Get Updates
Get notified of breaking news, exclusive insights, and must-see stories!

ഗർബ ചടങ്ങിനിടെ കല്ലെറിഞ്ഞെന്ന് ആരോപണം; മൂന്ന് പേരുടെ വീട് തകർത്ത് പോലീസ്

നവരാത്രി ഗർബ ചടങ്ങിനിടെ ഉണ്ടായ സംഘർഷത്തിൽ അറസ്റ്റിലായ മൂന്ന് പേരുടെ വീടുകൾ തകർത്ത് മധ്യപ്രദേശ് പോലീസ്. അനധികൃതമായി നിർമ്മിച്ച വീടാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. ഗർബ പന്തലിലേക്ക് കല്ലെറിയുകയും സംഘാടകരെ ആക്രമിക്കുകയും ചെയ്തുവെന്ന പരാതിയിൽ പിടിക്കപ്പെട്ട ആളുകളിൽ ചിലരുടെ വീടുകളാണ് തകർത്തതെത്ത്.

കേസിൽ മുഖ്യപ്രതിയാക്കപ്പെട്ട സൽമാൻ ഖാൻ എന്നയാളുടെ അടക്കം വീടുകളാണ് പോലീസ് തകർത്തത്. വീട് പൊളിക്കുന്ന ദൃശ്യം സാമൂഹ മാധ്യമങ്ങളിലടക്കം പ്രചരിക്കുന്നുണ്ട്. നടപടി മന്ത്‌സൗർ ജില്ലാ അധികൃതരും പോലീസും സ്ഥിരീകരിച്ചിരുന്നു.

mp

photo courtesy- twitter/@mandsaur_sp

വീടുകൾ അനധികൃതമായി നിർമ്മിച്ചതിനാൽ തകർത്തെന്നാണ് പോലീസിന്റെ വിശദീകരണം. പ്രതികളുടെ സ്വത്തുക്കളുടെ രേഖകൾ ഉൾപ്പടെ പരിശോധിച്ച് വരികയാണെന്നും പോലീസി അറിയിച്ചു.'വീടുകൾ അനധികൃതമായി നിർമിക്കപ്പെട്ടതിനാൽ ഞങ്ങൾ തകർത്തു. പിടിക്കപ്പെട്ടവരുടെ സ്വത്തുക്കളുടെ രേഖകൾ പരിശോധിച്ചു വരികയാണ്. ഉടൻ തന്നെ ഇതിന്റെ തുടർ നടപടികളും സ്വീകരിക്കുന്നതായിരിക്കും'. മന്ത്‌സൗർ സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സന്ദീപ് ശിവ അറിയിച്ചു.

11 പേരാണ് കേസിൽ ഇതുവരെ പിടിയിലായിരിക്കുന്നത്. മന്തസൗറിലെ സീതമൗ പൊലീസ് സ്‌റ്റേഷൻ പരിധിയിൽ കലാപമുണ്ടാക്കാനും കൊലപാതക ശ്രമത്തിനും ശ്രമിച്ചുവെന്നാണ് കേസ്. 19 പേരെയാണ് കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ സ്ഥിരം കുറ്റവാളികൾ ആണെന്നും പോലീസ് അറിയിച്ചു.
ശനിയാഴ്ച നവരാത്രി ഗർബ നടക്കുന്ന പന്തലിൽ സൽമാൻ ഖാൻ എന്നയായാളുടെ ബൈക്ക് ഇടിച്ചതോടെയാണ് സംഭവങ്ങൾ തുടങ്ങിയതെന്ന് പോലീസ് പറയുന്നു.

തുടർന്ന് സംഘാടകനായ ശിവ്‌ലാൽ പാട്ടിദാർ സൽമാന്റെ പിതാവിനോട് പരാതി പറഞ്ഞു. ഇതോടെ പ്രകോപിതനായ സൽമാനും സംഘവും ശിവ്‌ലാലിനെയും മറ്റു സംഘാടകരെയും മർദിച്ചുവെന്നാണ് പോലീസ് പറയുന്നത്. തുടർന്ന് ഇവർ പന്തലിലേക്ക് കല്ലേറും നടത്തിയെന്നും പോലീസ് പറയുന്നു. പോലീസ് എത്തിയാണ് സ്ഥലത്തി സ്ഥിതി ശാന്തമാക്കിയത്. എന്നൽ മർദ്ദനത്തിൽ പരിക്കേറ്റ ശിവ്‌ലാലിന്റെയും കല്ലേറിൽ പരിക്കേറ്റ മഹേഷിന്റെയും നില ഗുരുതരമാണെന്ന് പോലീസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, നവരാത്രി ഗർബ ചടങ്ങിലേക്ക് കല്ലെറിഞ്ഞുവെന്ന് ആരോപിച്ച് ഗുജറാത്തിലും സംഘർഷമുണ്ടായി.കല്ലെറിഞ്ഞെന്ന് ആരോപിച്ച് പ്രതികളെ തൂണിൽ കെട്ടിയിട്ട് ,പോലീസ് ചൂരൽക്കൊണ്ട് അടിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. പ്രതികളോട് പൊതുജനത്തോട് മാപ്പു പറയണമെന്ന് ആവശ്യപ്പെടുന്നതും വീഡിയോയിൽ കാണാം.150 ഓളം ആളുകളടങ്ങിയ സംഘം ഗർഭാ ചടങ്ങിലേക്ക് കല്ലെറിഞ്ഞതായാണ് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തത്. ഇതിൽ 43 പേരെ പിടികൂടിയതായും പോലീസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+