Get Updates
Get notified of breaking news, exclusive insights, and must-see stories!

നടിയെ പീഡിപ്പിച്ചു, സംവിധായകന്‍ അറസ്റ്റില്‍

മുംബൈ: നടി പീഡിപ്പിച്ചെന്ന പരാതിയില്‍ സംവിധായകനെ അറസ്റ്റ് ചെയ്തു. ബോളിവുഡ് നടി ഗീതിക ത്യാഗിന്റെ പരാതിയെ തുടര്‍ന്നാണ് സംവിധായകന്‍ സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. അന്ധേരി കോടതിയില്‍ ഹാജരാക്കിയ സുഭാഷിനെ ജാമ്യത്തില്‍ പുറത്തുവിട്ടു.

കഴിഞ്ഞ ഏപ്രിലില്‍ വെര്‍സോവ പൊലീസ് സ്റ്റേഷനില്‍ ഗീതിക നല്‍കിയ പരാതിയെ തുടര്‍ന്നാണ് സുഭാഷ് കപൂറിനെ അറസ്റ്റ് ചെയ്തത്. മദ്യ ലഹരിയില്‍ സംവിധായകനായ സുഭാഷ് കപൂര്‍ തന്നെ പീഡിപ്പിക്കാന്‍ ശ്രമിച്ചെനനാണ് നടിയുടെ പരാതി.

director-subhash-kapoor-arrested-molestation-case

2012 മെയിലാണ് കേസിനാസ്പദമായം സംഭവം നടന്നത്. അസോസിയേറ്റായ ഡാനിഷിനൊപ്പം തന്റെ താമസ്ഥലത്തെത്തിയ സുഭാഷ് കപൂര്‍ അപമര്യാദയായ രീതിയില്‍ സ്പര്‍ശിക്കാന്‍ ശ്രമിച്ചുവെന്ന് ഗീതികയുടെ പരാതിയില്‍ പറയുന്നു. ഈ സംഭവത്തെ തുടര്‍ന്ന് ഗീതിക സുഭാഷിന്റെ ചെകിടത്തടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരുന്നു.

ജോളി എല്‍ എല്‍ ബി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുഭാഷ് കപൂര്‍. ആത്മ, വാട്ട് ദ ഫിഷ്, വണ്‍ ബൈ ടു എന്നീ ചിത്രങ്ങളിലൂടെ ഗീതിക ത്യാഗിയും ബോളിവുഡില്‍ അഭിനയം തുടരുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+