കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ടൂള്‍ കിറ്റ് കേസില്‍ ദിഷ രവിക്ക് ജാമ്യം; ദിഷക്കെതിരായി എന്ത് തെളിവുണ്ടെന്ന് ദില്ലി കോടതി

Google Oneindia Malayalam News

ദില്ലി; ടൂള്‍ കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവിക്ക് ജാമ്യം. ദില്ലി കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി പത്താം ദിവസത്തിന് ശേഷമാണ് ദിഷ രവിക്ക് ജാമ്യം നല്‍കിയത്. ഈ മാസം 13 നാണ് ബെംഗളൂരുവില്‍ നിന്നും കസ്റ്റഡിയിലെടുത്ത ദിഷ രവിയെ ദില്ലിയില്‍ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. ജാമ്യത്തെ ദില്ലി പൊലീസ് എതിര്‍ത്തപ്പോള്‍ ദില്ലി ആക്രത്തില്‍ ദിഷയുടെ പങ്കിന് എന്ത് തെളിവുണ്ടെന്ന ചോദ്യം കോടതി ചോദിച്ചു. ഉപാധികളോടെയാണ് ദിഷ രവിക്ക് ജാമ്യം അനുവദിച്ചിരിക്കുന്നത്.

രാഹുല്‍ഗാന്ധിയുടെ കേരള സന്ദര്‍ശനം, ചിത്രങ്ങള്‍

അന്താരാഷ്ട്ര തലത്തില്‍ ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്താനുളള ആഗോള ഗൂഢാലോചനയുടെ ഭാഗമായിരുന്നു ദിഷ രവിയെന്നാണ് ദില്ലി പൊലീസിന്‍റെ വാദം. തന്റെ പ്രവര്‍ത്തികളുടെ കുറ്റകൃത്യ സ്വഭാവത്തെ കുറിച്ച് ദിഷയ്ക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതുകൊണ്ട് ദിഷയുടെ കാര്യത്തില്‍ ആഴത്തിലുളള അന്വേഷണം ആവശ്യമാണെന്ന വാദവും ഇത്തവണയും കോടതിയില്‍ ഉയര്‍ത്തി. അതേസമയം നിരോധിക്കപ്പെട്ട സംഘടനയായ സിഖ്‌സ് ഫോര്‍ ജസ്റ്റിസുമായി ദിഷയെ ബന്ധിപ്പിക്കാവുന്ന ഒരു തെളിവും ഇതുവരെ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.

Recommended Video

cmsvideo
ടൂൾകിറ്റ് കേസിൽ ദിഷാ രവിക്ക് ജാമ്യം
disha

മഞ്ഞയിൽ തിളങ്ങി ഈഷ റെബ്ബ- ചിത്രങ്ങൾ കാണാം

ടൂള്‍ കിറ്റ് കേസുമായി ബന്ധപ്പെട്ട് മലയാളിയായ അഭിഭാഷക നികിത ജേക്കബിന് നേരത്തെ ബോംബെ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചിരുന്നു. മൂന്നാഴ്ചത്തേക്കാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അക്രമം ഉണ്ടാക്കാനുളള ഉദ്ദേശം നികിതയ്ക്ക് ഉണ്ടായിരുന്നില്ലെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. എന്നാല്‍ ടൂള്‍ കിറ്റ് തയ്യാറാക്കിയതില്‍ ദിശയ്ക്കും നിഖിതയ്ക്കും അടക്കം പങ്കുണ്ടെന്നാണ് ദില്ലി പൊലീസിന്‍റെ അവകാശ വാദം.

English summary
Disha Ravi granted bail in toolkit case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X