കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് ടിക്കറ്റിലും സ്വര്‍ണ്ണം കൊയ്ത് കൃഷ്ണപൂനിയ; സുധാല്‍പൂരിലെ വിജയം 18000 വോട്ടുകള്‍ക്ക്

Google Oneindia Malayalam News

ജയ്പൂര്‍: കോണ്‍ഗ്രസ് ടിക്കറ്റില്‍ രാജസ്ഥാന്‍ നിയമസഭയിലേക്ക് വിജയിച്ചു കയറി ഇന്ത്യയുടെ ഡിസകസ് ത്രോ താരമായ കൃഷ്ണ പൂനിയ. സാധൂല്‍പൂര്‍ മണ്ഡലത്തില്‍ നിന്നാണ് കൃഷ്ണപൂനിയ വിജയം കരസ്ഥാമാക്കിയത്. സിറ്റിങ് എംഎല്‍എയായ ബിഎസ്പിയിലെ മനോജ് ന്യാന്‍ഗലിയെയായണ് കൃഷ്ണപൂനിയ 18,084 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയത്.

punia

2013 ല്‍ ഇതേ മണ്ഡലത്തില്‍ കൃഷ്ണപൂനിയ കോണ്‍ഗ്രസ്സിന് വേണ്ടി മത്സരരംഗത്ത് ഉണ്ടായിരുന്നെങ്കിലും മൂന്നാസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. എന്നാല്‍ മണ്ഡലത്തില്‍ സാമൂഹിക സേവന പ്രവര്‍ത്തനങ്ങളില്‍ സജീവമായ കൃഷ്ണപൂനിയ ഇത്തവണ വിജയം പിടിച്ചെടുക്കുകയായിരുന്നു. സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ പുരോഗമിക്കുമ്പോള്‍ കായികമന്ത്രിയുടെ സ്ഥാനത്തേക്ക് കൃഷ്ണപൂനിയയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്.

<strong>35 ലോക്‌സഭാസീറ്റുകളില്‍ മുന്‍തൂക്കം നഷ്ടമായി ബിജെപി; 6 ല്‍ നിന്ന് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്</strong>35 ലോക്‌സഭാസീറ്റുകളില്‍ മുന്‍തൂക്കം നഷ്ടമായി ബിജെപി; 6 ല്‍ നിന്ന് കുതിച്ചുയര്‍ന്ന് കോണ്‍ഗ്രസ്

ഹരിയാനക്കാരിയാണ് കൃഷ്ണപൂനിയയെങ്കിലും അവരുടെ ഭര്‍ത്താവിന്റെ നാടാണ് സാധുല്‍പൂര്‍. കോമണ്‍വെല്‍ത്ത് ഗെയിംസിലെ ഡിസ്‌കസ് ത്രോ സ്വര്‍ണമെഡല്‍ ജേതാവാണ് കൃഷ്ണപൂനിയ. 2012 ലെ ലണ്ടന്‍ ഒളിമ്പിക്‌സിലെ 63.62 ദൂരത്തേക്ക് ഡിസ്‌ക് എറിഞ്ഞ് ആറാംസ്ഥാനത്ത് എത്താനും കൃഷ്ണപൂനിയക്ക് സാധിച്ചിരുന്നു.

English summary
Discus Thrower & CWG Medallist Krishna Poonia Now a Rajasthan MLA
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X