Get Updates
Get notified of breaking news, exclusive insights, and must-see stories!

മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ തമ്മിലടി; പരാതിപ്രളയവുമായി നേതാക്കള്‍ ചെന്നിത്തലക്ക് മുന്നില്‍

മഹാരാഷ്ട്രയില്‍ പി സി സി അധ്യക്ഷന്‍ നാനാ പടോലെയ്‌ക്കെതിരെ ഒരു വിഭാഗം നേതാക്കള്‍ കലാപക്കൊടി ഉയര്‍ത്തുന്നുണ്ട്. ബാലാസാഹെബ് തോറാട്ടിന്റെ നേതൃത്വത്തിലാണ് പ്രതിഷേധം ശക്തമാകുന്നത്

chennithala

മുംബൈ: മഹാരാഷ്ട്രയിലെ കോണ്‍ഗ്രസിനുള്ളിലെ തര്‍ക്കങ്ങള്‍ക്ക് പിന്നാലെ പരാതി പ്രളയുമായി നേതാക്കള്‍ രമേശ് ചെന്നിത്തലക്ക് മുന്നില്‍. മഹാരാഷ്ട്ര കോണ്‍ഗ്രസ് അധ്യക്ഷന്‍ നാന പടോലെയുടെ ഏകാധിപത്യ പ്രവര്‍ത്തന ശൈലിക്കെതിരെയാണ് മനേതാക്കളുടെ പരാതി.

മഹാരാഷ്ട്ര കോണ്‍ഗ്രസിലെ ഭിന്നത പരിഹരിക്കാന്‍ ഹൈക്കമാന്റ് രമേശ് ചെന്നിത്തലയെ ആണ് നിയോഗിച്ചിരിക്കുന്നത്. മഹാ വികാസ് അഘാഡി സര്‍ക്കാര്‍ വീണതിന് പിന്നാലെ കോണ്‍ഗ്രസിനുള്ളിലെ ഭിന്നത മൂര്‍ച്ഛിച്ചിരിക്കുകയാണ്. ഇതോടെയാണ് പ്രശ്‌നപരിഹാരത്തിനായി രമേശ് ചെന്നിത്തലയെ ഹൈക്കമാന്റ് നിയോഗിച്ചത്.

തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി ഹോട്ടല്‍ ട്രൈഡന്റ്, പ്രഭാദേവിയിലെ പാര്‍ട്ടി കാര്യാലയം എന്നിവിടങ്ങളില്‍ വെച്ച് നിരവധി സംസ്ഥാന നേതാക്കള്‍ രമേശ് ചെന്നിത്തലയെ കണ്ട് പരാതി ബോധിപ്പിക്കാനെത്തി. സംസ്ഥാനത്തെ മറ്റ് നേതാക്കളെ പരിഗണിക്കാതെ നാനാ പടോലെ ഏകപക്ഷീയമായാണ് തീരുമാനമെടുക്കുന്നത് എന്നാണ് പ്രധാന പരാതി.

ഇത് കീഴ്ഘടകങ്ങളെ നിര്‍ജീവമാക്കുന്നു എന്ന് നേതാക്കള്‍ ആരോപിക്കുന്നു. പി സി സി അധ്യക്ഷനായ നാന പടോലെയുമായി ഒത്തുപോകാനാകില്ല എന്ന് പറഞ്ഞ് നിയമസഭ കക്ഷി നേതൃപദവിയില്‍നിന്ന് ബാലാസാഹെബ് തോറാട്ട് രാജി വെച്ചിരുന്നു. ഇതിന് പിന്നാലെ ആശിഷ് ദേശ്മുഖ് അടക്കമുള്ള നേതാക്കള്‍ നാന പടോലെക്കെതിരെ ഹൈക്കമാന്റിന് കത്തെഴുതുകയും ചെയ്തു.

ഇതോടെ രമേശ് ചെന്നിത്തലയെ പ്രശ്‌നപരിഹാരത്തിനായി എ ഐ സി സി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ നിയോഗിക്കുകയായിരുന്നു. അതേസമയം നാനാ പടോലയും ബാലാസാഹെബ് തോറാട്ടും ഐക്യത്തോടെ നീങ്ങി വരാനിരിക്കുന്ന തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റ് നേടിത്തരുമെന്ന് രമേശ് ചെന്നിത്തല പ്രത്യാശ പ്രകടിപ്പിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+