കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിക്കുന്നു, അഭിപ്രായം പറയുന്നതില്‍ ഭയമില്ലെന്ന് കരണ്‍ ജോഹര്‍

  • By Sruthi K M
Google Oneindia Malayalam News

മുംബൈ: തനിക്കെതിരെ ആര് പ്രതിഷേധിച്ചാലും ഭയമില്ലെന്ന് പ്രശസ്ത ബോളിവുഡ് സംവിധായകന്‍ കരണ്‍ ജോഹര്‍. ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പറയുകയുണ്ടായി. ഷാരൂഖിനും ആമിര്‍ ഖാനും പിന്നാലെ സംവിധായകന്‍ കൂടി ഇത്തരം പ്രസ്താവന ഇറക്കിയതോടെ പ്രതിഷേധക്കാര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

എന്നാല്‍, ആരൊക്കെ എന്തൊക്കെ പറഞ്ഞാലും തന്റെ അഭിപ്രായം മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് സംവിധായകന്‍ പറഞ്ഞത്. താന്‍ ആരെയും ഭയപ്പെടുന്നില്ല. തന്റെ നിലപാടുകളില്‍ ഉറച്ചു നില്‍ക്കുകയും ചെയ്യുമെന്ന് കരണ്‍ വ്യക്തമാക്കി. അഭിപ്രായം പറയാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ വലിയ തമാശയെന്നും കരണ്‍ ജോഹര്‍ പറയുകയുണ്ടായി.

ആരെയും പേടിക്കുന്നില്ല

ആരെയും പേടിക്കുന്നില്ല

അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ എന്തെങ്കിലും സംഭവിക്കുമെന്നുള്ള പേടി തനിക്കില്ല. അതുകൊണ്ടു തന്നെ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സംവിധായകന്‍ കരണ്‍ ജോഹര്‍ പറയുന്നു.

അസഹിഷ്ണുത വര്‍ദ്ധിക്കുന്നു

അസഹിഷ്ണുത വര്‍ദ്ധിക്കുന്നു

ഇന്ത്യയില്‍ അസഹിഷ്ണുത വര്‍ദ്ധിച്ചുവരികയാണെന്ന് കഴിഞ്ഞ ദിവസം കരണ്‍ ജോഹര്‍ പറയുകയുണ്ടായി. അഭിപ്രായം പറയാന്‍ പോലും ഇവിടെ സ്വാതന്ത്ര്യമില്ലാതായിരിക്കുന്നു. അഭിപ്രായ സ്വാതന്ത്രം എന്നതാണ് ഇപ്പോഴത്തെ വലിയ തമാശയെന്നും കരണ്‍ പറഞ്ഞിരുന്നു.

ജയിലില്‍ പോകേണ്ടിവരും

ജയിലില്‍ പോകേണ്ടിവരും

ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നവരെ കാത്തിരിക്കുന്നത് ജയിലായിരിക്കുമെന്നും കരണ്‍ ജോഹര്‍ പറഞ്ഞിരുന്നു.

പ്രതിഷേധം

പ്രതിഷേധം

ഷാരൂഖിനെതിരെയും ആമിറിനെതിരെയുമുള്ള പ്രതിഷേധം അവസാനിച്ചിട്ടില്ല. അതിനുമുന്‍പേ ബോളിവുഡില്‍ നിന്നും വീണ്ടും പ്രശ്‌നങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കരണ്‍ ജോഹറിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിഷേധിച്ച് ഒട്ടേറെ പേര്‍ രംഗത്തെത്തിയിട്ടുണ്ട്.

എന്റെ ചിന്തകള്‍

എന്റെ ചിന്തകള്‍

എന്റെ മൗനം എല്ലാത്തിനും മറുപടി നല്‍കും. ഞാനാരേയും ഭയപ്പെടുന്നില്ല. എന്റെ ചിന്തകള്‍ എന്റേത് മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. എന്റെ അഭിപ്രായങ്ങളില്‍ അഭിമാനിക്കുന്ന ഒരു വ്യക്തിയാണ് ഞാനെന്നും കരണ്‍ പറയുന്നു.

യോജിക്കാം വിയോജിക്കാം

യോജിക്കാം വിയോജിക്കാം

തന്റെ അഭിപ്രായത്തോട് പലര്‍ക്കും യോജിപ്പുണ്ടാകാം വിയോജിപ്പുണ്ടാകാം. അഭിപ്രായം പറയുക എന്നത് എന്റെ അവകാശമാണ്. മറ്റുള്ളവര്‍ അത് എങ്ങനെ എടുക്കുമെന്നത് ഞാന്‍ ആലോചിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു.

ലൈക്ക് വണ്‍ഇന്ത്യ

ലൈക്ക് വണ്‍ഇന്ത്യ

വേറിട്ടൊരു വാര്‍ത്താ വായനാനുഭവത്തിന് മലയാളം വണ്‍ഇന്ത്യയുടെ ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
Director Karan Johar says he is not scared of anyone and is proud of his opinions and about having a voice, after his remarks on freedom of expression grabbed headlines recently.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X