Get Updates
Get notified of breaking news, exclusive insights, and must-see stories!

യെഡ്ഡിക്കെതിരെ അറ്റകൈ നീക്കത്തിന് ബിജെപി നേതാക്കള്‍.. 77-ാം പിറന്നാള്‍ ആഘോഷം കഴിഞ്ഞാല്‍ കഷ്ടകാലം!!

ബെംഗളൂരു: ഏറെ നാളത്തെ അനിശ്ചിതത്വത്തിന് ഒടുവിലാണ് കര്‍ണാടകത്തില്‍ യെഡിയൂരപ്പ സര്‍ക്കാര്‍ മന്ത്രിസഭ വികസനം നടത്തിയത്. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കാന്‍ സഹായിച്ച കോണ്‍ഗ്രസ്-ജെഡിഎസ് നേതാക്കളെ കൂടി മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തേണ്ടിയിരുന്നത് കൊണ്ടാണ് മന്ത്രിസഭ വിപുലീകരണം വൈകിയത്.

Recommended Video

cmsvideo
    Disgruntled BJP Leaders Will Meet National Leaders Over Yeddyurappa | Oneindia Malayalam

    എന്നാല്‍ മുതിര്‍ന്ന നേതാക്കളെ തഴഞ്ഞ് കൂറുമാറിയെത്തിവര്‍ക്ക് മന്ത്രി സ്ഥാനം നല്‍കിയത് പാര്‍ട്ടിയില്‍ വലിയ ഭിന്നതയ്ക്കാണ് വഴിവെച്ചിരിക്കുന്നത്. തങ്ങളെ തഴഞ്ഞ യെഡിയൂരപ്പയ്ക്കെതിരെ ചില അറ്റകൈ പ്രയോഗത്തിന് നീങ്ങുകയാണ് സംസ്ഥാനത്തെ മുതിര്‍ന്ന ബിജെപി നേതാക്കള്‍. വിശദാംശങ്ങളിലേക്ക്

    ചൊടിപ്പിച്ചു

    ചൊടിപ്പിച്ചു

    ബിജെപി നേതാക്കള്‍ ഉള്‍പ്പെടെ 13 പേരെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിക്കുമെന്നായിരുന്നു യെഡിയൂരപ്പ വ്യക്തമാക്കിയിരുന്നത്. എന്നാല്‍ മന്ത്രിസഭ വിപുലീകരിച്ചപ്പോള്‍ കൂറുമാറി ബിജെപിയില്‍ എത്തിയ 10 പേര്‍ക്ക് മാത്രമാണ് മന്ത്രിസ്ഥാനം ലഭിച്ചത്. ഇതാണ് മുതിര്‍ന്ന ബിജെപി നേതാക്കളെ ചൊടിപ്പിച്ചത്.

    യെഡ്ഡിയെ മാറ്റണം

    യെഡ്ഡിയെ മാറ്റണം

    ഇതോടെ യെഡിയൂരപ്പയ്ക്കെതിരെ പല വിഭാഗങ്ങളായി തിരിഞ്ഞ് വിമത സ്വരം ഉയര്‍ത്തുകയാണ് നേതാക്കള്‍. മുതിര്‍ന്ന നേതാവ് ജഗദീഷ് ഷെട്ടാറിന്‍റെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം 15 എംഎല്‍എമാര്‍ യോഗം ചേര്‍ന്നിരുന്നു.യെഡിയൂരപ്പയെ മാറ്റണമെന്നാണ് നേതാക്കളുടെ ആവശ്യം.

    മാനദണ്ഡം മറികടന്ന്

    മാനദണ്ഡം മറികടന്ന്

    യെഡിയൂരപ്പയ്ക്ക് 77 വയസ് പൂര്‍ത്തിയായെന്നെന്നും അദ്ദേഹത്തിന് മുഖ്യമന്ത്രി പദവിയില്‍ തുടരാന്‍ ശാരീര അവശതകള്‍ അനുവദിക്കുന്നില്ലെന്നുമാണ് ഇവര്‍ ഉയര്‍ത്തുന്ന വാദം. മാത്രമല്ല കേന്ദ്ര നേതൃത്വം നിശ്ചയിച്ച പ്രായത്തിന്‍റെ മാനദണ്ഡം മറികടന്നാണ് യെഡിയെ മുഖ്യമന്ത്രിയാക്കിയതെന്നും ഇവര്‍ വാദിക്കുന്നു.

    ഗവര്‍ണറാക്കണം

    ഗവര്‍ണറാക്കണം

    മുന്‍ മുഖ്യമന്ത്രി കൂടിയായ ജഗദീഷ് ഷെട്ടാറിനെ മുഖ്യമന്ത്രിയാക്കി യെഡിയൂരപ്പയെ ഏതെങ്കിലും സംസ്ഥാനത്തിന്‍റെ ഗവര്‍ണറായി നിയമിക്കണമെന്നാണ് ഈ നേതാക്കളുടെ ആവശ്യം. മാത്രമല്ല പാര്‍ട്ടിയില്‍ യെഡിയൂരപ്പയുടെ മകന്‍ വിജേന്ദ്രയുടെ ഇടപെടലിനേയും ഇവര്‍ ചോദ്യം ചെയ്യുന്നുണ്ട്.

    പിന്‍ഗാമിയായി

    പിന്‍ഗാമിയായി

    ബിവൈ വിജേന്ദ്രയെ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറിയാക്കാനുള്ള യെഡിയൂരപ്പയുടെ നീക്കത്തെ ആശങ്കയോടെയാണ് മറ്റ് നേതാക്കള്‍ നോക്കികാണുന്നത്. യെഡ്ഡിയുടെ പിന്‍ഗാമിയായി വിജേന്ദ്രയെ ഉയര്‍ത്തി കൊണ്ടുവരാനുള്ള നീക്കമാണിതെന്നാണ് നേതാക്കള്‍ ആരോപിക്കുന്നത്.

    ലിംഗായത്ത് നേതാക്കള്‍

    ലിംഗായത്ത് നേതാക്കള്‍

    വിജേന്ദ്രയെ ഉയര്‍ത്തികൊണ്ടുവന്നാല്‍ അത് പലരുടേയും രാഷ്ട്രീയ ഭാവിയെ പ്രതികൂലമായി ബാധിക്കുമെന്നും നേതാക്കള്‍ കണക്കാക്കുന്നു. യെഡിയൂരപ്പ കൂടി ഉള്‍പ്പെടുന്ന ലിംഗായത്ത് വിഭാഗത്തില്‍ നിന്നുള്ള നേതാക്കളാണ് ഈ ആശങ്ക ഉയര്‍ത്തുന്നത്.

    ദില്ലിയിലേക്ക്

    ദില്ലിയിലേക്ക്

    ഈ സാഹചര്യത്തില്‍ ദില്ലിയില്‍ ദേശീയ നേതൃത്വത്തെ കാണാന്‍ ഒരുങ്ങുകയാണ് മുതിര്‍ന്ന നേതാക്കള്‍. സംസ്ഥാനത്തെ സാഹചര്യം ബോധ്യപ്പെടുത്താന്‍ ഇവര്‍ ഉടന്‍ അമിത് ഷാ ഉള്‍പ്പെടെയുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

    രാഷ്ട്രീയ പ്രതിസന്ധി

    രാഷ്ട്രീയ പ്രതിസന്ധി

    അടുത്ത ആഴ്ച തന്‍റെ 77-ാം പിറന്നാള്‍ വിപുലമായി ആഘോഷിക്കാന്‍ ഒരുങ്ങുകയാണ് യെഡിയൂരപ്പ. എന്നാല്‍ പിറന്നാള്‍ ആഘോഷങ്ങള്‍ക്ക് ശേഷം വലിയ രാഷ്ട്രീയ പ്രതിസന്ധികളാകും യെഡിയൂരപ്പയെ കാത്തിരിക്കുകയെന്നാണ് രാഷ്ട്രീയ നിരീക്ഷകരും വിലയിരുത്തുന്നത്.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+