കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഷോക്കിങ് വീഡിയോ!! യുപിയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ അണുവിമുക്തമാക്കുന്നത് ഇങ്ങനെ

  • By Desk
Google Oneindia Malayalam News

ലഖ്‌നൗ: നിങ്ങള്‍ കണ്ണുകള്‍ അടച്ചുപിടിച്ചോ, മക്കളുടെ കണ്ണുകളും അടയ്ക്കൂ... ദില്ലി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മടങ്ങി എത്തിയ തൊഴിലാളികളെ കൊറോണ വൈറസ് വിമുക്തമാക്കുന്നതിനുള്ള സ്േ്രപ അടിക്കുകയാണ് ഉത്തര്‍ പ്രദേശിലെ ആരോഗ്യ പ്രവര്‍ത്തകര്‍. ഒരു കൂട്ടം പുരുഷന്‍മാരെയും സ്ത്രീകളെയും കുട്ടികളെയും റോഡില്‍ ഇരുത്തി സ്േ്രപ ചെയ്യുന്ന വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം വിവാദമായത്. ഒട്ടേറെ പേര്‍ക്ക് കണ്ണില്‍ നീറ്റലുണ്ടായി. കുട്ടികള്‍ കരയുകയും ചെയ്തു.

Recommended Video

cmsvideo
യുപിയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ അണുവിമുക്തമാക്കുന്നത് ഇങ്ങനെ

സംഭവം വിവാദമായതോടെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വിഷയത്തില്‍ ഇടപെട്ടു. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷമായ ഭാഷയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചു. വിശദാംശങ്ങള്‍ ഇങ്ങനെ....

വിചിത്രമായ നടപടി

വിചിത്രമായ നടപടി

ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ നിന്നുള്ള വീഡിയോയിലൂടെയാണ് വിചിത്രമായ നടപടി പുറംലോകം അറിഞ്ഞത്. ഉത്തര്‍ പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ നിന്ന് 270 കിലോമീറ്റര്‍ അകലെയാണ് ബറേലി. സംഭവത്തില്‍ ജില്ലാ ഭരണകൂടം പ്രതികരണവുമായി രംഗത്തുവന്നിട്ടുണ്ട്.

ബസിലും കാല്‍നടയായും

ബസിലും കാല്‍നടയായും

ദില്ലി ഉള്‍പ്പെടെയുള്ള വിവിധ സംസ്ഥാനങ്ങളില്‍ തൊഴിലാളികള്‍ യുപിയിലേക്ക് ബസിലും കാല്‍നടയായും വരുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം മാധ്യമങ്ങളില്‍ നിറഞ്ഞിരുന്നു. കൊറോണ വൈറസ് ഭീതി നിലനില്‍ക്കുന്നതിനാല്‍ ഇവരുടെ വരവ് ഉത്തര്‍ പ്രദേശ് സര്‍ക്കാര്‍ ആശങ്കയോടെയാണ് കണ്ടത്.

പോലീസ് കണ്ടുനിന്നു

പോലീസ് കണ്ടുനിന്നു

ലോക്ക് ഡൗണ്‍ വേളയില്‍ കൂട്ടത്തോടെ ആളുകള്‍ എത്തിയത് രോഗം പടരാന്‍ സാധ്യതയുണ്ടെന്ന അഭിപ്രായവും ഉയര്‍ന്നു. ഈ വേളയിലാണ് ബറേലി ജില്ലയില്‍ തിരിച്ചെത്തിയ തൊഴിലാളികളെ റോഡില്‍ ഇരുത്തി കൊറോണ വൈറസില്‍ നിന്ന് മുക്തമാക്കുന്ന അണുനാശിനി തളിച്ചത്. പോലീസ് ഓഫീസര്‍മാര്‍ ഇക്കാര്യം കണ്ടു നില്‍ക്കുകയും ചെയ്തു.

കണ്ണുകള്‍ അടച്ചുപിടിക്കൂ

കണ്ണുകള്‍ അടച്ചുപിടിക്കൂ

കണ്ണുകള്‍ അടച്ചുപിടിക്കൂ എന്ന ഒരാള്‍ പറയുന്നത് വീഡിയോയില്‍ കേള്‍ക്കാം. വീഡിയോ പുറത്തുവന്നതോടെ വന്‍ വിമര്‍ശനമാണ് ഉയര്‍ന്നത്. തുടര്‍ന്ന് ജില്ലാ ഭരണകൂടം വിഷയത്തില്‍ ഇടപെട്ടു. ക്ലോറിനും വെള്ളവും കലര്‍ത്തിയാണ് സ്േ്രപ ചെയ്തത് എന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം.

എല്ലാവരെയും അണുവിമുക്തമാണം

എല്ലാവരെയും അണുവിമുക്തമാണം

എല്ലാവരെയും അണുവിമുക്തമാക്കേണ്ടതുണ്ട്. വന്‍ ജനക്കൂട്ടം വരുന്നത് കൊണ്ടാണ് ഇത്തരം നടപടി സ്വീകരിച്ചത്. എളുപ്പത്തില്‍ ചെയ്യുക എന്നത് മാത്രമാണ് ഉദ്ദേശിച്ചത്. മനുഷ്യത്വ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജില്ലാ ഭരണകൂടം അറിയിച്ചു. സംഭവത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഇടപെട്ടു.

മജിസ്‌ട്രേറ്റിന്റെ പ്രതികരണം

മജിസ്‌ട്രേറ്റിന്റെ പ്രതികരണം

തൊഴിലാളികളുമായി എത്തുന്ന ബസുകള്‍ ശുചിയാക്കണമെന്നാണ് നിര്‍ദശിച്ചിരുന്നത്. എന്നാല്‍ അഗ്നിശമന സേനാ വിഭാഗം തെറ്റിദ്ധരിക്കുകയായിരുന്നു. സംഭവത്തില്‍ ഉള്‍പ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് ജില്ലാ മജിസ്‌ട്രേറ്റ് അറിയിച്ചു.

പ്രിയങ്കയുടെ വിമര്‍ശനം

പ്രിയങ്കയുടെ വിമര്‍ശനം

മനുഷ്യത്വ വിരുദ്ധമായ നടപടിയാണിതെന്ന് പ്രതിപക്ഷ നേതാക്കള്‍ കുറ്റപ്പെടുത്തി. ഇത്തരം നീചമായ പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി യോഗി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഒട്ടേറെ സഹിച്ചാണ് തൊഴിലാളികള്‍ യുപിയിലെത്തുന്നത്. അവരെ ഇനിയും പീഡിപ്പിക്കരുത്. രാസവസ്തുക്കള്‍ അവരുടെ മേല്‍ തളിക്കരുത്. അത് അവരുടെ ആരോഗ്യത്തെ നശിപ്പിക്കുമെന്നും പ്രിയങ്ക ഗാന്ധി പറഞ്ഞു. ബിഎസ്പി നേതാവ് മായാവതി, എസ്പി നേതാക്കള്‍ എന്നിവരും ഇതിനെതിരെ രംഗത്തുവന്നു.

എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്എണ്ണവില 17 വര്‍ഷത്തെ ഇടിവില്‍; ഇന്ത്യയില്‍ കുറച്ചത് 10 പൈസ, രക്ഷപ്പെടാന്‍ കൈവിട്ട കളിക്ക് റിലയന്‍സ്

English summary
Disinfectant Sprayed On Migrants On Return To UP
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X