കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിഷ രവി ടൂൾകിറ്റ് കേസ്: ദില്ലി പോലീസിനും മാധ്യമങ്ങൾക്കും ഹൈക്കോടതിയുടെ ജാഗ്രതാനിർദേശം

Google Oneindia Malayalam News

ദില്ലി: ആക്ടിവിസ്റ്റ് ദിഷാ രവിയുടെ ഹരജിയിൽ മൂന്ന് വാർത്താ ചാനലുകൾക്ക് നോട്ടീസ് നൽകിയതിന് പിന്നാലെ റിപ്പോർട്ടിംഗിലെ സെൻസേഷണലിസത്തെക്കുറിച്ച് പരാമർശിച്ച് ദില്ലി ഹൈക്കോടതി. സ്വീഡിഷ് കാലാവസ്ഥാ പ്രവർത്തക ഗ്രേറ്റ തൻബെർഗ് പങ്കുവെച്ച ടൂള്‍ കിറ്റുമായി ബന്ധപ്പെട്ട കേസിലാണ് ദിഷ രവി അറസ്റ്റിലാവുന്നത്.

കൊവിഡ് ബാധയെക്കുറിച്ച് വിവമറിയിച്ചില്ലെങ്കിൽ തടവും പിഴയും: കർശന നിർദേശവുമായി അബുദാബി ആരോഗ്യവകുപ്പ്കൊവിഡ് ബാധയെക്കുറിച്ച് വിവമറിയിച്ചില്ലെങ്കിൽ തടവും പിഴയും: കർശന നിർദേശവുമായി അബുദാബി ആരോഗ്യവകുപ്പ്

അന്വേഷണം തടസ്സപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ മാധ്യമപ്രവർത്തകരോട് ആവശ്യപ്പെട്ട കോടതി കേസിന്റെ വിശദാംശങ്ങൾ ചോർത്തിയിട്ടില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കാൻ ദില്ലി പോലീസിനോടും ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, 22 കാരിയായ ദിഷ ഹർജി സമർപ്പിക്കുക വഴി പോലീസിനെയും മറ്റ് അധികാരികളെയും അപകീർത്തിപ്പെടുത്താൻ ലക്ഷ്യമിട്ടല്ല നടത്തുന്നതെന്ന് ഉറപ്പാക്കാനും നിർദേശം നൽകിയിട്ടുണ്ട്.

disha-ravi-arrest

കേബിൾ ടിവി നെറ്റ്‌വർക്ക് നിയമങ്ങൾ ലംഘിച്ച് തന്റെ സ്വകാര്യ ചാറ്റുകളുടെ ഉള്ളടക്കം പ്രസിദ്ധീകരിച്ചതിന് ന്യൂസ് 18, ഇന്ത്യാ ടുഡേ, ടൈംസ് നൗ എന്നീ മൂന്ന് വാർത്താ ചാനലുകൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് ദിഷ പരാതി നൽകിയത്. ഇതോടെ കോടതി നോട്ടീസ് അയയ്ക്കുകയും ചെയ്തിരുന്നു.

"ഒരു മാധ്യമപ്രവർത്തകനോട് അവരുടെ ഉറവിടം വെളിപ്പെടുത്താൻ ആവശ്യപ്പെടേണ്ടതില്ലെങ്കിലും അത് ആധികാരികമായിരിക്കണം എന്നുണ്ട്. മാധ്യമങ്ങൾ അവകാശപ്പെടുന്നതല്ലാതെ അന്വേഷണവുമായി ബന്ധപ്പെട്ട ഒരു വിവരവും മാധ്യമങ്ങൾക്ക് ചോർത്തിയിട്ടില്ലെന്ന് ദില്ലി പോലീസ് അവകാശപ്പെടുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. ദിഷയുടെ സ്വകാര്യ ചാറ്റുകളൊന്നും ചോർന്നില്ലെന്ന് ദില്ലി പോലീസ് വാദിച്ചപ്പോഴും ചാറ്റുകൾ പുറത്തുവന്നുവെന്നാണ് ദിഷയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ അഖിൽ സിബൽ കോടതിയെ അറിയിച്ചത്.

തിരഞ്ഞെടുപ്പ് പ്രചാരണം കൊഴുപ്പിക്കാൻ അമിത് ഷാ ബംഗാളിൽ- ചിത്രങ്ങൾ

"സ്വകാര്യതയ്ക്കുള്ള അവകാശം, രാജ്യത്തിന്റെ പരമാധികാരവും സമഗ്രതയും സംസാര സ്വാതന്ത്ര്യവും സന്തുലിതമാക്കേണ്ടതുണ്ട്. മാധ്യമങ്ങൾ സെൻസേഷണൽ റിപ്പോർട്ടിംഗ് നടത്തുന്നുണ്ടെന്നാണ് അടുത്ത കാലത്തുണ്ടായ സംഭവങ്ങൾ തെളിയിക്കുന്നതെന്നും ഹൈക്കോടതി ചൂണ്ടിക്കാണിക്കുന്നു.

നാടൻ സുന്ദരിയായി ആതിര ജയചന്ദ്രൻ- ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
ആരാണീ മോദിയുടെ നരനായാട്ടിന് ഇരയായ പെണ്‍കുട്ടി | Oneindia Malayalam

English summary
Disha Ravi tool kit case: High Court Caution For Delhi Police, Media Over Probe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X