Get Updates
Get notified of breaking news, exclusive insights, and must-see stories!

കോണ്‍ഗ്രസ് ട്രബിള്‍ ഷൂട്ടര്‍ക്ക് വീണ്ടും പൂട്ട്; ഡികെ ശിവകുമാറിനെതിരെ സിബിഐ കേസ്, 75 കോടി അനധികൃതം

ബെംഗളൂരു: കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിനെതിരെ സിബിഐ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. ഇദ്ദേഹത്തിന്റെ ഓഫീസിലും വീട്ടിലും നടത്തിയ റെയ്ഡിന് ശേഷമാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയുടെ നടപടി. ഡികെ ശിവകുമാറിനും കുടുംബത്തിനും അനധികൃത ആസ്തിയുണ്ടെന്ന് കണ്ടെത്തിയെന്ന് സിബിഐ പ്രസ്താവനയില്‍ അറിയിച്ചു. ഏകദേശം 75 കോടിയുടെ അനധികൃത സമ്പാദനമാണ് കണ്ടെത്തിയത് എന്ന് അന്വേഷണ സംഘം അറിയിച്ചു.

D

തിങ്കളാഴ്ച അതിരാവിലെ തുടങ്ങിയ സിബിഐ റെയ്ഡ് വൈകുന്നേരം വരെ തുടര്‍ന്നു. ഡികെ ശിവകുമാറിന്റെ കര്‍ണാടകത്തിലെയും മുംബൈയിലെയും ദില്ലിയിലെയും ഓഫീസുകളിലും വീട്ടിലുമാണ് റെയ്ഡ് നടന്നത്. നികുതി വെട്ടിച്ചു എന്ന പേരില്‍ ശിവകുമാറിനെതിരെ ആദായ നികുതി വകുപ്പ് കേസ് എടുത്തിരുന്നു. തുടര്‍ന്നാണ് ഇതേ സംഭവത്തില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റും നടപടി തുടങ്ങിയത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സിബിഐ റെയ്ഡ് നടത്തിയത്. ഇതിന് ശേഷമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡികെ സുരേഷിന്റെ വസതിയിലും റെയ്ഡ് നടക്കുന്നുണ്ട്. കോണ്‍ഗ്രസ് എംപി കൂടിയാണ് സുരേഷ്. 14 ഇടങ്ങളിലാണ് ഒരേസമയം റെയ്ഡ് നടക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

നേരത്തെ നികുതി വെട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ ഡികെ ശിവകുമാര്‍ ദിവസങ്ങളോളം ജയിലില്‍ കഴിഞ്ഞിരുന്നു. പിന്നീട് തിരിച്ചെത്തിയ ശേഷമാണ് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ പദവി ഏറ്റെടുത്തത്. കേന്ദ്രസര്‍ക്കാരിനും ബിജെപിക്കുമെതിരെ കടുത്ത വിമര്‍ശനം ഉന്നയിക്കുന്ന നേതാവാണ് ഡികെ ശിവകുമാര്‍. ബിജെപിയെ പലപ്പോഴും വെട്ടിലാക്കിയ കോണ്‍ഗ്രസ് നേതാവ് കൂടിയാണ് ശിവകുമാര്‍. ഇതിലുള്ള പക തീര്‍ക്കുകയാണ് ബിജെപി സര്‍ക്കാര്‍ ചെയ്യുന്നതെന്ന് കോണ്‍ഗ്രസ് ആരോപിക്കുന്നു.

ബിജെപി തിരഞ്ഞെടുപ്പ് ആയുധമായി കേന്ദ്ര അന്വേഷണ ഏജന്‍സികളെ ഉപയോഗിക്കുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. ഉപതിരഞ്ഞെടുപ്പില്‍ പരാജയപ്പെടുമെന്ന് ബിജെപിക്ക് ഭയമുണ്ട്. സിബിഐയെ ഉപയോഗിച്ചുള്ള വിദ്വേഷ രാഷ്ട്രീയത്തെ എതിര്‍ക്കുമെന്നും കര്‍ണാടക കോണ്‍ഗ്രസ് പ്രതികരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+