കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഭരണകൂട നയങ്ങളോട് വിയോജിക്കുന്നത് ജയിലില്‍ അടയ്ക്കാനുള്ള കാരണമല്ല: ദിഷാ കേസില്‍ കോടതി!!

Google Oneindia Malayalam News

ദില്ലി: ദിഷാ രവിക്ക് ടൂള്‍കിറ്റ് കേസില്‍ ജാമ്യം അനുവദിച്ച ദില്ലി സെഷന്‍സ് കോടതി നടത്തിയത് നിര്‍ണായക നിരീക്ഷണങ്ങള്‍. രാജ്യത്ത് ബോധപൂര്‍വം അക്രമത്തിന് ആഹ്വാനം ചെയ്‌തെന്ന വാദത്തെ ടൂള്‍കിറ്റ് കേസില്‍ കണ്ടെത്താനായില്ലെന്ന് കോടതി പറഞ്ഞു. ജനുവരി 26ന് നടന്ന അക്രമ സംഭവങ്ങളെയും ദിഷാ രവിയെയും ബന്ധിപ്പിക്കുന്ന സംഭവങ്ങളും കണ്ടെത്താനായില്ലെന്ന് കോടതി വ്യക്തമാക്കി. രാജ്യത്തെ പൗരന്‍മാര്‍ എന്നാല്‍ സര്‍ക്കാരിന്റെ മനസ്സാക്ഷി സൂക്ഷിപ്പുകാരാണ്. അത് ഏത് ജനാധിപത്യ രാജ്യത്തിലും അങ്ങനെയാണ്. സര്‍ക്കാര്‍ നയങ്ങളോട് എതിര്‍പ്പ് പ്രകടിപ്പിച്ച് എന്നത് കൊണ്ട് അവരെ ജയിലില്‍ അടയ്ക്കാനാവില്ലെന്നും കോടതി പറഞ്ഞു.

1

അഭിപ്രായ വ്യത്യാസങ്ങള്‍, വിയോജിപ്പുകള്‍, നിരാകരണങ്ങളുമെല്ലാം ആരോഗ്യകരവും ഊര്‍ജസ്വലവുമായ ജനാധിപത്യത്തിന്റെ അടയാളങ്ങളാണെന്ന് അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ധര്‍മേന്ദര്‍ റാണ വ്യക്തമാക്കി. ദിശാ രവിക്കെതിരെ രാജ്യദ്രോഹ കുറ്റം അടക്കം ചുമത്തിയത് സൂചിപ്പിച്ച് കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. വ്യത്യസ്തമായ അഭിപ്രായങ്ങളെ മാനിക്കുന്ന പുരാതന ഇന്ത്യന്‍ നാഗരികതയുടെ ധാര്‍മികതയെ കുറിച്ചും ജഡ്ജി വിധി ന്യായത്തില്‍ പരാമര്‍ശിച്ചു. 5000 വര്‍ഷം പഴക്കമുള്ളഈ നാഗരികത വൈവിധ്യമാര്‍ന്ന ഭാഗങ്ങളില്‍ നിന്നുള്ള ആശയങ്ങളോട് ഒരിക്കലും എതിര്‍പ്പ് കാണിച്ചിട്ടില്ലെന്നും ജഡ്ജി പറഞ്ഞു.

നിയമത്തിന്റെ നാല് ചുവരുകള്‍ക്കുള്ളില്‍ നിന്ന് അഭിപ്രായം പറയാന്‍ എല്ലാ പൗരന്‍മാര്‍ക്കും അവകാശമുണ്ട്. അത് മൗലികാവകാശം കൂടിയാണ്. അതേസമയം ദില്ലി പോലീസ് വേണ്ടി ഹാജരായ കൗണ്‍സില്‍ ആസ്‌ക് ഇന്ത്യന്‍ വൈ ഡോട്ട് കോം എന്ന വെബ് സൈറ്റിനെ കുറിച്ചും പരാമര്‍ശിച്ചിരുന്നു. ഇതില്‍ ഇന്ത്യാവിരുദ്ധമായ കാര്യങ്ങള്‍ വരുന്നുണ്ടെന്നായിരുന്നു വാദം. എന്നാല്‍ ഇത് കോടതി തള്ളി. ജെനോസൈഡ്.ഓര്‍ഗ് എന്ന വെബ് സൈറ്റിനെ കുറിച്ചും ദില്ലി പോലീസ് സൂചിപ്പിച്ചു. എന്നാല്‍ ഈ വെബ് സൈറ്റ് ഇന്ത്യ അടക്കമുള്ള 40 രാജ്യങ്ങളിലെ മനുഷ്യാവകാശ ലംഘനങ്ങളെ കുറിച്ചാണ് പറയുന്നത്. ഇന്ത്യയെ കുറിച്ച് പറയുന്നത് ചിലപ്പോള്‍ തെറ്റായ കാര്യങ്ങളായിരിക്കാം. എന്നാല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തേണ്ട ഒന്നല്ലെന്നും കോടതി വ്യക്തമാക്കി.

ദിശയെ നേരത്തെ ബെംഗളൂരുവില്‍ നിന്നാണ് ദില്ലി പോലീസ് അറസ്റ്റ് ചെയ്തത്. കര്‍ഷക സമരവുമായി ബന്ധപ്പെട്ട ടൂള്‍കിറ്റ് ഗ്രെറ്റ് ത്യൂന്‍ബെര്‍ഗ് പങ്കുവെച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. ഈ ടൂള്‍കിറ്റ് ദിശാ രവി രൂപകല്‍പ്പന ചെയ്‌തെന്നായിരുന്നു ആരോപണം. ഒരു ലക്ഷം രൂപയുടെ ബോണ്ടും തുല്യ തുകയ്ക്കുള്ള രണ്ട് ആള്‍ ജാമ്യവുമെന്ന വ്യവസ്ഥയിലാണ് ജാമ്യം അനുവദിച്ചത്. അഇതേസമയം ജാമ്യ ഹര്‍ജി പരിഗണിക്കുന്നതിനിടെ പോലീസിന് അവരുടെ വാദങ്ങള്‍ തെളിയിക്കുന്ന തരത്തില്‍ യാതൊന്നും ലഭിച്ചിരുന്നില്ല. എന്തിനും ഏതിനും രാജ്യദ്രോഹക്കുറ്റം ചുമത്തരുതെന്ന സന്ദേശം കൂടി കോടതി വിധിയിലുണ്ട്.

English summary
disagreeing with govts is not the reason to jail people, court on disha ravi's bail plea
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X