കാര്‍ കിട്ടിയില്ല; സ്ത്രീധനത്തിന്റെ പേരില്‍ ഭര്‍ത്താവിന്റെ അരുംകൊല; ബാറ്റുകൊണ്ട് ഭാര്യയെ അടിച്ചുകൊന്നു
സേലം : സ്ത്രീധനമായി കാര്‍ ലഭിക്കാത്തതിനെ തുടര്‍ന്ന് യുവാവ് ഭാര്യയെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു. തമിഴ്‌നാട്ടിലെ സേലത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. 26 കാരിയായ ധന ശ്രീയാണ് ഭര്‍ത്താവിന്റെ ക്രൂര മര്‍ദ്ദനത്താല്‍ കൊല്ലപ്പെട്ടത് . ധനശ്രീയുടെ ഭര്‍ത്താവ് കീര്‍ത്തി രാജിനെ ( 31 ) പൊലീസ് അറസ്റ്റ് ചെയ്തു . ധന ശ്രീയെ കൊലപ്പെടുത്തിയതിന് ശേഷം ഭര്‍ത്താവ് കീര്‍ത്തി രാജ് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു . കൊലപാതകം ആത്മഹത്യയാക്കാന്‍ ശ്രമിച്ച ഭര്‍ത്താവിനെ പൊലീസ് വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ക്രൂര കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത് .

മൂന്ന് വര്‍ഷം മുമ്പാണ് കീര്‍ത്തിരാജും ധനശ്രീയും വിവാഹിതരായത്. ദമ്പതികള്‍ അടുത്തിടെയാണ് കുടുംബ വീട്ടില്‍ നിന്ന് താമസം മാറിയത്. ഇതിന് ശേഷമാണ് കീര്‍ത്തി രാജ് സ്ത്രീധനത്തിന്റെ പേരില്‍ ധനശ്രീയെ പീഡിപ്പിച്ച് തുടങ്ങിയത്. കൂടുതല്‍ സ്വര്‍ണവും ഒരു കാറും തനിക്ക് സ്ത്രീധനമായി നല്‍കണമെന്നാണ് കീര്‍ത്തി രാജ് ആവശ്യപ്പെട്ടത്. ഇതും പറഞ്ഞ് വീട്ടില്‍ എപ്പോഴും വഴക്കിടാറുണ്ടായിരുന്നു.

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്തതാണെന്നാണ് കീര്‍ത്തിരാജ് കുടുംബത്തെ അറിയിച്ചത്. മാതാപിതാക്കള്‍ ആശുപത്രിയില്‍ എത്തിയപ്പോഴാണ് ധനശ്രീയുടെ തലയ്ക്ക് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ ദുരൂഹത ആരോപിച്ച കുടുംബം പൊലീസില്‍ പരാതി നല്‍കി. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും തലക്കടിയേറ്റാണ് മരണമെന്ന് സ്ഥിരീകരിച്ചിരുന്നു.

തുടര്‍ന്ന് കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതോടെയാണ് ക്രൂരമായ കൊലപാതകത്തിന്റെ വിവരം പുറത്തറിയുന്നത്. സ്ത്രീധനമായി കാര്‍ ലഭിക്കാത്തതിനെ ചൊല്ലി ഇരുവരും തമ്മില്‍ കഴിഞ്ഞ ദിവസം വഴക്കുണ്ടായി. വഴക്കിനിടെ കീര്‍ത്തിരാജ് ക്രിക്കറ്റ് ബാറ്റ് എടുത്ത് ധനശ്രീയെ ഇടിച്ചു. മരിച്ച ധനശ്രീയുടെ കഴുത്തില്‍ കയര്‍ മുറുക്കിയ ശേഷം ഇയാള്‍ അയല്‍വാസികളെ വിവരമറിയിക്കുകയായിരുന്നു.

സംഭവത്തില്‍ കേസെടുത്ത പൊലീസ് കീര്‍ത്തിരാജിനെ കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്യാനുള്ള ഒരുക്കത്തിലാണ്. പത്ത് ദിവസം മുമ്പ് വഴക്കുണ്ടായതിനെ തുടര്‍ന്ന് ധനശ്രീ സ്വന്തം വീട്ടില്‍ എത്തിയിരുന്നു. പിന്നീട് വീട്ടിലേക്കെത്തി കീര്‍ത്തി രാജ് അനുനയിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വീട്ടിലേക്കെത്തി. ഞായറാഴ്ചയായതോടെ വീണ്ടും ഇവര്‍ തമ്മില്‍ വഴക്കുണ്ടാകുകയായിരുന്നു. കൊലക്കുറ്റം ചുമത്തിയാണ് കീര്‍ത്തി രാജിനെ പൊലീസ് അറസ്റ്റ് ചെയ്തത്.












Click it and Unblock the Notifications