Get Updates
Get notified of breaking news, exclusive insights, and must-see stories!

മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞാല്‍ ജയിലിലാകുമെന്ന് കരണ്‍ ജോഹര്‍

മുംബൈ: രാജ്യദ്രോഹിയെന്ന് മുദ്ര കുത്താന്‍ നേതാക്കള്‍ക്ക് ഒരാളെ കൂടി കിട്ടിയെന്ന് പറഞ്ഞാല്‍ മതിയല്ലോ. ഷാരൂഖിനെതിരെയും ആമിര്‍ഖാനെതിരെയുമുള്ള പ്രതിഷേധങ്ങള്‍ അവസാനിച്ചിട്ടില്ല. അതിനു പിന്നാലെ പുതിയ വിവാദങ്ങള്‍ക്ക് ബോളിവുഡ് സംവിധായകന്‍ തന്നെ തിരികൊളുത്തിയിരിക്കുകയാണ്. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചിരിക്കുന്നുവെന്നാണ് പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ കരണ്‍ ജോഹര്‍ പറഞ്ഞത്.

അഭിപ്രായം പറയാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ വലിയ തമാശയെന്നും കരണ്‍ ജോഹര്‍ പറയുന്നു. ഒരാളുടെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞാല്‍ അയാള്‍ ജയിലിലാകുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയുന്നു.

അസഹിഷ്ണുത പരാമര്‍ശം

അസഹിഷ്ണുത പരാമര്‍ശം

അസഹിഷ്ണുത പരാമര്‍ശവുമായി ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹറും എത്തി. രാജ്യത്ത് അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്നും അഭിപ്രായം പറയാന്‍ പോലും സ്വാതന്ത്ര്യമില്ലാതായിരിക്കുകയാണെന്നും സംവിധായകന്‍ പറയുന്നു

ഏറ്റവും വലിയ തമാശ

ഏറ്റവും വലിയ തമാശ

അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ തമാശയെന്നും കരണ്‍ ജോഹര്‍ വ്യക്തമാക്കുന്നു. ജനാധിപത്യമാണ് രണ്ടാമത്തെ വലിയ തമാശയെന്നും അദ്ദേഹം പറയുന്നു.

ജയിലില്‍ പോകേണ്ടി വരും

ജയിലില്‍ പോകേണ്ടി വരും

ഒരാളുടെ മനസ്സിലുള്ള കാര്യം തുറന്നു പറഞ്ഞാല്‍ അയാള്‍ ജയിലിലാകുമെന്ന അവസ്ഥയാണ് നിലവിലുള്ളതെന്നും അദ്ദേഹം പറയുന്നു.

ഭയപ്പെടേണ്ട അവസ്ഥ

ഭയപ്പെടേണ്ട അവസ്ഥ

സ്വകാര്യ ജീവിതത്തെ കുറിച്ച് അഭിപ്രായം പോലും പറയാന്‍ പറ്റാത്ത രാജ്യത്താണ് നാം ജീവിക്കുന്നത്. അഭിപ്രായം പറയാന്‍ പോലും നമ്മള്‍ ഭയക്കുന്നു. അതില്‍ സങ്കടമുണ്ടെന്നും സംവിധായകന്‍ പറയുന്നു.

എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം

എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യം

എങ്ങനെയാണ് ജനാധിപത്യവത്കരണം സാധ്യമാകുന്നതെന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്. എവിടെയാണ് അഭിപ്രായ സ്വാതന്ത്ര്യമെന്നും കരണ്‍ ചോദിക്കുന്നു. എല്ലാ തരത്തിലും അതിരുകള്‍ നേരിടുന്നുവെന്നും കരണ്‍ ജോഹര്‍ അഭിപ്രായപ്പെടുന്നു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+