കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളത്തിലെ ആദ്യ വനിതാ സംവിധായക വിജയനിര്‍മ്മല അന്തരിച്ചു; ഭാര്‍ഗ്ഗവീനിലയത്തിലെ നായിക

Google Oneindia Malayalam News

ഹൈദരാബാദ്: നടിയും മലയാളത്തിലെ ആദ്യ വനിതാസംവിധായകയുമായ വിജയ നിര്‍മ്മല അന്തരിച്ചു. ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. അഭിനേത്രി എന്ന നിലയില്‍ സിനിമയിലേക്ക് കടന്നുവന്ന വിജയ നിര്‍മ്മ സംവിധായിക നിര്‍മ്മാതാവ് എന്നീ നിലകളിലാണ് ശ്രദ്ധേയമായത്. കവിത എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് മലയാളത്തിലെ ആദ്യവനിതാ സംവിധായകയെന്ന നേട്ടം അവര്‍ സ്വന്തമാക്കിയത്.

<strong>സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്</strong>സിപിഐക്ക് സീറ്റില്ല, ഒരു സീറ്റില്‍ മന്‍മോഹന്‍?; തമിഴ്നാട്ടില്‍ രാജ്യസഭാ തിരഞ്ഞെടുപ്പ് ജുലൈ 18 ന്

മലയാളത്തിലും തെലുങ്കിലുമായി 44 സിനിമകള്‍ സംവിധാനം ചെയ്ത വിജയ നിര്‍മ്മല 2002 ല്‍ കൂടുതല്‍ സിനിമകള്‍ ചെയ്ത വനിതാസംവിധായിക എന്ന നിലയില്‍ ഗിന്നസ് ബുക്കില്‍ ഇടംനേടി. 1950-ല്‍ പുറത്തിറങ്ങിയ മചാച്ചരേഖൈ എന്ന തമിഴ് ചിത്രത്തിലൂടെ ഏഴാം വയസിലാണ് വിജയനിര്‍മല സിനിമയില്‍ എത്തുന്നത്. 964-ല്‍ പുറത്തിറങ്ങിയ രണാലയ രത്നമാണ് ആദ്യ തെലുങ്ക് ചിത്രം. പ്രേംനസീറിനെ നായകാനാക്കി 1967 ല്‍ പുറത്തിറക്കില്‍ ഭാര്‍ഗ്ഗവീനിലയം എന്ന ചിത്രത്തിലൂടെയാണ് വിജയ നിര്‍മ്മല മലയാളത്തില്‍ അരങ്ങേറ്റം കുറിക്കുന്നത്.

 vijayanirmal

ഭാര്‍ഗ്ഗവി നിലയത്തിന് പുറമെ റോസി,പൊന്നാപുരം കോട്ട, അന്വേഷിച്ചു കണ്ടെത്തിയില്ല, വിവാഹം സ്വര്‍ഗ്ഗത്തില്‍, ആന വളര്‍ത്തിയ വാനമ്പാടിയുടെ മകന്‍ ഉള്‍പ്പടെ 25 ഓളം മലയാള സിനിമകളില്‍ അഭിനയിച്ച അവര്‍ 1973 ലാണ് ഐവി ശശിക്കൊപ്പം കവിത എന്ന ചിത്രം സംവിധാനം ചെയ്യുന്നത്. മൂന്ന് ലക്ഷം രൂപയായിരുന്നു സിനിമയുടെ ബജറ്റ്.

<strong> പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായില്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നോക്കൂ, മുന്നോട്ടു തന്നെ പോവും</strong> പാര്‍ട്ടിക്ക് അടിത്തറ നഷ്ടമായില്ല, തദ്ദേശ തിരഞ്ഞെടുപ്പിലെ വിധി നോക്കൂ, മുന്നോട്ടു തന്നെ പോവും

നടനും നിര്‍മ്മാതാവും കോണ്‍ഗ്രസ് നേതാവുമായിരുന്ന കൃഷ്ണയാണ് വിജയനിര്‍മലയുടെ ഭര്‍ത്താവ്. ഇരുവരുടേയും രണ്ടാംവിവാഹമായിരുന്നു ഇത്. തെലുങ്ക് നടന്‍ നരേഷ് വിജയനിര്‍മലയുടെ ആദ്യവിവാഹത്തിലെ മകനാണ്.
ചലച്ചിത്രരംഗത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2008-ല്‍ ആന്ധ്രാസര്‍ക്കാര്‍ നിര്‍മലയെ രാഘുപതി വെങ്കയ്യ പുരസ്കാരം നല്‍കി ആദരിച്ചിരുന്നു

English summary
director come actress vijaya nirmala passes away
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X