നഷ്ടം സഹിയ്ക്കാനാവുന്നില്ല പ്രമുഖ സംവിധായകനോട് നിര്‍മ്മാതാവ് ആത്മഹത്യ ഭീഷണി മുഴക്കി
ചെന്നൈ: പ്രമുഖ സിനിമ സംവിധായകന്‍ സെല്‍വരാഘവനോട് ആത്മഹത്യ ഭീഷണി മുഴക്കി നിര്‍മാതാവ്. നിര്‍മ്മാതാവായ കൊല ഭാസ്‌ക്കറാണ് സെല്‍വരാഘവനോട് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഏറ്റെടുത്ത ചിത്രം കൃത്യ സമയത്ത് പൂര്‍ത്തിയാക്കാത്തതിനെത്തുടര്‍ന്നാണ് നിര്‍മ്മാതാവ് സംവിധായകനോട് ആത്മഹത്യ ഭീഷണി മുഴക്കിയത്.
കാതല്‍ കൊണ്ടേന്‍, സെവന്‍ ജി റെയിന്‍ബോ കോളനി തുടങ്ങിയ ഒട്ടേറെ ഹിറ്റ് ചിത്രങ്ങളും സംവിധായകനും തമിഴ് സൂപ്പര്‍താരം ധനുഷിന്റെ സഹോദരനുമാണ് സെല്‍വ രാഘവന്‍. കൊല ഭാസ്‌ക്കറാകട്ടേ ആദ്യകാലങ്ങളില്‍ സെല്‍വ രാഘവന്റെ ചിത്രങ്ങളുടെ എഡിറ്ററായി പ്രവൃത്തിച്ചയാളുമാണ്.

മാലൈ നേരത്തും മയക്കം എന്ന സിനിമയുടെ ചിത്രീകരണം വൈകുന്നതാണ് കുഴപ്പങ്ങള്‍ക്ക് ഇടയാക്കിയത്. സിനിമ ഏറ്റെടുത്ത സെല്‍വരാഘവന്‍ പിന്നീട് സംവിധാനം ഭാര്യ ഗീതാഞ്ജലിയെ ഏല്‍പ്പിയ്ക്കുകയായിരുന്നു. എന്നാല്‍ ഗീതാഞ്ജലി സിനിമയുടെ ചിത്രീകരണം എന്ന് പൂര്‍ത്തിയാക്കുമെന്നറിയാത്ത അവസ്ഥയാണിപ്പോള്‍. ചിത്രീകരണം നീളുന്നത് സാമ്പത്തിക നഷ്ടത്തിനിടയാക്കുമെന്നാണ് നിര്‍മാതാവ് പറയുന്നത്. സെല്‍വരാഘവന്‍ തന്നെ ചിത്രത്തിന്റെ സംവിധാനം പൂര്‍ത്തിയാക്കണമെന്നും കൊല ഭാസ്‌ക്കര്‍ പറയുന്നു.












Click it and Unblock the Notifications