അന്താരാഷ്ട്ര വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ത്യ നീട്ടി; ഡിജിസിഎയുടെ പുതിയ ഉത്തരവ് ഇങ്ങനെ
ദില്ലി: കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ അന്താരാഷ്ട്ര പാസഞ്ചര്‍ വിമാനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്ക് ജൂലായ് 31 വരെ തുടരുമെന്ന് ഡയറക്ട്രേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ( ഡിജിസിഎ) അറിയിച്ചു. കൊമേഴ്‌സ്യല്‍ സര്‍വീസുകള്‍ക്ക് ഏര്‍പ്പെടുത്തിയ ഭാഗിക വിലക്ക് നീട്ടിക്കൊണ്ട് 2020 ജൂണ്‍ 26 ന് പുറപ്പെടുവിച്ച മുന്‍ ഉത്തരവ് ഡിജിസിഎ പരിഷ്‌കരിക്കുകയായിരുന്നു.
അമ്മായിഅച്ഛന്റെ 70ാം പിറന്നാളിന് 70 വിഭവങ്ങൾ ഒരുക്കി മരുമകൾ- ചിത്രങ്ങൾ കാണാം

Recommended Video
എന്നിരുന്നാലും, തിരഞ്ഞെടുത്ത റൂട്ടുകളില്‍ യോഗ്യതയുള്ള അതോറിറ്റി കേസ്-ടു-കേസ് അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര ഷെഡ്യൂള്‍ ചെയ്ത ഫ്‌ലൈറ്റുകള്‍ അനുവദിച്ചേക്കാമെന്നും ഡിജിസിഎ ഉത്തരവില്‍ പറയുന്നു.
കൊവിഡ് മഹാമാരിയെ തുടര്‍ന്ന് 2020 മാര്‍ച്ച് 23 മുതല്‍ ഇന്ത്യയില്‍ ഷെഡ്യൂള്‍ഡ് അന്താരാഷ്ട്ര പാസഞ്ചര്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുന്നു. എന്നാല്‍ പ്രത്യേക അന്താരാഷ്ട്ര വിമാനങ്ങള്‍ മെയ് മുതല്‍ വന്ദേ ഭാരത് മിഷനു കീഴിലും ജൂലൈ മുതല്‍ തിരഞ്ഞെടുത്ത രാജ്യങ്ങളുമായി ഉഭയകക്ഷി ''എയര്‍ ബബിള്‍'' ക്രമീകരണത്തിലും പ്രവര്‍ത്തിച്ചിരുന്നു.












Click it and Unblock the Notifications