• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

എന്‍സിപി ആധിപത്യത്തില്‍ കോണ്‍ഗ്രസിന് അതൃപ്തി, മഹാസഖ്യത്തില്‍ പ്രശ്‌നങ്ങള്‍, ഉദ്ധവ് പരിഹരിക്കുമോ?

മുംബൈ: മഹാരാഷ്ട്രയില്‍ മഹാസഖ്യം ഉടലെടുത്ത അഭിപ്രായ വ്യത്യാസങ്ങള്‍ ഉടനെ അവസാനിക്കില്ലെന്ന സൂചന. നിത്യ സുഹൃത്തുക്കളായിരുന്ന എന്‍സിപിയും കോണ്‍ഗ്രസും തമ്മില്‍ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. കൂടുതല്‍ മന്ത്രിസ്ഥാനം അടക്കം ലഭിച്ചത് എന്‍സിപിക്ക് ലഭിച്ചത് കോണ്‍ഗ്രസ് വലിയ പ്രശ്‌നമാക്കി മാറ്റിയിരിക്കുകയാണ്. സഖ്യത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെടുന്നുവെന്ന ധാരണയാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

എല്ലാ എംഎല്‍എമാരെയും മന്ത്രിമാരാക്കാന്‍ സാധിക്കില്ലെന്ന് നേരത്തെ ഉദ്ധവ് താക്കറെ പറഞ്ഞതും കോണ്‍ഗ്രസിനെ ഉദ്ദേശിച്ചാണ്. കോണ്‍ഗ്രസില്‍ അഴിമതിക്കറ പുരണ്ട പല നേതാക്കളെയും മന്ത്രിസഭയില്‍ എടുക്കാന്‍ ഉദ്ധവിന് താല്‍പര്യമില്ല. അശോക് ചവാന്‍ റവന്യൂ വകുപ്പ് നല്‍കാതിരുന്നതും ഈ ഉദ്ദേശത്തിലാണ്. കോണ്‍ഗ്രസിനെ സഖ്യത്തില്‍ ജൂനിയര്‍ പാര്‍ട്ണറായിട്ട് മാത്രമാണ് ശിവസേന കാണുന്നത്.

കോണ്‍ഗ്രസിന് പ്രതിഷേധം

കോണ്‍ഗ്രസിന് പ്രതിഷേധം

കോണ്‍ഗ്രസില്‍ മന്ത്രിസഭാ രൂപീകരണ സമയത്ത് അവഗണിക്കപ്പെട്ടെന്ന തോന്നല്‍ ശക്തമാണ്. പ്രതീക്ഷിച്ച വകുപ്പുകളില്‍ റവന്യൂ മാത്രമാണ് കോണ്‍ഗ്രസിന് ലഭിച്ചത്. എന്നാല്‍ അത് ലഭിച്ചത് ബാലാസാഹേബ് തോററ്റിനാണ്. അശോക് ചവാനടക്കമുള്ളവര്‍ ഇതില്‍ പ്രതിഷേധത്തിലാണ്. എന്‍സിപിക്ക് മുന്നില്‍ കോണ്‍ഗ്രസ് മുട്ടുമടക്കിയെന്നാണ് ആരോപണം. കോണ്‍ഗ്രസ് വകുപ്പ് വിഭജനത്തില്‍ കണ്ണുവെച്ചിരുന്നത് പല ലക്ഷ്യങ്ങളോടെയാണ്. അതെല്ലാം തകര്‍ന്നെന്നാണ് നേതാക്കള്‍ ഉന്നയിക്കുന്നത്.

ഹൈക്കമാന്‍ഡിന് പരാതി

ഹൈക്കമാന്‍ഡിന് പരാതി

സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതാക്കള്‍ ഒന്നിനും കൊള്ളാത്തവരാണെന്ന് പ്രവര്‍ത്തകര്‍ നേരത്തെ ഹൈക്കമാന്‍ഡിന് അയച്ച കത്തില്‍ പറഞ്ഞിരുന്നു. നിര്‍ണായക വകുപ്പുകള്‍ വിലപേശി എടുക്കുന്നതില്‍ നേതാക്കള്‍ വന്‍ പരാജയമാണെന്നും ഇവര്‍ സോണിയാ ഗാന്ധിക്കയച്ച കത്തില്‍ പറഞ്ഞു. അതേസമയം മഹാരാഷ്ട്രയില്‍ പാര്‍ട്ടിയെ ശക്തിപ്പെടുത്തുക എന്ന തന്ത്രമാണ് പാളിയിരിക്കുന്നത്. സാമ്പത്തിക തലസ്ഥാനം എന്നറിയപ്പെടുന്ന മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് സംഘടനാ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ മികച്ച വകുപ്പുകളും അത്യാവശ്യമാണ്.

പവാറിന് മുന്നില്‍ മുട്ടുകുത്തിയോ

പവാറിന് മുന്നില്‍ മുട്ടുകുത്തിയോ

ശരത് പവാറിന്റെ മിടുക്കാണ് എന്‍സിപിക്ക് നിര്‍ണായക വകുപ്പ് ലഭിക്കാന്‍ കാരണമായത്. എന്നാല്‍ കോണ്‍ഗ്രസ് പവാറിന് മുന്നില്‍ മുട്ടുകുത്തിയെന്നാണ് ആരോപണം. മല്ലികാര്‍ജുന്‍ ഗാര്‍ഗെ, അശോക് ചവാന്‍ തോററ്റ് എന്നിവരിലേക്കാണ് ആരോപണങ്ങള്‍ ഉയരുന്നത്. ഗ്രാമീണ മേഖലയുമായി ബന്ധപ്പെട്ട വകുപ്പുകള്‍ മതിയെന്ന് ഹൈക്കമാന്‍ഡും ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തര മന്ത്രി പദം അല്ലെങ്കില്‍ ഉപമുഖ്യമന്ത്രി എന്നിവയായിരുന്നു കോണ്‍ഗ്രസ് പ്രധാനമായി ആവശ്യപ്പെട്ടു. എന്നാല്‍ ഈ രണ്ട് ആവശ്യങ്ങളും ശിവസേന തള്ളി.

കര്‍ണാടക ആവര്‍ത്തിക്കുമോ?

കര്‍ണാടക ആവര്‍ത്തിക്കുമോ?

കോണ്‍ഗ്രസ് ഇപ്പോഴേ സഖ്യത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി കഴിഞ്ഞു. എന്നാല്‍ എന്‍സിപിയും ശിവസേനയും കോണ്‍ഗ്രസിനെ പ്രതിരോധിക്കാനുള്ള വഴികളും ആലോചിക്കുന്നുണ്ട്. അജിത് പവാറുമായുള്ള പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ കോണ്‍ഗ്രസാണെന്ന് ശരത് പവാര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. സവര്‍ക്കര്‍ വിഷയത്തില്‍ ശിവസേനയും കോണ്‍ഗ്രസുമായി ഇടഞ്ഞിരുന്നു. ഇതിനിടയില്‍ സഖ്യവുമായി മുന്നോട്ട് പോകാന്‍ ബുദ്ധിമുട്ടേണ്ടി വരുമെന്ന് ഉറപ്പാണ്. ഉദ്ധവ് എത്രത്തോളം ക്ഷമിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും സഖ്യത്തിന്റെ ആയുസ്സ്.

മുസ്ലീങ്ങളുടെ ആവശ്യം

മുസ്ലീങ്ങളുടെ ആവശ്യം

കോണ്‍ഗ്രസിലെ മുസ്ലീം നേതാക്കള്‍ക്ക് അവരുടെ വിഭാഗത്തിലുള്ള ഒരു നേതാവിനെ മന്ത്രിയാക്കണമെന്നാണ് പുതിയ ആവശ്യം. അസ്ലം ഷെയ്ക്ക് കോണ്‍ഗ്രസില്‍ നിന്നുള്ള മുസ്ലീം മന്ത്രിയാണ്. ഇതിന് പുറമേയുള്ള ആവശ്യമാണിത്. അതേസമയം സഖ്യത്തില്‍ വിള്ളല്‍ ശക്തമായത് കൊണ്ട് പതിയെ നേതാക്കളെല്ലാം ബിജെപിയിലെത്തുമെന്നാണ് അവര്‍ ഉന്നയിക്കുന്നത്. ഓപ്പറേഷന്‍ കമല പോലുള്ള പദ്ധതി ഒരു വശത്ത് നടക്കുന്നുണ്ട്. വൈകാതെ സഖ്യം വീഴുമെന്ന് ബിജെപി ഉറപ്പിക്കുന്നു.

വിടാതെ ശിവസേന

വിടാതെ ശിവസേന

സഖ്യം അഞ്ച് വര്‍ഷം തികയ്ക്കണമെന്ന വാശിയിലാണ് ശിവസേന. കോണ്‍ഗ്രസ് പോയാലും പ്രതിസന്ധി ഉണ്ടാവാതിരിക്കാന്‍ ബിജെപിയുടെ എംഎല്‍എമാരുമായി ചര്‍ച്ചയിലാണ് ഉദ്ധവ് താക്കറെ. ആറുമാസത്തിനുള്ള ബിജെപിയിലെ പ്രമുഖര്‍ സഖ്യത്തിലെത്തുമെന്നാണ് സൂചന. എന്നാല്‍ സഖ്യത്തിലെ പ്രശ്‌നങ്ങള്‍ എല്ലാം സമ്മര്‍ദ തന്ത്രമാണെന്ന് നേതാക്കള്‍ തുറന്ന് സമ്മതിക്കുന്നു. ഇതേ രീതി തന്നെ തുടര്‍ന്നാല്‍ എല്ലാവരും ആവശ്യങ്ങളില്‍ നിന്ന് പിന്‍മാറുമെന്ന് ശിവസേന നേതാക്കളും പറയുന്നു.

ജെഎന്‍യു ആക്രമണം മുംബൈ ഭീകരാക്രമണം പോലെ... ബിജെപിക്കെതിരെ രൂക്ഷമായി പ്രതികരിച്ച് ഉദ്ധവ് താക്കറെ!!

English summary
discontent in congress over maharashtra alliance
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X