കന്നഡ നടി തന്റെ ഭാര്യയാണെന്ന അവകാശവാദവുമായി സംവിധായകന്‍
ബാംഗ്ലൂര്‍: കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ മകന്‍ കാര്‍ത്തിക് ഗൗഡ തന്റെ ഭര്‍ത്താവെന്ന് അവകാശപ്പെട്ട നടി തന്റെ ഭാര്യയാണെന്ന് കന്നഡ സംവിധായകന്‍. ആരോപണവുമായി രംഗത്തെത്തിയ നടി മൈത്രിയയുടെ ആദ്യ ചിത്രത്തിന്റെ സംവിധായകന്‍ റിഷിയാണ് പുതിയ അവകാശവാദവുമായി രംഗത്തെത്തിയിരിക്കുന്നത്. 2004ല്‍ തങ്ങള്‍ വിവാഹിതരായെന്ന് റിഷി പറയുന്നു.
2003ല്‍ സംവിധായകന്‍ റിഷിയുടെ 'സൂര്യ ദി ഗ്രേറ്റ്' എന്ന ചിത്രത്തിലൂടെയാണ് മൈത്രിയ അരങ്ങേറ്റം കുറിച്ചത്. ആദ്യ ചിത്രത്തിനിടെ തന്നെ പ്രണയത്തിലായ തങ്ങള്‍ ഏറെക്കാലം ഒരുമിച്ചായിരുന്നു താമസം. പിന്നീട് നടി തന്നെ ഒഴിവാക്കു പോവുകയായിരുന്നു. 2 ലക്ഷം രൂപ തന്നില്‍ നിന്നും അടിച്ചു മാറ്റിയെന്നും സംവിധായകന്‍ പറഞ്ഞു.

തന്നെ മാത്രമല്ല, 2006ല്‍ പുനെയിലുള്ള മറ്റൊരു സംവിധായകനെയും മൈത്രിയ പ്രണയിച്ച് വഞ്ചിച്ച് പണവുമായി കടന്നു. ഇത് നടിയുടെ സ്ഥിരം പരിപാടിയാണെന്നും പോലീസ് ഇക്കാര്യങ്ങള്‍ അന്വേഷിക്കണമെന്നും റിഷി ആവശ്യപ്പെട്ടു. ഇക്കാര്യങ്ങള്‍ പുറത്തറിയാതിരിക്കാന്‍ നടി ഭീഷണിപ്പെടുത്തിയെന്നും സംവിധായകന്‍ പറയുന്നു. എ്ന്നാല്‍, സംവിധാകയന്റെ ആരോപണം നടി നിഷേധിച്ചു.
സദാനന്ദ ഗൗഡയുടെ മകന്‍ മറ്റൊരു പെണ്‍കുട്ടിയുമായി കല്യാണം ഉറപ്പിച്ചിരിക്കെയാണ് നടി ഭാര്യയാണെന്ന് പറഞ്ഞ് രംഗത്തെത്തിയിരിക്കുന്നത്. കാര്‍ത്തിക്കിനെതിരെ ബലാത്സംഗത്തിന് പരാതിയും നല്‍കിയിട്ടുണ്ട് മൈത്രിയ. യുവതിയുടെ പരാതിയെ തുടര്‍ന്ന് കാര്‍ത്തിക്കിനെ അടുത്ത ദിവസം തന്നെ അറസ്റ്റു ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.












Click it and Unblock the Notifications