കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അന്ന് 'വാറങ്കല്‍ ഹീറോ' , 11 വര്‍ഷങ്ങള്‍ക്കിപ്പുറം ദിശ കേസ്!! ആരാണ് വിസി സജ്ജനാര്‍

  • By Aami Madhu
Google Oneindia Malayalam News

Recommended Video

cmsvideo
Who is ACP Sajjanar? All you want to know about the hero | Oneindia Malayalam

ഹൈദരാബാദ്: 26 കാരിയായ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്ന കേസിലെ നാല് പ്രതികളേയും ഇന്ന് പുലര്‍ച്ചെയാണ് പോലീസ് വെടിവെയ്ച്ച് കൊന്നത്. തെളിവെടുപ്പിനിടെ പ്രതികള്‍ രക്ഷപ്പെടാന്‍ ശ്രമിക്കവേയായിരുന്നു വെടിവെയ്ക്കേണ്ടി വന്നതെന്നാണ് പോലീസ് ഭാഷ്യം. നാല് പേരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടെന്നാണ് പോലീസ് റിപ്പോര്‍ട്ട്.

രാജ്യത്തെ ഞെട്ടിച്ച ബലാത്സംഗ കേസിലെ പ്രതികള്‍ പോലീസ് ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടതില്‍ ഇതിനോടകം തന്നെ പ്രതികരണങ്ങള്‍ വന്ന് തുടങ്ങിയിട്ടുണ്ട്. അതേസമയം സംഭവത്തിന്‍റെ പശ്ചാത്തലത്തില്‍ വീണ്ടും ചര്‍ച്ചയായിരിക്കുകയാണ് സൈദരാബാദ് മെട്രോപോലിറ്റന്‍ പോലീസ് കമ്മീഷ്ണറായ വിസി സജ്ജനാര്‍. ഇത് രണ്ടാം തവണയാണ് സജ്ജനാറിന്‍റെ നേതൃത്വത്തില്‍ ഏറ്റ് മുട്ടല്‍ കൊല നടക്കുന്നത്.

 രാജ്യത്തെ ഞെട്ടിച്ച കേസ്

രാജ്യത്തെ ഞെട്ടിച്ച കേസ്

ഇക്കഴിഞ്ഞ വ്യാഴാഴ്ചയാണ് ഹൈദരാബാദിലെ ഔട്ടര്‍ റിങ്ങ് റോഡിലെ അടിപ്പാതയില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹം പോലീസ് കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കൊല്ലപ്പെട്ടത് ഹൈദരാബാദ് സ്വദേശിയായ ഡോക്ടറാണെന്ന് കണ്ടെത്തിയത്. യുവതി അതിക്രൂരമായി ബലാത്സംഗം ചെയ്യപ്പെട്ടിട്ടുണ്ടെന്നും അന്വേഷണത്തില്‍ വ്യക്തമായി.

 വാറങ്കല്‍ മോഡല്‍

വാറങ്കല്‍ മോഡല്‍

തെലങ്കാനയിലെ നാരായണ്‍ പേട്ട് ജില്ലക്കാരായ മുഹമ്മദ് ആരിഫ്, ശിവ, നവീന്‍, ചെല്ല കേശവലു എന്നിവരെ പോലീസ് ഉടന്‍ തന്നെ അറസ്റ്റ് ചെയ്തു. പ്രതികള്‍ക്കെതിരെ ജനവികാരം ശക്തമായിരുന്നു. സ്ത്രീ സുരക്ഷ നിരന്തരം ചോദ്യപ്പെടുന്ന സാഹചര്യത്തില്‍ നാല് പ്രതികളേയും നിയമത്തിന് വിട്ട് നല്‍കരുതെന്ന് ആവശ്യപ്പെട്ട് സോഷ്യല്‍ മീഡിയകളില്‍ ഉള്‍പ്പെടെ ക്യാമ്പെയിനുകള്‍ ഉയര്‍ന്നു.

 വെടിവെച്ച് കൊന്നു

വെടിവെച്ച് കൊന്നു

വാറങ്കല്‍ മോഡല്‍ നീതി വേണമെന്നായിരുന്നു ആവശ്യം. 2008 ലാണ് വിവാദ സംഭവം നടന്നത്. ഹൈദരാബാദിലെ കക്കാട്ടിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ എന്‍ജിനീയറിങ്ങ് വിദ്യാര്‍ത്ഥിനികള്‍ക്ക് നേരെ വാറങ്കലില്‍ വെച്ച് ആസിഡ് ആക്രമണം നടത്തിയ മൂന്ന് പ്രതികളെ അറസ്റ്റ് ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയിരുന്നു. ആസിഡ് ആക്രമണത്തില്‍ ഒരുകുട്ടി മരിച്ചു.

 പ്രണയാഭ്യര്‍ത്ഥന നിരസിച്ചു

പ്രണയാഭ്യര്‍ത്ഥന നിരസിച്ചു

സംഭവത്തില്‍ ശ്രീനിവാസ്, ഹരികൃഷ്ണ, സഞ്ജയ് എന്നീ യുവാക്കളെയാണ് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്. സൗപര്‍ണിക എന്ന പെണ്‍കുട്ടിയോട് കേസിലെ പ്രധാന പ്രതിയായ സഞ്ജയ് പ്രണയാഭ്യര്‍ത്ഥന നടത്തി. ഇത് നിരസിച്ചതിനായിരുന്നു കുട്ടിയുടേയും മറ്റ് പെണ്‍കുട്ടികളുടേയും മുഖത്ത് ആസിഡ് ഒഴിച്ചത്.

 വിസി സജ്ജന്‍

വിസി സജ്ജന്‍

പ്രതികള്‍ സഞ്ചരിച്ച ബൈക്ക് കസ്റ്റഡിയില്‍ എടുക്കാന്‍ സംഭവ സ്ഥലത്ത് എത്തിയപ്പോള്‍ പ്രതികള്‍ പോലീസ് സംഘത്തെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു മൂന്ന് പേരേയും അതേ സ്ഥലത്ത് വെച്ച് പോലീസ് വെടിവെച്ച് കൊലപ്പെടുത്തിയത്.സ്വയരക്ഷയ്ക്കായാണ് കൊലപാതകം നടത്തിയതെന്നായിരുന്നു പോലീസ് ഭാഷ്യം.

വലിയ വിവാദം

വലിയ വിവാദം

സംഭവത്തിന് നേതൃത്വം നല്‍കിയത് അന്നത്തെ വാറങ്കല്‍ എസ്പിയായിരുന്നു വിസി സജ്ജനാര്‍ ആയിരുന്നു. സജ്ജനാറിനെ അന്ന് ജനം വാഴ്ത്തി. നൂറുകണക്കിന് വിദ്യാര്‍ത്ഥികള്‍ സജ്ജനാറിനെ ഓഫീസിലെത്തി കണ്ട് പൂമാലയിട്ട് അദ്ദേഹത്തെ സ്വീകരിച്ചു. നീതി നടപ്പായെന്ന് ജനം ആര്‍ത്തുവിളിച്ചു. എന്നാല്‍ പോലീസ് സേനയില്‍ തന്നെ നടപടിക്കെതിരെ സജ്ജനാറിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു.

ഏറ്റുമുട്ടല്‍ കൊലകള്‍

ഏറ്റുമുട്ടല്‍ കൊലകള്‍

നിലവില്‍ സൈദരാബാദിലെ പോലീസ് കമ്മീഷ്ണറാണ് സജ്ജനാര്‍. മുന്‍ നക്സലൈറ്റും പോലീസ് ഇന്‍ഫോമറുമായ നയീമുദ്ദീനെ വെടിവെച്ച് കൊലപ്പെടുത്തിയ കേസിലും സജ്ജനാറിന് പങ്കുള്ളതായി ആരോപണം ഉയര്‍ന്നിരുന്നു. ആന്ധ്രാ വിഭജനത്തിന് ശേഷം തെലങ്കാന കേഡറിലാണ് സജ്ജനാര്‍ സേവനമനുഷ്ടിക്കുന്നത്. മാവോയിസ്റ്റ് -നക്സല്‍ ബാധിത മേഖലകളിലാണ് സജ്ജനാറിന് ചുമതല.

 സ്പെഷ്യല്‍ ടീം

സ്പെഷ്യല്‍ ടീം

അതിനിടെ പോലീസ് നടപടി വിവാദമായ സാഹചര്യത്തില്‍ സംഭവം അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ തെലങ്കാന പോലീസ് നിയമിച്ചിട്ടുണ്ട്. ഏഴ് സ്പെഷ്യല്‍ ടീമിനെയാണ് നിയമിച്ചിരിക്കുന്നത്. ഡെപ്യൂട്ടി കമ്മീഷ്ണര്‍ പ്രകാശ് റെഡ്ഡിയ്ക്കാണ് അന്വേഷണ ചുമതല.

 സംഭവ സ്ഥലത്ത്

സംഭവ സ്ഥലത്ത്

കേസില്‍ ഒരുമാസത്തിനുളളില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി പോലീസ് കമ്മീഷ്ണര്‍ സജ്ജനാര്‍ പറഞ്ഞു. അതേസമയം സംഭവം നടന്ന പിന്നാലെ തന്നെ ഇന്ന് ഉന്നത ഉദ്യോഗസ്ഥര്‍ അടങ്ങുന്ന സംഘം പ്രദേശത്ത് സന്ദര്‍ശനം നടത്തിയിരുന്നു.

'മറ്റേതെങ്കിലും വമ്പന്മാരെ രക്ഷപ്പെടുത്താനുള്ള നീക്കമാണോ'? സംശയമുന്നയിച്ച് വിടി ബൽറാം എംഎൽഎ

അതേ സ്ഥലം, അതേ സമയം; 4 പ്രതികളേയും പോലീസ് കൊലപ്പെടുത്തിയത് യുവതിയെ കൊന്ന അതേ സ്ഥലത്ത്, അതേ സമയത്ത്

English summary
Disha case; who is VS Sajjanar
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X