Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒരു കാര്യത്തില്‍ നിരാശയുണ്ടെന്ന് രജനികാന്ത്; പുതിയ പാര്‍ട്ടി വൈകുമോ?

ചെന്നൈ: ഒരു കാര്യത്തില്‍ നിരാശനാണെന്ന് സൂപ്പര്‍ താരം രജനികാന്ത്. തന്റെ രജനി മക്കള്‍ മന്ത്രം എന്ന സംഘടനയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷമാണ് അദ്ദേഹം ഇങ്ങനെ പ്രതികരിച്ചത്. എന്നാല്‍ എന്താണ് നിരാശക്ക് കാരണം എന്ന് രജനി പറഞ്ഞില്ല. വ്യക്തിപരമായി നിരാശനാണെന്നും സമയമാകുമ്പോള്‍ പറയാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ra

രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് രജനി നേരത്തെ പറഞ്ഞിരുന്നു. പാര്‍ട്ടിയുടെ കാര്യം ആദ്യം സൂചിപ്പിച്ചത് രണ്ടു വര്‍ഷം മുമ്പാണ്. സംഘടനയുടെ ജില്ലാ സെക്രട്ടറിമാരുടെ യോഗം വിളിച്ചത് മാധ്യമങ്ങള്‍ വന്‍ പ്രാധാന്യത്തോടെയാണ് കണ്ടത്. രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം സംബന്ധിച്ച കാര്യങ്ങള്‍ ചര്‍ച്ച ചെയ്‌തേക്കുമെന്ന സൂചനകളുമുണ്ടായിരുന്നു.

യോഗത്തിന് ശേഷമുള്ള രജനിയുടെ പ്രതികരണം രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപനം വൈകുമോ എന്ന സംശയത്തിന് ഇടയാക്കിയിട്ടുണ്ട്. യോഗത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചര്‍ച്ച ചെയ്തു. എല്ലാ ജില്ലാ സെക്രട്ടറിമാരും സംതൃപ്തരാണെന്നും രജിനി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, സംഘടനയുടെ അവലോകന യോഗമാണ് നടന്നതെന്ന ഭാരവാഹികള്‍ സൂചിപ്പിച്ചു.

ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ട ശേഷം രജനി രൂപീകരിച്ചതാണ് രജനി മക്കള്‍ മന്ത്രം എന്ന സംഘടന. അധികം വൈകാതെ രജനി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുമെന്നും അതിന്റെ ഭാഗമായിട്ടാണ് ഫാന്‍സ് ക്ലബ്ബ് പിരിച്ചുവിട്ടതെന്നും നേരത്തെ വാര്‍ത്തകള്‍ വന്നിരുന്നു.

2021ലാണ് തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പ്. അതിന് മുന്നോടിയായി പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് രജനി പറഞ്ഞത്. എന്നാല്‍ അടുത്തിടെ സിഎഎയെ അനുകൂലിച്ച് രജനി പ്രസ്താവന നടത്തിയത് വിവാദമായിരുന്നു. തുടര്‍ന്ന് മുസ്ലിം സംഘടനാ നേതാക്കള്‍ അദ്ദേഹത്തെ നേരില്‍ കണ്ട് ചര്‍ച്ച നടത്തുകയും ചെയ്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+