Get Updates
Get notified of breaking news, exclusive insights, and must-see stories!

അന്തിമ വോട്ടിംഗ് കണക്കിൽ പൊരുത്തക്കേടുകൾ'; ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ച് ഗാർഖെ

ഡൽഹി: തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയിൽ സംശയം പ്രകടിപ്പിച്ച് ഇന്ത്യ മുന്നണി നേതാക്കൾക്ക് കത്തയച്ച് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ. ആദ്യ രണ്ട് ഘട്ട വോട്ടെടുപ്പിലെ പോളിംഗ് കണക്കുകളിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാട്ടിയാണ് ഖാർഗെയുടെ കത്ത്. അന്തിമ കണക്കുകൾ പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയത് തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട കണക്കുകളിൽ സംശയം ജനിപ്പിക്കുന്നുണ്ടെന്ന് ഖാർഗെ കത്തിൽ പറഞ്ഞു.

ലോകസഭാ തിരഞ്ഞെടുപ്പിൻ്റെ ഒന്നും രണ്ടും ഘട്ടങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതിൽ കാലതാമസം വരുത്തിയിരിക്കുകയാണ് കമ്മീഷൻ. ചരിത്രത്തിൽ തന്നെ ആദ്യമായിരിക്കും ഇത്', ഖാർഗെ കത്തിൽ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞ് 11 ദിവസങ്ങൾക്ക് ശേഷമായിരുന്നു കമ്മീഷൻ അന്തിമ കണക്ക് പുറത്തുവിട്ടത്. സാധാരണ നിലയിൽ 24 മണിക്കൂറുകൾ കഴിയുമ്പോൾ തന്നെ കണക്കുകൾ പുറത്തുവിടാറുണ്ട്.

kharge2-

'ഒന്നും രണ്ടും ഘട്ടങ്ങളിലെ അന്തിമ വോട്ടിംഗ് ശതമാനം പുറത്തുവിടുന്നതിൽ വരുത്തിയ കാലതാമസം കണക്കിൽ ഗുരുതരമായ സംശയങ്ങൾക്ക് കാരണമായിട്ടുണ്ട്. തന്റെ 52 വർഷത്തെ തിരഞ്ഞെടുപ്പ് ജീവിതത്തിൽ അന്തിമ കണക്കിൽ ഇത്രയേറെ വർധനവ് വരുന്നതായി കണ്ടിട്ടില്ല', കത്തിൽ അദ്ദേഹം പറഞ്ഞു.

ഏപ്രിൽ 19ന് നടന്ന ആദ്യഘട്ടത്തിൽ 60 ശതമാനവും ഏപ്രിൽ 26ന് നടന്ന രണ്ടാം ഘട്ടത്തിൽ 60.96 ശതമാനവും പോളിംഗ് നടന്നുവെന്നായിരുന്നു കമ്മീഷന്റെ ആദ്യ കണക്ക്. എന്നാൽ പിന്നീട് പുറത്ത് വിട്ട അന്തിമ കണക്കിൽ ആദ്യ ഘട്ടത്തിൽ 66.14 ശതമാനം എന്നും രണ്ടാം ഘട്ടത്തിൽ 66. 71 ശതമാനം എന്നുമാണ് രേഖപ്പെടുത്തിയത്.

കാലതാമസത്തിന് പുറമെ, ഓരോ പാർലമെൻ്റ് മണ്ഡലത്തിലും അതത് അസംബ്ലി മണ്ഡലങ്ങളിലും പോൾ ചെയ്ത വോട്ടുകൾ പോലെയുള്ള നിർണായകമായ വിവരങ്ങൾ കമ്മീഷൻ പുറത്തുവിട്ടിട്ടില്ലെന്നും കത്തിൽ ഖാർഗെ ചൂണ്ടിക്കാട്ടി. 24 മണിക്കൂറിനുള്ളിൽ തന്നെ കണക്കുകൾ പുറത്തുവിട്ടിരുന്നുവെങ്കിൽ നിർണായക കണക്കുകൾക്കൊപ്പം, മണ്ഡലങ്ങളിൽ ഉടനീളം വർദ്ധനവ് ഉണ്ടായിട്ടുണ്ടോ, അതോ 2019 ൽ ഭരണകക്ഷി മോശം പ്രകടനം കാഴ്ചവെച്ച മണ്ഡലങ്ങളിൽ മാത്രമാണോ കുറഞ്ഞ കണക്ക് രേഖപ്പെടുത്തിയത് തുടങ്ങിയ കാര്യങ്ങൾ മനസിലാക്കാൻ സാധിക്കുമായിരുന്നു. ഇതിന്റെയെല്ലാം ഉത്തരവാദിത്തം തിരഞ്ഞെടുപ്പ് കമ്മീഷൻ ഏറ്റെടുക്കുമോയെന്നും ഖാർഗെ കത്തിൽ ചോദിച്ചു.

ആദ്യ രണ്ട് ഘട്ടത്തിലേയും വോട്ടിംഗ് കണക്കുകൾ ബിജെപിയേയും പ്രധാനമന്ത്രിയേയും അസ്വസ്ഥനാക്കിയിട്ടുണ്ടെന്നും ഖാർഗെ വിമർശിച്ചു. അധികാരത്തിന്റെ ലഹരിയിൽ ഇരിക്കുന്ന സ്വേച്ഛാധിപത്യ ഭരണകർത്താക്കൾ ഭരണത്തിൽ തുടരാൻ ഏതറ്റം വരേയും പോകുമെന്ന് രാജ്യത്തെ ജനങ്ങൾക്ക് അറിയാമെന്നും ഖാർഗെ പറഞ്ഞു. കണക്കുകളിലെ പൊരുത്തക്കേടുകൾക്കെതിരെ ഒറ്റക്കെട്ടായി ശബ്ദം ഉയർത്തണമെന്നും അദ്ദേഹം സഖ്യകക്ഷി നേതാക്കളോട് ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+