കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സര്‍ക്കാറിനോട് വിയോജിക്കുന്നത് രാജ്യദ്രോഹമാവില്ല; ഫാറൂഖ് അബ്ദുല്ലയ്‌ക്കെതിരായ ഹര്‍ജി കോടതി തള്ളി

Google Oneindia Malayalam News

ദില്ലി: ജമ്മു കശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫറൂഖ് അബ്ദുള്ള എംപിക്കെതിരായ പൊതു താല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഭരിക്കുന്ന സര്‍ക്കാറിന്‍റെ അഭിപ്രായത്തില്‍ നിന്നും വ്യത്യസ്തമായ അഭിപ്രായങ്ങല്‍ പ്രകടിപ്പിക്കുന്നത് രാജ്യദ്രോഹക്കുറ്റത്തിന് ഇടയാക്കുന്നില്ലെന്ന് വ്യക്തമാക്കിയാണ് ഫറൂഖ് അബ്ദുള്ളയ്ക്കെതിരായ ഹര്‍ജി സുപ്രീംകോടതി തള്ളിയത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ഹേമന്ത് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി തള്ളിയത്.

ആര്‍ട്ടിക്കിള്‍ 370 പ്രകാരം ജമ്മുകശ്മീരിനുള്ള പദവി കേന്ദ്ര റദ്ദാക്കുകയും സംസ്ഥാനത്തെ കേന്ദ്ര ഭരണ പ്രദേശങ്ങളായി വിഭജിക്കുകയും ചെയ്ത് നീക്കത്തെ എതിര്‍ത്തുകൊണ്ട് ഫറൂഖ് അബ്ദുള്ള നടത്തിയ നടത്തിയ പ്രസ്താവനയ്ക്കെതിരെയായിട്ടായിരുന്നു ഹര്‍ജി. ഫറൂഖ് അബ്ദുള്ളക്കെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നായിരുന്നു ഹര്‍ജിയിലെ ആവശ്യം.

 farooqandulla

രണ്ടാംഘട്ട കോവിഡ് വാക്‌സിനേഷന്‍ യജ്ഞം, ചിത്രങ്ങള്‍ കാണാം

അഭിഭാഷകൻ ശിവ സാഗർ തിവാരി മുഖേന രജത് ശർമയും മറ്റുള്ളവരും സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. അബ്ദുല്ലയ്‌ക്കെതിരെ ഹരജി നൽകിയതിന് സുപ്രീംകോടതി 50,000 രൂപ പിഴയും ചുമത്തുകുയം ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ആർട്ടിക്കിൾ 370 പുനസ്ഥാപിക്കാന്‍ ഇന്ത്യയ്‌ക്കെതിരെ ചൈനയുടെയും പാകിസ്ഥാന്റെയും സഹായം അബ്ദുള്ള തേടിയെന്ന വാര്‍ത്തകളെ ഉദ്ധരിച്ചായിരുന്നു ഹര്‍ജി.

രാജ്യത്തിന്റെ താൽപ്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ച ഫറൂഖ് അബ്ദുല്ലയുടെ ഭാഗത്ത് നിന്നും വളരെ ഗുരുതരമായ നടപടികളാണ് ഉണ്ടായിട്ടുള്ളത്. അതിനാല്‍ അദ്ദേഹത്തിന്‍റെ പാര്‍ലമെന്‍റ് അംഗത്വം റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

നടി കൃതിയുടെ വൈറല്‍ ചിത്രങ്ങള്‍ കാണാം

Recommended Video

cmsvideo
നെറികെട്ട പ്രചാരണത്തിന് ഷൈലജ ടീച്ചറുടെ ചുട്ടമറുപടി | Oneindia Malayalam

English summary
Disagreeing with government is not seditious; SC has rejected the petition against Farooq Abdullah
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X