കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ബിജെപി എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രം ഭക്ഷ്യധാന്യ വിതരണം'രാഷ്ട്രീയം വേണ്ടെന്ന് കോണ്‍ഗ്രസ്

Google Oneindia Malayalam News

കര്‍ണ്ണാടക: ലോക്ക്ഡൗണ്‍ ഉള്‍പ്പെടെയുള്ള നടപികള്‍ പുരോഗമിക്കുമ്പോഴും രാജ്യത്ത് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 400 കടന്നിരിക്കുകയാണ്. കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകള്‍ പ്രകാരം രാജ്യത്ത് 414 പേര്‍ മരണപ്പെടുകയും 12380 പേര്‍ക്ക് കൊറോണ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്.

Recommended Video

cmsvideo
Congress accuses Karnataka government of 'discrimination' | Oneindia Malayalam

എന്നാല്‍ കൊറോണ പ്രതിസന്ധിക്കിടയിലും കര്‍ണ്ണാടക സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്ന ആരോപണം രൂക്ഷമായിരിക്കുകയാണ്. യെദ്യൂരപ്പയുടെ നേതൃത്വത്തിലുള്ള ബിജെപി സര്‍ക്കാര്‍ സ്വന്തം എംഎല്‍എമാരുടെ മണ്ഡലങ്ങളില്‍ മാത്രമാണ് ദുരിതാശ്വാസ സാമഗ്രികള്‍ വിതരണം ചെയ്യുന്നത് എന്നതാണ് പ്രധാന ആരോപണം.കര്‍ണ്ണാട സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വിവേചനം കാണിക്കുന്നുവെന്നുവെന്ന് ഡികെ ശിവകുമാര്‍ ആരോപിച്ചു.

ഇന്ത്യയിലെ കൊറോണ മരണം 400 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 37 പേര്‍, രോഗബാധിതര്‍ 12000 കടന്നുഇന്ത്യയിലെ കൊറോണ മരണം 400 കടന്നു, 24 മണിക്കൂറിനിടെ മരിച്ചത് 37 പേര്‍, രോഗബാധിതര്‍ 12000 കടന്നു

വിവേചനം

വിവേചനം

രാജ്യത്താകമാനം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്ന ഈ സാഹചര്യത്തില്‍ യെദൂരപ്പയുടെ നേതൃത്വത്തിലുള്ള കര്‍ണ്ണാട സര്‍ക്കാര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ വിവേചനം കാണിക്കുന്നുവെന്ന ആരോപണവുമായി കോണ്‍ഗ്രസ് രംഗത്ത്. രാഷ്ട്രീയം നോക്കാതെ എല്ലാവരും സര്‍ക്കാരിനെ പിന്തുണക്കുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭരണകൂടം സുധാര്യമായി പ്രവര്‍ത്തിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ സംസാരം ഒന്നും പ്രവര്‍ത്തി മറ്റൊന്നാണെന്നും കോണ്‍ഗ്രസ് ആരോപിച്ചു.

ഭക്ഷ്യധാന്യ വിതരണം

ഭക്ഷ്യധാന്യ വിതരണം

ഈ പ്രതിസന്ധി ഘട്ടത്തില്‍ ഭക്ഷ്യധാന്യങ്ങളുടെ വിതരണം നടക്കുന്നത് ഭരണകക്ഷി എംഎല്‍എമാര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ മാത്രമാണെന്ന് ഗുരുതര ആരോപണവുമായാണ് കര്‍ണ്ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാര്‍ രംഗത്തെത്തിയത്. കോണ്‍ഗ്രസ് എംഎല്‍എമാരായ ബൈരതി സുരേഷ്, സൗമ്യ റെഡ്ഡി, എന്‍എ ഹാരിസ് തുടങ്ങിയവര്‍ തന്നോട് സംസാരിച്ചിരുന്നുവെന്നും ഇവര്‍ പ്രതിനിധീകരിക്കുന്ന മണ്ഡലങ്ങളില്‍ ഇതുവരേയും ഒരു സഹായവും എത്തിയിട്ടില്ലെന്നാണ് അറിയാന്‍ കഴിഞ്ഞതെന്നും ഡി.കെ ശിവകുമാര്‍ പറഞ്ഞു.

അധികാര ദുര്‍വിനിയോഗം

അധികാര ദുര്‍വിനിയോഗം

ഈ പ്രതിസന്ധി ഘട്ടത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നുണ്ടെന്നും എന്നാല്‍ ബിജെപി ഈ സമയത്തും രാഷ്ട്രീയം കളിക്കുകയാണെന്നും സര്‍ക്കാര്‍ അധികാരം ദുര്‍വിനിയോഗം ചെയ്യുകയാണെന്നും ഡികെ ശിവകുമാര്‍ ആരോപിച്ചു. എന്തിരുന്നാലും വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

 ഡികെ ശിവകുമാര്‍

ഡികെ ശിവകുമാര്‍

'എനിക്ക് മനസിലാവാത്ത ഒരു കാര്യം എന്തുകൊണ്ടാണ് ഒരു പാര്‍ട്ടിയെ മാത്രം സര്‍ക്കാര്‍ പിന്തുണക്കുന്നത് എന്നതാണ്. നിരവധി സംഘടനകള്‍ സഹായിക്കുന്നുണ്ട്. ഉദ്യോഗസ്ഥരെ പോലും ദുരുപയോഗം ചെയ്യുകയാണ്. അവര്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും' ഡി കെ ശിവകുമാര്‍ പറഞ്ഞു.

 പൊലീസ്

പൊലീസ്

പൊലീസിനെതിരെയും ഗുരുതര ആരോപണമാണ് കോണ്‍ഗ്രസ് ഉന്നയിച്ചത്. കൊറോണ വൈറസ് രോഗത്തിന്റെ പശ്ചാത്തലത്തില്‍ ഒരു പ്രത്യേക സമുദായത്തിനെതിരെ തെറ്റായ പരാമര്‍ശം നടത്തിയ ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടില്ലെന്ന് ഡികെ ശിവകുമര്‍ പറഞ്ഞു. ഒരു പ്രത്യേക സമുദായത്തിനെതിരെ സാമൂഹിക ബഹിഷ്‌ക്കരണം ഇപ്പോഴും നടക്കുന്നുണ്ട്. ഈ സമയത്ത് അതിനെ വലുതാക്കാന്‍ ഞങ്ങള്‍ക്ക് ആഗ്രഹിക്കുന്നില്ലെന്നും കോണ്‍ഗ്രസ് പറഞ്ഞു.

സുതാര്യമായ സര്‍ക്കാര്‍

സുതാര്യമായ സര്‍ക്കാര്‍

രാജ്യത്താകമാനം കൊറോണ വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ മെയ് മൂന്ന് വരെയാണ് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
അത് വരെ സര്‍ക്കാരുമായി പൂര്‍ണ്ണമായി സഹകരിക്കുമെന്നും പക്ഷെ സര്‍ക്കാര്‍ സുതാര്യമായിരിക്കണമെന്നും കോണ്‍ഗ്രസ് പറഞ്ഞു. ഈ സാഹചര്യത്തില്‍ ഞങ്ങള്‍ പൂര്‍ണ്ണമായും സഹകരിക്കും. രാഷ്ട്രീയമായി കാണാന്‍ ആഗ്രഹിക്കുന്നില്ല. മുഖ്യമന്ത്രിയുമായി സംസാരിച്ച് ഇപ്പോള്‍ ഉടലെടുത്ത ഈ പ്രശനം ശ്രദ്ധയില്‍പ്പെടുത്തും ' ഡികെ ശിവകുമാര്‍ പറഞ്ഞു.

ഗുജറാത്ത് മാതൃക

ഗുജറാത്ത് മാതൃക

കുടിയേറ്റ തൊഴിലാളികള്‍ നേരിടുന്ന പ്രശ്‌നത്തേയും ഡികെ ശിവകുമാര്‍ ചൂണ്ടികാട്ടി. കുടിയേറ്റ തൊഴിലാളികളെ നാട്ടിലെത്തിക്കാന്‍ ഗുജറാത്ത് മുഖ്യമന്ത്രി ഡികെ ശിവകുമാര്‍ ചെയ്തത് പോലെ ബസുകള്‍ ഏര്‍പ്പെടുത്തണമെന്ന് കോണ്‍ഗ്രസ് പറഞ്ഞു. മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം കുടിയേറ്റ തൊഴിലാളികളെ സംസ്ഥാനത്തെത്തിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടും. ഇതുവരേയും ഇക്കാര്യത്തില്‍ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ഇപ്പോള്‍ ലോക്ക് ഡൗണ്‍ നീട്ടിയിരിക്കുകയാണ്. ആളുകള്‍ അതിര്‍ത്തി പ്രദേശങ്ങളിലാണ്. ഡികെ ശിവകുമാര്‍ പറഞ്ഞു.

English summary
Discrimination in Providing Corona Relief Material; Congress Accuses BJP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X