കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ആശാറാമിന് കാമസൂത്രയും കോകശാസ്ത്രവും ദിനചര്യ'

Google Oneindia Malayalam News

എല്ലാ ദിവസവും വൈകുന്നേരവും ആള്‍ദൈവം ആശാറാം ബാപ്പുവിന് കാമസൂത്രയും കോകശാസ്ത്രവും വായിക്കണമെന്ന് സന്തത സഹചാരിയായ രാഹുല്‍ ശര്‍മ. പുസ്തകം വായിച്ചിരിക്കുമ്പോള്‍ പുറത്ത് കാത്തുനില്‍ക്കുന്ന ഭക്തരോട് ആശാറാം ബാപ്പു ധ്യാനത്തിലാണ് എന്നാണ് പറയാറുള്ളത് എന്നും ഇയാള്‍ മനസ്സുതുറക്കുന്നു. 1993 മുതല്‍ 2003 വരെ അഹമ്മദാബാദിലെ ആശ്രമത്തില്‍ ആശാറാമിന്റെ വിശ്വസ്തനായിരുന്നു രാഹുല്‍ ശര്‍മ.

ആശാറാമിനെക്കുറിച്ചുള്ള നിരവധി സ്വകാര്യ വിവരങ്ങള്‍ ഒരു ദിനപ്പത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ശര്‍മ വെളിപ്പെടുത്തിയിട്ടുണ്ട്. ശാന്തികുടീരം എന്ന് വിളിക്കുന്ന സ്വകാര്യമുറിയിലേക്ക് വളരെ അടുത്ത ആളുകളെയും ഭക്തകളെയും മാത്രമേ കടത്തിവിടാറുണ്ടായിരുന്നുള്ളൂ.

ആശാറാമിന് വേണ്ട മരുന്നുകളും കഞ്ചാവും എത്തിച്ചിരുന്നത് താനാണ് എന്നും ഇയാള്‍ പറയുന്നു. ആശാറാമിന്റെ വിവാദജീവിതത്തിലൂടെ

ആശാറാം ബാപ്പു

ആശാറാം ബാപ്പു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കുറ്റത്തിന് ജയിലിലാണ് ആശാറാം ബാപ്പു ഇപ്പോള്‍. ഇയാളുടെ കൂടുതല്‍ വികൃതികളും വിവാദജീവിതവും ചിത്രങ്ങളിലൂടെ

ഭക്തന് തൊഴി

ഭക്തന് തൊഴി

ഇന്‍ഡോറിലെ പരിപാടിക്കിടെയാണ് ഇയാള്‍ 75 കാരനായ ഭക്തനെ തൊഴിച്ചത്. ഭക്തന്റെ പരാതിയില്‍ സ്വാമിക്കെതിരെ അറസ്റ്റ് വാറണ്ട് ഉണ്ടായിരുന്നു

 രാഹുല്‍ ഗാന്ധി

രാഹുല്‍ ഗാന്ധി

2011 ലാണ് ആശാറാം ബാപ്പു രാഹുല്‍ ഗാന്ധിക്ക് കുറച്ച് തലച്ചോര്‍ കുറവുണ്ട് എന്ന വിവാദ കമന്റ് പറഞ്ഞത്.

സേവ് വാട്ടര്‍

സേവ് വാട്ടര്‍

വെളളം ആരുടെയും അച്ഛന്റെ വകയല്ല എന്നായിരുന്നു മാര്‍ച്ചില്‍ നടന്ന ജലസംരക്ഷണ പിരിപാടിയില്‍ ആശാറാമിന്റെ ഉദ്‌ഘോഷം

ക്യാമറ തല്ലിത്തകര്‍ത്തു

ക്യാമറ തല്ലിത്തകര്‍ത്തു

തന്റെ ക്യാമറ അടിച്ചുപൊട്ടിച്ചു എന്ന് പരാതിപ്പെട്ട് 2012 ല്‍ ആശാറാമിനെ പരാതിയുമായി ഒരു ക്യാമറാമാന്‍ രംഗത്തുവന്നു

ദില്ലി പീഡനം

ദില്ലി പീഡനം

സഹോദരാ എന്ന് വിളിച്ച് അപേക്ഷിച്ചിരുന്നെങ്കില്‍ പെണ്‍കുട്ടിയെ അക്രമികള്‍ ഉപദ്രവിക്കാതെ വിട്ടേനെ എന്നാണ് ദില്ലി പീഡനത്തിലെ കുട്ടിയെക്കുറിച്ച് ആശാറാം ബാപ്പു കമന്റ് പാസാക്കിയത്.

English summary
Shocking reveals about hindu godman Asaram Bappu's personal life.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X