കല്യാണത്തിന് പോയപ്പോൾ പൂരി കിട്ടിയില്ല, കല്ലേറും അടിപിടിയും, വാൾ വീശലും; പന്തലിൽ നിറയെ പോലീസ്..
കല്യാണം എന്നൊക്കെ പറഞ്ഞാൽ വളരെ സന്തോഷം നിറഞ്ഞ, ആഘോഷം നിറഞ്ഞ ഒരു ദിവസമാണല്ലോ... രണ്ട് വ്യക്തികളുടെ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷം. എന്നാൽ ഒറ്റ നിമിഷം കൊണ്ട് കല്യാണപ്പന്തൽ യുദ്ധക്കളമാക്കിയാലോ.. അതെ, അങ്ങനൊരു സംഭവം ഉണ്ടായി. പാട്ടും നൃത്തവും ഒക്കെയായി സന്തോഷത്തോടെ നടന്നുകൊണ്ടിരിക്കുകയായിരുന്ന ചടങ്ങുകൾ ഒറ്റനിമിഷം കൊണ്ട് അടിപിടിയിലേക്കും കല്ലേറിലേക്കും എത്തി. എല്ലാത്തിനും കാരണം പൂരിയും. ജാർഖണ്ഡിലാണ് സംഭവം.. ആഘോഷം കൊണ്ട് നിറഞ്ഞ കല്യാണപ്പന്തലിൽ പിന്നീട് പോലീസും ബഹളവും ഒക്കെയായി.
ചൊവ്വാഴ്ച പുലർച്ചെ 2 മണിയോടെ ആയിരുന്നു ജാർഖണ്ഡിലെ ഗിരിദിയിലെ പത്രോഡി ഗ്രാമത്തിൽ ആതിഥേയനായ ശങ്കർ യാദവിന്റെ വീട്ടിൽ ഒരു അതിഥി ചൂടുള്ള പൂരി വേണം എന്ന് ആവശ്യപ്പെട്ടത്. ഇതിനെ തുടർന്നാണ് അവിടെ വലിയ നാടകം അരങ്ങേറിയത്. പൂരി ചോദിച്ചെങ്കിലും ഇയാൾക്ക് ചൂട് പൂരി കിട്ടിയില്ല. ഇതോടെ ഇയാൾ ദേഷ്യപ്പെട്ട്, പുറത്തുനിന്നും ആളെ വിളിച്ച് ബഹളമാക്കി. എന്നാൽ ഇവർ ക്ഷണിക്കാതെ വിവാഹത്തിന് എത്തിയവരാണെന്നാണ് പറയുന്നത്. അങ്ങനെ പൂരിയുടെ പേരിൽ തുടങ്ങിയ വഴക്ക് അടിപിടിയിലേക്ക് എത്തി..

ദൈനിക് ഭാസ്‌കർ പറയുന്നതനുസരിച്ച്, വിവാഹച്ചടങ്ങിൽ ചിലർ ആയുധങ്ങൾ വിശുക പോലും ചെയ്തു, ഭക്ഷണത്തിന്റേ പേരിൽ തുടങ്ങിയ ബഹളം മൂന്നോ നാലോ പേർക്ക് പരിക്കേൽക്കുന്നതിലേക്ക് എത്തുകയായിരുന്നു, തർക്കം പരിഹരിക്കാനുള്ള ശ്രമത്തിൽ ലോക്കൽ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തി. "ജവാൻമാരുടെ" ഒരു വലിയ സംഘത്തിന് മാത്രമേ ഇത് നിയന്ത്രണത്തിലാക്കാൻ കഴിയൂ, എന്നായിരുന്നു പറഞ്ഞത്. വീടിന് നേരെ കല്ലെറിയുന്നതിലേക്ക് നയിച്ച അക്രമത്തിന് പ്രേരിപ്പിച്ചയാളെ രാത്രി കസ്റ്റഡിയിലെടുത്തു
ആക്രമണത്തിൽ പരിക്കേറ്റവരെ ആശുപത്രിയിൽ എത്തിച്ച ശേഷം വൈദ്യസഹായം നൽകുകയും ചെയ്തതായി ഇന്ത്യൻ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പിന്നീട്, രാവിലെ എസ്ഡിപിഒ അനിൽ കുമാർ സിങ്ങും മുഫാസിൽ പോലീസ് സ്റ്റേഷൻ ഇൻ ചാർജ് കമലേഷ് പാസ്വാനും രോഷാകുലരായ വിവാഹ അതിഥികളെ സമാധാനിപ്പിക്കാൻ ശ്രമിച്ചു.പോലീസ് സുരക്ഷയിൽ വിവാഹചടങ്ങുകൾ പൂർത്തിയായെന്നാണ് റിപ്പോർട്ട്.
Skin Care: പപ്പായ കഴിച്ചാലും മുഖത്ത് തേച്ചാലും ഫലം ഉറപ്പ്; മുഖം തിളങ്ങും എന്നും ചെറുപ്പവും












Click it and Unblock the Notifications