ഭിന്നശേഷിക്കാരാണെന്ന് പറഞ്ഞിട്ട് കാര്യമില്ല; ദേശീയഗാനം കേട്ടാല്‍ ചാടി എഴുന്നേറ്റോണം....
ദേശീയഗാനം എവിടെ കേട്ടാലും, സിനിമക്കിടയിലായാല്‍ പോലും എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് പറഞ്ഞു.
ദില്ലി: ഭിന്നശേഷിക്കാരെ തിയേറ്ററിലെ ദേശീയഗാന വിഷയത്തില്‍ ഒഴിവാക്കാനാകില്ലെന്ന് കേന്ദ്ര സര്‍ക്കാരിന്റെ മാര്‍ഗ നിര്‍ദേശം. 'ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. ഭിന്നശേഷിക്കാരനായ ഒരാള്‍ക്ക് എഴുന്നേറ്റ് നില്ക്കാന് ശേഷിയില്ലെങ്കില്‍ അയാള്‍ എഴുന്നേല്‍ക്കേണ്ട ആവശ്യമില്ല. ശരീര ചലനം നിയന്ത്രിച്ച് ദേശീയഗാനത്തെ ബഹുമാനിക്കേണ്ടതുണ്ട്' എന്നാണ് നിര്‍ദേശത്തില്‍ പറയുന്നത്.
അതേസമയം ദേശീയഗാനം എവിടെ കേട്ടാലും, സിനിമക്കിടയിലായാല്‍ പോലും എഴുന്നേറ്റു നില്‍ക്കണമെന്ന് ബോളിവുഡ് സൂപ്പര്‍താരം ഷാരൂഖ് ഖാന് പറഞ്ഞു. പുതിയ ചിത്രമായ റയീസിന്റെ പ്രചാരണാര്‍ത്ഥം ദുബൈ ബോളിവുഡ് പാര്‍ക്കില്‍ നടത്തിയ പത്രസമ്മേളനത്തിലെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഷാരൂഖിന്റെ അഭിപ്രായപ്രകടനം.

ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേറ്റുനില്ക്കുക എന്നത് ആരെങ്കിലും പറഞ്ഞുചെയ്യിക്കേണ്ട കാര്യമല്ലെന്നും അത് സ്വന്തം ഹൃദയത്തില്‍നിന്ന് ഉയര്‍ന്നുവരേണ്ടതാണെന്നും ഷാരൂഖ് കൂട്ടിചേര്‍ത്തു.കാഴ്ചയ്ക്കും കേള്‍വിക്കും വെല്ലുവിളി നേരിടുന്നവര്‍ എങ്ങനെ ദേശീയഗാനത്തെ ആദരിക്കണമെന്നും മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍ ഭിന്നശേഷിക്കാര്‍ തിയേറ്ററുകളില്‍ ദേശീയഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്നായിരുന്നു നേരത്തെ സുപ്രിംകോടതി ഉത്തരവിട്ടത്.
-
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
മോദി ഭക്തയല്ല, നമ്മുടെ പ്രധാനമന്ത്രിയല്ലേ, സ്നേഹമാണ് എന്ന് പ്രിയങ്ക, വര്‍ക്കലയില്‍ മല്‍സരിക്കാന്‍ റോബിന് -
നരേന്ദ്ര മോദി ക്ഷണിച്ച പരിപാടിക്ക് ചെന്നപ്പോള്‍ ആധാര്‍ കാര്‍ഡ് ചോദിച്ചു; തര്‍ക്കം, അപമാനം എന്ന് മന്ത്രി രാജേഷ് -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
'മരുമകൻ അല്ലെടോ.. അത് കേരളത്തിന്റെ പൊതുമരാമത്ത് വകുപ്പ് മന്ത്രിയാണ്'; മറുപടിയുമായി തോമസ് ഐസക് -
വ്യാഴം മാറുമ്പോൾ എട്ടിന്റെ പണി; ഈ രാശിക്കാർക്ക് ധന നഷ്ടം, കുടുംബ ജീവിതത്തിൽ താളപ്പിഴ, മാർച്ച് 11 മുതൽ -
'അഡ്രസ് പോലും വ്യാജം; ചെയ്തത് ക്രിമിനല്‍ കുറ്റം' ശ്രീനാദേവി കുഞ്ഞമ്മക്കെതിരേ ആരോപണങ്ങളുമായി ഷഹനാസ് -
മുഖ്യമന്ത്രിയെ ക്ഷണിച്ചിട്ടുണ്ട്, മരുമകനേയും ക്ഷണിക്കണോ? വിവാദത്തിൽ പ്രതികരിച്ച് രാജീവ് ചന്ദ്രശേഖർ












Click it and Unblock the Notifications