Get Updates
Get notified of breaking news, exclusive insights, and must-see stories!

കുംഭ മേളയിൽ വൈറലായ മൊണാലിസക്ക് സിനിമ വാ​ഗ്ദാനം ചെയ്ത സംവിധായകൻ ബലാത്സം​ഗ കേസിൽ അറസ്റ്റിൽ

ഡൽഹി: ബലാത്സം​ഗ കേസിൽ ചലച്ചിത്ര സംവിധായകൻ സനോജ് കുമാർ മിശ്രയെ ഡൽഹി പോലീസ് അറസ്റ്റ് ചെയ്തു. കുംഭമേള സമയത്ത് സോഷ്യൽ മീഡിയയിൽ വൈറൽ ആയ മൊണാലിസ ബോൺസ്‌ലയ്ക്ക് സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അടുത്തിടെ ഇയാൾ ശ്രദ്ധനേടിയിരുന്നു.

ഇയാളുടെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ​ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ഇയാളെ പോലീസ് കസ്റ്റഡിയിൽ എടുത്തത്. 2020 ൽ ഉത്തർപ്രദേശിലെ ഝാൻസിയിൽ താമസിക്കുമ്പോൾ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളായ ടിക് ടോക്, ഇൻസ്റ്റ​ഗ്രാം എന്നിവയിലൂടെയാണ് മിശ്രയെ കണ്ടുമുട്ടിയതെന്ന് പരാതിക്കാരിയായ യുവതി ആരോപിച്ചു.

saroj

2021 ജൂൺ 18 ന് മിശ്ര യുവതിയെ ഒരു റിസോർട്ടിലേക്ക് കൊണ്ടുപോയി മയക്കുമരുന്ന് നൽകി പീഡിപ്പിക്കുകയായിരുന്നു എന്നാണ് പറയുന്നത്.
ഇയാൾ സ്വകാര്യ ചിത്രങ്ങളും വീഡിയോകളും എടുത്തതായും അവ ഉപയോ​ഗിച്ച് തന്നെ ബന്ധത്തിലേക്ക് ബ്ലാക്ക് മെയിൽ ചെയ്തതായും യുവതി പറയുന്നു. വിവാഹ വാ​ഗ്ദാനങ്ങളും സിനിമാ അവസരങ്ങളും വാ​ഗ്ദാനം ചെയ്ത മുംബൈയിൽ ലിവ് ഇൻ ബന്ധത്തിന് നിർബന്ധിച്ചതായും യുവതി പറയുന്നു. ഈ സമയത്ത് മിശ്ര ഒന്നിലധികം തവണ ആക്രമിക്കുകയും മൂന്ന് തവണ ഗർഭച്ഛിദ്രത്തിന് നിർബന്ധിക്കുകയും ചെയ്തെന്നും പറയുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+