ദിഷയുടെ ചികിത്സയ്ക്ക് വേണ്ടത് ലക്ഷങ്ങള്‍: ഉദാരമതികളുടെ കനിവ് തേടി 9 വയസുകാരി
ഉദാരമതികളുടെ കനിവ് തേടി ദിഷ എന്ന 9 വയസുകാരി. ജന്മാന മുതല്‍ നട്ടെല്ലിന് വളവുള്ള കുട്ടിയുടെ ചികിത്സയ്ക്കായി വലിയൊരു തുകയാണ് സാധാരക്കാരായ കുടുംബത്തിന് കണ്ടെത്തേണ്ടി വരുന്നത്. ഈ സാഹചര്യത്തിലാണ് കുടുംബം ഉദാരമതികളുടെ കനിവ് തേടുന്നത്. മെഡിക്കല്‍ സയന്‍സില്‍ congenital scoliosis with tethered cord syndrome (നേരെയല്ലാത്ത നട്ടെല്ല്) എന്ന രോഗമാണ് ഈ ഒമ്പത് വയസുകാരിയുടേത്. 'എസ്' ആകൃതിയിലാണ് ദിഷയുടെ നട്ടെല്ല് നില്‍ക്കുന്നതെന്നാണ് പരിശോധനയില്‍ കണ്ടെത്തിയത്.
പശ്ചിമ ബംഗാളിലെ ബാകുരയിലെ കൃഷ്ണനഗര്‍ സ്വദേശികളാണ് ദിഷയുടെ കുടുംബം. കുട്ടിയുടെ ശാരീരിക അവശതകള്‍ തിരിച്ചറിഞ്ഞ വീടിന് സമീത്തുള്ള വിദ്യാലയത്തിലെ അധ്യാപകരാണ് വിദഗ്ധ ചികിത്സ നല്‍കേണ്ട ആവശ്യകതയെ കുറിച്ച് കുടുംബത്തെ ബോധ്യപ്പെടുത്തിയത്. ചെന്നൈയിലെ എംഐഒടി ആശുപത്രിയില്‍ ഈ രോഗാവസ്ഥയ്ക്കുള്ള ചികിത്സ ലഭ്യമാണെന്നും അധ്യാപര്‍ കുടംബത്തെ അറിയിച്ചു. തുടര്‍ന്ന് കുടുംബം ചെന്നൈയില്‍ എത്തുകയും ദിഷയുടെ ചികിത്സ ആരംഭിക്കുകയും ചെയ്തു.

നട്ടെല്ല് സാധാരണ അവസ്ഥയിലേക്ക് എത്താന്‍ നാല് ശസ്ത്രക്രിയകള്‍ ആവശ്യമാണ്. ഇതിനോടകം തന്നെ ഐസിയു, ഓപ്പറേഷൻ, പോസ്റ്റ്-ഓപ്പറേഷൻ മോണിറ്ററിംഗ് എന്നിവയ്‌ക്ക് വളരെയധികം പണം കുടുംബത്തിന് ചിലവായി. ഇത് വലിയ സാമ്പത്തിക ബാധ്യതയാണ് കുടുംബത്തിന് ഏല്‍പ്പിച്ചിരിക്കുന്നത്. പിതാവിന്‍റെ പച്ചക്കറി വില്‍പ്പനയിലൂടെയാണ് ദിഷയുടെ കുടുംബം ഉപജീവനമാര്‍ഗ്ഗം കണ്ടെത്തുന്നത്. അധ്യപകര്‍ ഉള്‍പ്പടേയുള്ളവര്‍ സഹായിച്ചതിനെ തുടര്‍ന്നാണ് ചെന്നൈയിലേക്ക് വരാനുള്ള തുക കണ്ടെത്താന്‍ സാധിച്ചത്.
തുടര്‍ ചികിത്സയടക്കം ഏകദേശം 4,50,000 രൂപ ചിലവാകുമെന്നാണ് കുടുംബം വ്യക്തമാക്കുന്നത്. നിലവിലെ ദിഷയുടെ കുടുംബത്തെ സംബന്ധിച്ച് സ്വയം കണ്ടെത്താന്‍ കഴിയാത്ത അത്രയും വലിയ തുകയാണ് ഇത്. ഈ സാഹചര്യത്തിലാണ് അവര്‍ ഉദാരമതികളുടെ മുന്നിലേക്ക് കൈ നീട്ടുന്നത്. ആര്‍ക്കെങ്കിലും ഈ കുട്ടിയെ സഹായിക്കാന്‍ തോന്നുകയാണെങ്കില്‍ താഴെ കാണുന്ന മേല്‍വിലാസത്തില്‍ പണം നിക്ഷേപിക്കാം. ചെറുതും വലുതുമായ ഏത് തുകയും ദിഷയുടെ ചികിത്സയ്ക്കായി സംഭാവന ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. സംഭാവനകള്‍ നല്‍കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.












Click it and Unblock the Notifications