ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുന്നു, അഭിപ്രായം പറയുന്നതില്‍ ഭയമില്ലെന്ന് കരണ്‍ ജോഹര്‍
മുംബൈ: തനിക്കെതിരെ ആര് പ്രതിഷേധിച്ചാലും ഭയമില്ലെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന് കരണ്‍ ജോഹര്‍. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പറയുകയുണ്ടായി. ഷാരൂഖിനും ആമിര്‍ ഖാനും പിന്നാലെ സംവിധായകന് കൂടി ഇത്തരം പ്രസ്താവന ഇറക്കിയതോടെ പ്രതിഷേധക്കാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.
എന്നാല്‍, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ അഭിപ്രായം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സംവിധായകന് പറഞ്ഞത്. താന്‍ ആരെയും ഭയപ്പെടുന്നില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുമെന്ന് കരണ്‍ വ്യക്തമാക്കി. അഭിപ്രായം പറയാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ വലിയ തമാശയെന്നും കരണ്‍ ജോഹര്‍ പറയുകയുണ്ടായി.

ആരെയും പേടിക്കുന്നില്ല
അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും സംഭവിക്കുമെന്നുള്ള പേടി തനിക്കില്ല. അതുകൊണ്ടു തന്നെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സംവിധായകന് കരണ്‍ ജോഹര്‍ പറയുന്നു.

അസഹിഷ്ണുത വര്‍ദ്ധിക്കുന്നു
ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പറയുകയുണ്ടായി. അഭിപ്രായം പറയാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ വലിയ തമാശയെന്നും കരണ്‍ പറഞ്ഞിരുന്നു.

ജയിലില്‍ പോകേണ്ടിവരും
ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവരെ കാത്തിരിക്കുന്നത് ജയിലായിരിക്കുമെന്നും കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു.

പ്രതിഷേധം
ഷാരൂഖിനെതിരെയും ആമിറിനെതിരെയുമുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. അതിനുമുന്പേ ബോളിവുഡില്‍ നിന്നും വീണ്ടും പ്രശ്നങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കരണ്‍ ജോഹറിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധിച്ച് ഒട്ടേറെ പേര് രംഗത്തെത്തിയിട്ടുണ്ട്.

എന്റെ ചിന്തകള്‍
എന്റെ മൗനം എല്ലാത്തിനും മറുപടി നല്‍കും. ഞാനാരേയും ഭയപ്പെടുന്നില്ല. എന്റെ ചിന്തകള്‍ എന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ അഭിപ്രായങ്ങളില്‍ അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനെന്നും കരണ്‍ പറയുന്നു.

യോജിക്കാം വിയോജിക്കാം
തന്റെ അഭിപ്രായത്തോട് പലര്‍ക്കും യോജിപ്പുണ്ടാകാം വിയോജിപ്പുണ്ടാകാം. അഭിപ്രായം പറയുക എന്നത് എന്റെ അവകാശമാണ്. മറ്റുള്ളവര്‍ അത് എങ്ങനെ എടുക്കുമെന്നത് ഞാന്‍ ആലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ
വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
തൊഴില്‍പരമായി ധാരാളം മത്സരങ്ങള്‍ നേരിടും, വിലപ്പെട്ട രേഖകള്‍ നഷ്ടപ്പെടാം, രോഗങ്ങള്‍ക്കു സാധ്യത, നാൾഫലം -
ചന്ദ്രൻ രാശിമാറുന്നത് വെറുതെയല്ല; ഈ രാശിക്കാരുടെ പ്രണയത്തിൽ പുരോഗതി, ഒപ്പം സമ്പത്തും ആഡംബരവും -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
'വല്ലാത്ത തിളപ്പ് എടുക്കല്ലേ സഖാവെ,പിഷാരടിയെ തടഞ്ഞത് എന്തിനെന്ന് അന്വേഷിക്ക്';അഖിൽ മാരാർ -
മഞ്ജു വാര്യരും ദിലീപും വീണ്ടും ഒന്നിച്ചൊരു സിനിമ? നടൻറെ വാക്കുകൾ..മഞ്ജുവിൻ്റ മറുപടി ഇങ്ങനെ -
'മഞ്ജുവിന്റെ കുടുംബം തകർക്കുക കാവ്യയുടെ ജീവിത ലക്ഷ്യം, തുടക്കം മുതൽ ലക്ഷ്യമിട്ടത് ദിലീപിനെ'; വിമർശനം -
സ്വർണ വില ഇന്ന് ചതിച്ചു; ജ്വല്ലറികളിലേക്ക് പോകാൻ നിൽക്കുകയാണോ? ഇന്നത്തെ ഗ്രാം, പവൻ നിരക്ക് അറിയാം -
യുഡിഎഫിന് സീറ്റ് കുറഞ്ഞു.. എല്‍ഡിഎഫിന് തിരിച്ചുവരവ്; പുതിയ ലോക്പോള്‍ സര്‍വേ പുറത്ത് -
സ്വര്‍ണവില വീണ്ടും കുറഞ്ഞു; ഉച്ചയ്ക്ക് ശേഷം വന്‍ ഇടിവ്, ഇത് നല്ല അവസരം, പുതിയ പവന് വില അറിയാം












Click it and Unblock the Notifications