'മദ്യപിച്ച് ബോധം പോയി, സൗദി പൊലീസ് അറസ്റ്റ് ചെയ്തു, പിന്നീട് സംഭവിച്ചത്'; വെളിപ്പെടുത്തി അനുരാഗ് കശ്യപ്
ഭാഗ്യവശാല്‍ എന്റെ ഫോണ്‍ എന്റെ കയ്യിലുണ്ടായിരുന്നു, ഞാന്‍ റോണി സ്‌ക്രൂവാലയ്ക്ക് ഒരു സന്ദേശം അയച്ചു.

മുംബൈ: സംവിധായകന്‍ അനുരാഗ് കശ്യപ് അടുത്തിടെ ഒരു അഭിമുഖത്തില്‍ തന്റെ വ്യക്തിജീവിതത്തെക്കുറിച്ച് തുറന്നുപറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ സൗദി അറേബ്യയില്‍ വച്ച് താന്‍ നേരിട്ട അനുഭവത്തെ കുറിച്ച് വെളിപ്പെടുത്തുകയാണ് സംവിധായകന്‍. സൗദിയില്‍ വച്ച് മദ്യപിച്ചതിന് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തെ കുറിച്ചാണ് അനുരാഗ് കശ്യാപ്പ് വെളിപ്പെടുത്തുന്നത്. ഡെന്‍മാര്‍ക്കില്‍ നിന്നും നാട്ടിലേക്ക് വരുന്ന വഴി മദ്യപിച്ച് ലക്ക് കെട്ട് സൗദി വിമാനത്താവളത്തില്‍ ഇറങ്ങിയപ്പോഴായിരുന്നു ഈ അനുഭവം നേരിട്ടതെന്ന് അനുരാഗ് പറയുന്നു.

വിമാനങ്ങള്‍ ഉണ്ടായിരുന്നില്ല
അഗ്നി പര്‍വ്വത ചാരം കാരണം, ഡെന്മാര്‍ക്കില്‍ നിന്ന് വിമാനങ്ങള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല. ഞാന്‍ നന്നായി ക്ഷീണിതനായിരുന്നു. ആ സമയത്ത് പോയി വൈന്‍ കഴിച്ചു. എന്നിട്ടാണ് ടിക്കറ്റ് എടുത്തത്. എന്നാല്‍ വിമാനത്താവളത്തില്‍ അഞ്ച് മണിക്കൂര്‍ നേരം കാത്തുനിന്നു. അതുകൊണ്ട് തന്നെ ഒന്ന് മയങ്ങണം എന്നുണ്ടായിരുന്നു.

നല്ല രീതിയില്‍ മദ്യപിക്കാന്‍ ആരംഭിച്ചു
അങ്ങനെയാണ് വിമാനത്താവളത്തിലെ ലോഞ്ചില്‍ കയറി നല്ല രീതിയില്‍ മദ്യപിക്കാന്‍ ആരംഭിച്ചു. വിമാനത്തില്‍ കയറി ഇരുന്നുപ്പോഴേക്കും ബോധം പോയിരുന്നു. ആ യാത്രയില്‍ സൗദിയില്‍ വിമാനം ഇറങ്ങേണ്ടി വന്നിരുന്നു. മദ്യപിച്ച് ലക്കുകെട്ട് സൗദിയിലൂടെ നടന്നു. ആ സമയത്ത് എന്നെ സൗദി പൊലീസ് അറസ്റ്റ് ചെയ്തു.

പന്നിയിറച്ചി സോസേജുകള്‍
അന്ന് അവര്‍ എന്നെ ചോദ്യം ചെയ്യാന്‍ തുടങ്ങി. ഭാഗ്യവശാല്‍ എന്റെ ഫോണ്‍ എന്റെ കയ്യിലുണ്ടായിരുന്നു, ഞാന്‍ റോണി സ്‌ക്രൂവാലയ്ക്ക് ഒരു സന്ദേശം അയച്ചു. പന്നിയിറച്ചി സോസേജുകളുടെ ഒരു ബാഗ് കൈവശം വച്ചതിനാല്‍ താന്‍ ഭയന്നതായും അദ്ദേഹം പറഞ്ഞെന്ന് അനുരാഗ് കശ്യപ് പറഞ്ഞു.

വിമാനം മൂന്ന് മണിക്കൂര്‍ വൈകി
അടുത്തതായി പുറപ്പെടേണ്ടിയിരുന്ന ജെറ്റ് എയര്‍വേയ്‌സിന്റെ വിമാനത്തിലായിരുന്നു തനിക്ക് പുറപ്പെടേണ്ടിയിരുന്നത്. ഈ സമയത്താണ് സൗദി പൊലീസ് എന്നെ അറസ്റ്റ് ചെയ്തത്. വിമാന അധികൃതര്‍ സൗദി അധികൃതരുമായി തര്‍ക്കിക്കുകയും അനുരാഗ് ഇല്ലാതെ പറക്കാന്‍ ജെറ്റ് എയര്‍വേസ് വിസമ്മതിച്ചതിനാല്‍ വിമാനം മൂന്ന് മണിക്കൂര്‍ വൈകുകയും ചെയ്‌തെന്ന് അദ്ദേഹം പറഞ്ഞു.

ഡേറ്റിംഗ് ആപ്പില്‍
ഇതുകൂടാതെ ഒരു ഡേറ്റിംഗ് ആപ്പില്‍ ജോയിന്‍ ചെയ്ത കാര്യവും അനുരാഗ് കശ്യപ്പ് വെളിപ്പെടുത്തി. ഞാന്‍ ടിന്‍ഡര്‍ ഡൗണ്‍ലോഡ് ചെയ്തിരുന്നു, അത് ആദ്യം എന്റെ മാനേജറെ കാണിച്ചു, അടുത്തത് എന്നെ കാണിച്ചത് ഗുനീത് മോംഗയെ ആയിരുന്നു. ഞാന്‍ അത് പിന്നീട് അണ്‍ ഇന്‍സ്റ്റാള്‍ ചെയ്‌തെന്നും അനുരാഗ് കശ്യപ്പ് വെളിപ്പെടുത്തി.












Click it and Unblock the Notifications