കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദേശീയ നേതൃത്വം കനിയുന്നില്ല, കർണാടക സർക്കാർ വീണ്ടും വീഴുമോ? യെഡിയൂരപ്പ സമ്മർദ്ദത്തിൽ

Google Oneindia Malayalam News

ബെംഗളൂരു: കോൺഗ്രസ്-ജെഡിഎസ് സർക്കാരിനെ താഴെയിറക്കി കർണാടകയിൽ മുഖ്യമന്ത്രി പദം സ്വന്തമാക്കിയ ബിഎസ് യെഡിയൂരപ്പയ്ക്ക് മുമ്പിൽ പുതിയ പ്രതിസന്ധികൾ. മന്ത്രിസഭാ വികസനം അനന്തമായി നീളുന്നതാണ് യെഡിയൂരപ്പയ്ക്ക് മുമ്പിലെ പുതിയ വെല്ലുവിളി. ദേശീയ നേതൃത്വത്തിന്റെ അനുമതി വൈകുന്നതാണ് മന്ത്രിസഭാ വികസനം വൈകുന്നതിന് കാരണം. ഇതിൽ യെഡിയൂരപ്പയും അസ്വസ്ഥനാണെന്നാണ് വിവരം.

പൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തിപൗരത്വ നിയമ ഭേദഗതി: അതിവേഗ നടപടികളുമായി യുപി സർക്കാർ, 32,000 അഭയാർത്ഥികളെ കണ്ടെത്തി

മന്ത്രിസഭാ വികസനം വൈകുന്നതോടെ കൂറുമാറി ബിജെപി പാളയത്തിൽ എത്തിയ എംഎൽഎമാർ കലാപക്കൊടി ഉയർത്തിത്തുടങ്ങി. കൂറൂമാറ്റക്കാരിൽ ചിലരെ ഒഴിവാക്കാനുള്ള ബിജെപി നേതൃത്വത്തിന്റെ തന്ത്രമാണ് മന്ത്രിസഭാ വികസനം വൈകിപ്പിക്കുന്നതെന്ന അഭ്യൂഹവും ശക്തമാണ്.

മന്ത്രിസഭാ വികസനം വൈകുന്നു

മന്ത്രിസഭാ വികസനം വൈകുന്നു


കർണാടകയിൽ അധികാരത്തിലിരുന്ന കോൺഗ്രസ്-ജനതാദൾ സഖ്യ സർക്കാരിനെ താഴെയിറക്കാൻ ബിജെപി സഹായിച്ചത് കൂറൂമാറിയെത്തിയ വിമത എംഎൽഎമാരാണ്. 14 മാസം പ്രായമുള്ള സഖ്യസർക്കാരിനെ താഴെയിറക്കാൻ കോൺഗ്രസിൽ നിന്നും ജെഡിഎസിൽ നിന്നുമാണ് 17 എംഎൽഎമാരാണ് കൂറുമാറിയത്. ഇവരെല്ലാം പിന്നീട് ബിജെപിയിൽ ചേരുകയും ചെയ്തു.

 മന്ത്രിസ്ഥാനം വേണം

മന്ത്രിസ്ഥാനം വേണം

വിമത എംഎൽഎമാർ രാജി വെച്ചതോടെ 15 മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ 13 ഇടത്തും വിമത എംഎൽഎമാരെയാണ് ബിജെപി സ്ഥാനാർത്ഥികളാക്കിയത്. 12 സീറ്റിലും ബിജെപി വിജയിച്ചിരുന്നു. ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 വിതമർക്കും സീറ്റ് നൽകുമെന്ന് യെഡിയൂരപ്പ ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിനെതിരെ വ്യാപക പ്രതിഷേധമാണ് പാർട്ടിയിൽ ഉയർന്നത്. വർഷങ്ങളായി ബിജെപിക്കൊപ്പമുള്ള നേതാക്കളെ വിമതർക്ക് വേണ്ടി അവഗണിക്കുകയാണെന്നാണ് വിമർശനം.

 വിമതരെ ഒഴിവാക്കിയേക്കും

വിമതരെ ഒഴിവാക്കിയേക്കും

പ്രതിഷേധം ശക്തമായതോടെയാണ് വിമതരിൽ ചിലരെ മാത്രം ഒഴിവാക്കി മറ്റു ചില നേതാക്കൾക്ക് അവസരം നൽകുമെന്ന് അഭ്യൂഹം ശക്തമായത്. ഇതിന് പിന്നാലെ മന്ത്രിമാരുടെ പട്ടികയ്ക്ക് അനുമതി തേടി ഞായറാഴ്ച നടത്തേണ്ടിയിരുന്ന ദില്ലി യാത്ര മുഖ്യമന്ത്രി യെഡിയൂരപ്പ റദ്ദാക്കിയത്. 34 അംഗ സഭയിൽ നിലവിൽ 18 മന്ത്രിമാരുണ്ട്. 11 കൂറുമാറ്റക്കാർക്ക് കൂടി മന്ത്രിസ്ഥാനം നൽകേണ്ടി വന്നാൽ 5 മന്ത്രിസ്ഥാനം മാത്രമാണ് ബിജെപിയിലെ മറ്റു മുതിർന്ന നേതാക്കൾക്കായി ലഭിക്കുക. എതാണ് യെഡിയൂരപ്പയ്ക്ക് മേലുള്ള സമ്മർദ്ദം.

 വാക്ക് പാലിക്കണമെന്ന് വിമതർ

വാക്ക് പാലിക്കണമെന്ന് വിമതർ

ഉപതിരഞ്ഞെടുപ്പിൽ വിജയിച്ച 11 പേർക്ക് മാത്രമല്ല, കൂറുമാറിയെത്തിയ 17 പേർക്കും മന്ത്രിസ്ഥാനം നൽകേണ്ടത് ബിജെപിയുടെ കടമയാണെന്ന് മുൻ ജെഡിഎസ് നേതാവ് എച്ച് വിശ്വനാഥന്റെ ആവശ്യവും യെഡിയൂരപ്പയെ സമ്മർദ്ദത്തിലാക്കിയിരിക്കുകയാണ്. ഞങ്ങളെല്ലാവരും ഒറ്റക്കെട്ടാണെന്നും മന്ത്രിസ്ഥാനത്തിന് 17 പേർക്കും അർഹതയുണ്ടെന്നും എച്ച് വിശ്വനാഥൻ വ്യക്തമാക്കി. ബിജെപിയിൽ നിന്നും 15-20 എംഎൽഎമാർ കൂറുമാറാൻ തയ്യാറായിട്ടുണ്ടെന്ന് ജെഡിഎസ് നേതാവും മുൻ മുഖ്യമന്ത്രിയുമായ കുമാരസ്വാമി നേരത്തെ ഭീഷണി മുഴക്കിയിരുന്നു

യെഡിയൂരപ്പ ദില്ലിക്ക്

യെഡിയൂരപ്പ ദില്ലിക്ക്

മന്ത്രിസഭാ വികസന ചർച്ചകൾക്കായി ഏത് നിമിഷവും ദില്ലിക്ക് പോകാൻ തയ്യാറാണെന്ന് മുഖ്യമന്ത്രി യെഡിയൂരപ്പ പറഞ്ഞു. ഈ മാസം നടക്കുന്ന വേൾഡ് ഇക്കണോമിക് ഫോറത്തിൽ പങ്കെടുക്കാനായി സ്വിറ്സർലാൻഡിലേക്ക് പോകും മുമ്പ് മന്ത്രിമാരെ പ്രഖ്യാപിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്കായി അമിത് ഷാ സമയം അനുവദിച്ചിരുന്നെങ്കിലും തനിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. സാധ്യമായാൽ എല്ലാ പരിപാടികളും റദ്ദാക്കി ദില്ലിയിലെത്തി. ഇല്ലെങ്കിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 18ന് കർണാടക സന്ദർശനത്തുമ്പോൾ അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും യെഡിയൂരപ്പ പറഞ്ഞു.

മന്ത്രിസഭാ വികസനം വൈകും

മന്ത്രിസഭാ വികസനം വൈകും


അഭ്യൂഹങ്ങൾ ശക്തമായിരിക്കെ ദില്ലി നിയമസഭ തിരഞ്ഞെടുപ്പിന് ശേഷം മാത്രമെ കർണാടകയിലെ മന്ത്രിസഭാ വികസനം നടക്കുകയുള്ളവെന്ന മന്ത്രി സിടി രവിയുടെ പ്രസ്താവന അതൃപ്തിക്ക് ഇടയാക്കി. എന്നാൽ കൂറുമാറിയെത്തിയവർക്ക് മന്ത്രിസ്ഥാനം എന്ന വാഗ്ദാനം താൻ പാലിക്കുമെന്നും ദില്ലി തിരഞ്ഞെടുപ്പും കർണാടകയുമായി യാതൊരു ബന്ധവുമില്ലെന്ന് യെഡിയൂരപ്പ വ്യക്തമാക്കി. ബിജെപി ദേശീയ നേതൃത്വത്തിന് ഇതിനോട് എതിർപ്പാണെന്നാണ് സൂചന.

English summary
discontentment over delayed cabinet expansion in Karnataka
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X