Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്റ്റാലിന് അടുത്ത തിരിച്ചടി: മന്ത്രി കെ പൊൻമുടിക്ക് മൂന്ന് വർഷം തടവ് ശിക്ഷ വിധിച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസിൽ ഡി എം കെ നേതാവും തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിക്ക് മൂന്ന് വർഷം തടവ് ശിക്ഷ. രാഷ്ട്രീയ നേതാവ് കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മദ്രാസ് ഹൈക്കോടതി 50 ലക്ഷം രൂപ പിഴ ശിക്ഷയായും വിധിച്ചിട്ടുണ്ട്. കേസില്‍ പൊൻമുടിയെ 2016 ല്‍ കീഴ്‌ക്കോടതി കുറ്റ വിമുക്തനാക്കിയിരുന്നു.

കഴിഞ്ഞ ജൂലൈയിൽ പൊൻമുടിയെയും മകൻ ഗൗതം സിഗമണിയെയും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തിരുന്നു. കള്ളക്കുറിച്ചി മണ്ഡലത്തില്‍ നിന്നും ഡി എം കെ എംപിയാണ് ഗൗതം സിഗമണി. 2006 നും 2011 നും ഇടയിൽ മൈൻസ് ആൻഡ് മിനറൽ മന്ത്രിയായിരിക്കെ പൊൻമുടി തമിഴ്‌നാട് മൈനർ മിനറൽ കൺസെഷൻസ് ആക്ട് ലംഘിച്ചുവെന്നാണ് ഇഡിയുടെ ആരോപണം.

ponmudiminsiter

വാനൂർ ബ്ലോക്കിലെ പൂത്തുറയിൽ 28.37 കോടി രൂപ വിലമതിക്കുന്ന അനധികൃത റെഡ് സാന്‍ഡ് ക്വാറി പൊൻമുടി അനധികൃത മാർഗത്തിലൂടെ സ്വന്തമാക്കിയതായും ആരോപണമുണ്ട്. ഡിഎംകെ സർക്കാരിൽ ഖനി, ധാതു വകുപ്പ് മന്ത്രിയായിരുന്ന സമയത്ത് പൊന്‍മുടിയും ഭാര്യയും വലിയ തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ചുവെന്നാണ് കണ്ടെത്തല്‍.

തമിഴ്നാട്ടിലെ വില്ലുപുരം ജില്ലക്കാരനായ പൊൻമുടി പിഎച്ച്‌ഡി ജേതാവും പ്രൊഫസറുമായിരുന്നു. ഈ സമയത്താണ് ഡി എം കെയിലൂടെ രാഷ്ട്രീയ പ്രവേശനം നടത്തുന്നത്. 1989ൽ വില്ലുപുരത്തുനിന്നാണ് അദ്ദേഹം ആദ്യമായി എം എൽ എയാകുന്നത്. തുടർന്ന് ആറ് തവണ എം എൽ എ യായ 72 കാരനായ അദ്ദേഹം നിലവിൽ കല്ലുറിച്ചി ജില്ലയിലെ തിരുക്കോയിലൂർ നിയോജകമണ്ഡലത്തെയാണ് പ്രതിനിധീകരിക്കുന്നത്.

വില്ലുപുരം-കള്ളക്കുറിച്ചി മേഖലയില്‍ വലിയ സ്വാധീനമുള്ള നേതാവ് കൂടിയാണ് പൊന്‍മുടി. മേഖലയിലെ ന്യൂനപക്ഷ വോട്ടുകൾ ഡിഎംകെയിലേക്ക് എത്തിക്കുന്നതിലും അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചതായി വിലയിരുത്തപ്പെടുന്നു. സുപ്രീം കോടതി ശിക്ഷ ശരിവച്ചാൽ പൊൻമുടിക്ക് എം എല്‍ എ പദവിയും മന്ത്രി സ്ഥാനവും നഷ്ടമാകും. ശിക്ഷ രണ്ട് വർഷത്തില്‍ കൂടുതലായതിനാല്‍ അടുത്ത കാലത്ത് തിരഞ്ഞെടുപ്പില്‍ മത്സരിക്കാനും സാധിക്കില്ല.

ഡി എം കെയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയായ പൊന്‍മുടി എം കെ സ്റ്റാലിന്റെ വിശ്വസ്തനാണ്. 1989 മുതലുള്ള എല്ലാ ഡി എം കെ ഭരണത്തിലും അദ്ദേഹം സുപ്രധാന പദവി വഹിച്ചിട്ടുണ്ട്. എം കെ സ്റ്റാലിന്‍ നയിക്കുന്ന മന്ത്രി സഭയില്‍ അഞ്ചാം സ്ഥാനമാണ് പൊന്‍മുടിക്കുള്ളത്. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ മന്ത്രി സെന്തില്‍ ബാലാജി അറസ്റ്റിലായതിന്റെ ക്ഷീണം മാറുന്നതിന് മുന്നേയാണ് മറ്റൊരു മന്ത്രിയും ശിക്ഷിക്കപ്പെടുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+