങ്ങിനെ?

  സർവകലാശാലയ്ക്ക് അകത്ത് കയറി നടത്തിയ പൊലീസ് നടപടിയെ വൈസ് ചാൻസലറും ചീഫ് പ്രോക്ടറും അടക്കമുള്ളവർ രൂക്ഷമായി കഴിഞ്ഞ ദിവസം വിമർശിച്ചിരുന്നു. സർവകലാശാലയ്ക്ക് അകത്തേക്ക് പ്രവേശിക്കാൻ പോലീസിന് ആരും അനുമതി നൽകിയിരുന്നില്ല. ക്യാമ്പസിനകത്തേക്ക് കയറുക മാത്രമല്ല, വിദ്യാർത്ഥികൾക്ക് നേരെ ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്യുന്നതിന് ആരാണ് പോലീസിന് അധികാരം നൽകിയതെന്നും ജാമിയ മിലിയ വൈസ് ചാൻസലർ നജ്മ അക്തർ കഴിഞ്ഞ ദിവസം ചോദിച്ചിരുന്നു.

  English summary
  Director Anurag Kashyap criticizes actor Akshay Kumar on Jamia Millia issue
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X