Get Updates
Get notified of breaking news, exclusive insights, and must-see stories!

'പ്രിയ പുനീത്, ഒരു‌ മാസം മുമ്പ് പോലും സംസാരിച്ചതല്ലേ നമ്മൾ'! ഓർമ്മക്കുറിപ്പുമായി സംവിധായകൻ

കൊച്ചി: കന്നടത്തിലെ സൂപ്പർതാരം പുനീത് രാജ്കുമാറിന്റെ മരണത്തിൽ വേദനയോടെ സംവിധായകൻ വിഎ ശ്രീകുമാർ. പുനീത് രാജ്കുമാറിനൊപ്പം രണ്ട് പരസ്യ ചിത്രങ്ങൾ ചെയ്യാനുളള അവസരം തനിക്കുണ്ടായിട്ടുണ്ടെന്ന് ശ്രീകുമാർ പറയുന്നു. വാർത്ത കേട്ടപ്പോൾ ആരോ പടച്ച് വിട്ട ക്രൂരമായ തമാശയാകണേ എന്നാണ് പ്രാർത്ഥിച്ചത് എന്നും പുനീതിന്റെ മരണം ഉൾക്കൊള്ളാനാകുന്നില്ലെന്നും വിഎ ശ്രീകുമാർ പ്രതികരിച്ചു.

വിഎ ശ്രീകുമാർ പങ്കുവെച്ച കുറിപ്പ് വായിക്കാം: '' പ്രിയ പുനീത്, ഒരു‌ മാസം മുമ്പ് പോലും സംസാരിച്ചതല്ലേ നമ്മൾ! വിശേഷങ്ങൾ, പുതിയ സിനിമയുടെ വർത്തമാനങ്ങൾ, അങ്ങനെ എന്തെല്ലാം വിഷയങ്ങളിലൂടെ നാമൊന്നിച്ച് കടന്നുപോയി. ഒരു സഹോദരന്റെ സ്നേഹം എന്നും തന്നിട്ടുണ്ട് നീ. വാർത്തകൾ വരുമ്പോൾ സത്യമാവല്ലേ എന്ന് പ്രാർത്ഥിച്ചു. ആരോ പടച്ചുവിട്ട ഒരു ക്രൂരമായ തമാശ മാത്രമാവണേ എന്ന്. ഉൾക്കൊള്ളാനാവുന്നില്ല, ഇതെഴുതുമ്പോൾ പോലും.

'മണപ്പുറം ഗോൾഡ് ലോണി'ന്റെ കന്നഡ ബ്രാൻഡ് അംബാസിഡറായി വരുമ്പോഴാണ് നാമാദ്യം കാണുന്നത്. രണ്ടു പരസ്യചിത്രങ്ങൾ ഒപ്പം ചെയ്യാനുള്ള അവസരമുണ്ടായി. ആ സൗഹൃദം തുടരാനായത് എന്റെ ഭാഗ്യമായിത്തന്നെ കരുതുന്നു. മികച്ച ഒരു നടൻ എന്നതിലേറെ അത്രയ്ക്കും സ്നേഹം നിറഞ്ഞ ഒരു മനുഷ്യനാണ് പുനീത് എന്ന് മനസിലാക്കാനായ ഏറെ നിമിഷങ്ങൾ ഈ ഏതാനും വർഷങ്ങൾ കൊണ്ട് സമ്മാനിച്ചിട്ടാണ് നടന്നകലുന്നത്. കാലത്തിന്റെ ക്രൂരതയെ പഴിക്കാനോ, ഇതിനെക്കാൾ നല്ലൊരിടത്തേയ്ക്കാണ് പോയത് എന്നാശ്വസിക്കാനോ അല്ലേ നമുക്കാവൂ. വിട, പുനീത്''.

എന്തൊരു സുന്ദരി! പ്രിയ താരം ഭാവനയുടെ പുതിയ ചിത്രങ്ങൾ വൈറൽ

yy

ഇന്ന് ഉച്ചയോട് കൂടിയാണ് പുനീത് രാജ്കുമാർ ബെംഗളൂരുവിലെ വിക്രം ആശുപത്രിയിൽ വെച്ച് അന്തരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പ്രിയതാരത്തിന്റെ വേർപാടലിന്റെ ഞെട്ടലിലാണ് കന്നട സിനിമാ ലോകവും ആരാധകരും. പുനീതിന്റെ അപ്രതീക്ഷിത വിയോഗം ഞെട്ടിക്കുന്നതാണ് എന്നും അദ്ദേഹം അനിയനെ പോലെ ആയിരുന്നു എന്നുമാണ് നടൻ മോഹൻലാൽ പ്രതികരിച്ചത്.

പുനീതിന്റെ വിയോഗം ഞെട്ടിക്കുന്നതും ഹൃദയം തകര്‍ക്കുന്നതുമാണെന്നും ഇന്ത്യന്‍ സിനിമാ രംഗത്ത് വളരെ വലിയ നഷ്ടമാണ് സംഭവിച്ചിരിക്കുന്നത് എന്നും ചിരഞ്ജീവി പ്രതികരിച്ചു. മലയാളത്തില്‍ നിന്ന് പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യര്‍, ഭാവന, മമ്മൂട്ടി, സുരേഷ് ഗോപി അടക്കമുളള താരങ്ങള്‍ പുനീത് രാജ്കുമാറിന് ആദരാജ്ഞലി അര്‍പ്പിച്ചു. ഞായറാഴ്ചയാണ് പുനീത് രാജ്കുമാറിന്റെ സംസ്ക്കാരം നടക്കുക.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+