കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കശ്മീര്‍ പ്രശ്നം: ട്രംപിന്റെ വാഗ്ധാനം നിരസിച്ച് ഇന്ത്യ, വേണ്ടത് ഉഭയകക്ഷി ചര്‍ച്ചയെന്ന് എസ് ജയശങ്കര്‍

Google Oneindia Malayalam News

ദില്ലി: കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാമെന്ന യുഎസ് പ്രസിഡന്റിന്റെ വാഗ്ധാനം നിരസിച്ച് ഇന്ത്യ. പാകിസ്താനും ഇന്ത്യയും തമ്മിലുള്ള പ്രശ്ന പരിഹാരത്തിന് ആവശ്യമെങ്കില്‍ ഇടപെടാമെന്നതായിരുന്നു ട്രംപിന്റെ വാഗ്ധാനം. എന്നാല്‍ കശ്മീരിനെക്കുറിച്ചുള്ള ഏത് ചര്‍ച്ചയും ഇന്ത്യയ്ക്കും പാകിസ്താനും ഇടയില്‍ മതിയെന്നാണ് ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചത്. ട്രംപിന്റെ സഹായവാഗ്ധാനത്തിന് പിന്നാലെയാണ് ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള പ്രതികരണം. യുഎസ് വിദേശകാര്യമന്ത്രി മൈക്ക് പോംപിയോയെയാണ് ഇക്കാര്യം അറിയിച്ചിട്ടുള്ളത്.

ഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെഡിഎംകെ ചതിച്ചു; വിട്ടുകൊടുക്കാതെ കോണ്‍ഗ്രസ്! മന്‍മോഹന്‍ സിംഗിനെ രാജ്യസഭയില്‍ എത്തിക്കുക ഇങ്ങനെ

പാക് പ്രധാനമന്ത്രി ഇമ്രാന്‍ഖാനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷം വ്യാഴാഴ്ചയതാണ് ട്രംപിന്റെ പ്രതികരണം. കശ്മീര്‍ പ്രശ്ന പരിഹാരത്തിന് മധ്യസ്ഥത വഹിക്കാന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന വിവാദപരമായ അവകാശവാദമായിരുന്നു ട്രംപ് നടത്തിയത്. എന്നാല്‍ ഇത് തള്ളിക്കളഞ്ഞ് ഇന്ത്യ ഉടന്‍ രംഗത്തെത്തുകയും ചെയ്തുു. കശ്മീര്‍ പ്രശ്നപരിഹാരത്തിന് മൂന്നാം കക്ഷിയുടെ ഇടപെടല്‍ വേണ്ടെന്നും ഇന്ത്യ വ്യക്തമാക്കി. ഇത് നരേന്ദ്രമോദിയെ ആശ്രയിച്ചാണുള്ളത്. അവര്‍ക്ക് സ്വീകരിക്കുകയോ നിരസിക്കുകയോ ചെയ്യാം. മധ്യസ്ഥത വഹിക്കാമെന്ന വാഗ്ധാനം ഇന്ത്യ തള്ളിക്കളഞ്ഞെന്നും ട്രംപ് പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.

sjaishankar-

ഞാന്‍ കരുതുന്നത് അവര്‍ വിശിഷ്ട വ്യക്തികള്‍ ആണെന്നാണ്. അവര്‍ ഏറെക്കാലം വളരെ നന്നായി മുന്നോട്ടുപോകുന്നതാണ് ഞാന്‍ വിഭാവനം ചെയ്യുന്നത്. ആരെങ്കിലും ഇടപെടണമെന്ന് അവര്‍ക്കുണ്ടെങ്കില്‍ അവരെ സഹായിക്കാം. ഇക്കാര്യത്തെക്കുറിച്ച് പാകിസ്താനോട് സംസാരിച്ചു. ഇന്ത്യയോടും തുറന്നു സംസാരിച്ചു. കശ്മീര്‍ പ്രശ്നം ഏറെക്കാലമായി നിലനില്‍ക്കുന്നതാണ്.

എന്നാല്‍ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പ്രശ്നം പരിഹരിച്ച് ബന്ധം മെച്ചപ്പെടുത്തുന്നതിന് വേണ്ടിയാണ് യുഎസ് നീക്കമെന്നാണ് ഒരു ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയുടെ ആത്മാഭിമാനത്തില്‍ വിട്ടുവീഴ്ചയി്ലെന്നാണ് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് പ്രതികരിച്ചത്.

English summary
Discussion on Kashmir will only bilateral, India denies Trump's mediation in Kashmir issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X