ദിഷയുടെ അറസ്റ്റ്; ദില്ലി പോലീസിന് നോട്ടീസ് അയച്ച് വനിതാ കമ്മീഷന്‍
ദില്ലി; പരിസ്ഥിതി പ്രവർത്തക ഗ്രേറ്റ തൻബർഗിന്റെ ടൂൾകിറ്റ് പങ്കുവെച്ച സംഭവത്തിൽ ദിഷ രവിയെ അറസ്റ്റ് ചെയ്തതിനെതിരെ പ്രതിഷേധം ഉയരുന്നതിനിടെ ദില്ലി പോലീസിന് വനിതാ കമ്മീഷൻ നോട്ടീസ്. ദിഷയുടെ അറസ്റ്റിൽ പോലീസ് നടപടിക്രമങ്ങൾ പാലിച്ചില്ലെന്ന് കാണിച്ചാണ് നോട്ടീസ് അയച്ചിരിക്കുന്നത്.ഫെബ്രുവരി 19 നകം ഇത് സംബന്ധിച്ച് റിപ്പോർട്ട് നൽകണമെന്നും കമ്മീഷൻ അധ്യക്ഷ സ്വാതി മാലിവാൾ ആവശ്യപ്പെട്ടു.

ദിഷയെ അറസ്റ്റ് ചെയ്ത ബെംഗളൂരിൽ തന്നെ കോടതിയിൽ എന്തുകൊണ്ടാണ് ഹാജരാക്കാതിരുന്നതെന്നും ദിഷയുടെ താത്പര്യം അനുസരിച്ച് അഭിഭാഷകനെ തിരഞ്ഞെടുക്കാനുള്ള അവസരം എന്തുകൊണ്ട് നൽകിയില്ലെന്നും കമ്മീഷൻ നോട്ടീസിൽ ചോദിച്ചു. ദിഷയെ അറസ്റ്റ് ചെയ്യുന്ന സമയത്ത് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുന്നതില്‍ പോലീസ് വീഴ്ച പറ്റിയെന്നും അറസ്റ്റ് ചെയ്ത ശേഷം അഭിഭാഷകനെ കാണാന്‍ ദിഷയ്ക്ക് അവസരം നൽകിയില്ലെന്നുമുള്ള വിമർശനങ്ങൾക്ക് ഇടെയാണ് കമ്മീഷൻ നോട്ടീസ് അയച്ചിരിക്കുന്നത്.
ഇക്കാര്യത്തിൽ രജിസ്റ്റർ ചെയ്ത എഫ്‌ഐആറിന്റെ പകർപ്പ് കമ്മീഷന് നൽകണമെന്ന് മാലിവാൾ പോലീസിനോട് ആവശ്യപ്പെട്ടു.
വസന്ത് പഞ്ചമി ഫെസ്റ്റിവല്‍ 2021, ചിത്രങ്ങള്‍ കാണാം
ബെംഗളൂരുലെ മൗണ്ട് കാർമ്മൽ കോളേജിലെ വിദ്യാർത്ഥിയായിരുന്ന ദിഷയെ ഫെബ്രുവരി 13 നാണ് ബെംഗളൂരുവിൽ വെച്ച് അറസ്റ്റ് ചെയ്തത്. പിന്നാലെ ദില്ലിയിലെ കോടതിയിൽ ഹാജരാക്കിയ ദിഷയെ അഞ്ച് ദിവസം പോലീസ് കസ്റ്റഡിയിൽ വിട്ടു.
നടി നന്ദിത ശ്വേതയുടെ ആകര്‍ഷകമായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications