ദില്ലി അക്രമം: പ്രതിപക്ഷത്തിന് വഴങ്ങാതെ സ്പീക്കര്‍, ചര്‍ച്ച ഹോളിയ്ക്ക് ശേഷമെന്ന്!! മാര്‍ച്ച് 11ന്
ദില്ലി: ദില്ലി അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഹോളിക്ക് ശേഷം നടത്താമെന്ന് ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ല. ദില്ലിയില്‍ പൗരത്വ നിയമവുമായി ബന്ധപ്പെട്ടുണ്ടായ അക്രമ സംഭവങ്ങളെച്ചൊല്ലി സഭയില്‍ പ്രതിപക്ഷ രൂക്ഷമാകുന്ന സാഹചര്യത്തിലാണ് സ്പീക്കറുടെ പ്രഖ്യാപനം. 48 പേരുടെ മരണത്തിനിടയാക്കിയ ദില്ലി അക്രമ സംഭവങ്ങളില്‍ ചര്‍ച്ച നടത്തണമെന്നായിരുന്നു പ്രതിപക്ഷ അംഗങ്ങള്‍ ഉന്നയിച്ച ആവശ്യം. സ്പീക്കറുടെ തീരുമാനം അംഗീകരിക്കുമെന്ന് എല്ലാ അംഗങ്ങളും വ്യക്തമാക്കിയതാണ്. സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാണ്. ഹോളിക്ക് ശേഷം മാര്‍ച്ച് 11ന് വിഷയത്തില്‍ ചര്‍ച്ച നടത്താമെന്നാണ് സ്പീക്കര്‍ സഭയില്‍ പ്രഖ്യാപിച്ചത്. ജനങ്ങള്‍ സൗഹാര്‍ദ്ദത്തോടെ ഹോളി ആഘോഷിക്കട്ടെയെന്നും സ്പീക്കര്‍ ചൂണ്ടിക്കാണിച്ചു.
ദില്ലി വിഷയം ഉന്നയിച്ചുള്ള പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് പലതവണയാണ് പാര്‍ലമെന്റിന്റെ ഇരു സഭകളും നിര്‍ത്തിവെച്ചത്. തിങ്കളാഴ്ച ആരംഭിച്ച ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടത്തില്‍ തുടക്കം മുതല്‍ തന്നെ സഭയില്‍ പ്രതിപക്ഷ അംഗങ്ങള്‍ ബഹളം വെക്കുകയായിരുന്നു. ഇതോടെ ലോക്സഭ മൂന്ന് തവണയും രാജ്യസഭ ഒരു തവണയും നിര്‍ത്തിവെച്ചിരുന്നു.

ദില്ലിയിലെ അക്രമ സംഭവങ്ങള്‍ സഭ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കളായ ഹൈബി ഈഡന്‍, കൊടിക്കുന്നില്‍ സുരേഷ്, അധീര്‍ രഞ്ജന്‍ ചൗധരി, ഡീന്‍ കുര്യാക്കോസ്, ടിഎന്‍ പ്രതാപന്‍, മുസ്ലിം ലീഗിലെ പികെ കുഞ്ഞാലിക്കുട്ടി എന്നിവര്‍ അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയിരുന്നു. എന്നാല്‍ സ്പീക്കര്‍ അനുമതി നല്‍കിയിരുന്നില്ല. ദില്ലി വിഷയം സഭയില്‍ ഉന്നയിക്കാന്‍ സോണിയാ ഗാന്ധിയും കോണ്‍ഗ്രസ് എംപിമാരോട് ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications