ജനപ്രതിനിധികളുടെ അയോഗ്യത; സ്പീക്കറുടെ അധികാരം പുനരാലോചിക്കണമെന്ന് സുപ്രീം കോടതി
ദില്ലി: ജനപ്രതിനിധികളുടെ അയോഗ്യത സംബന്ധിച്ച് തിരുമാനമെടുക്കുന്നതിന് സ്വതന്ത്ര സംവിധാനം രൂപീകരിക്കുന്നതിനെ കുറിച്ച് ആലോചിക്കണമെന്ന് സുപ്രീം കോടതി. ജസ്റ്റിസ് ആര്‍എഫ് നരിമാന് അധ്യക്ഷനായ ബെഞ്ചിന്റേതാണ് പരാമര്‍ശം. രാഷ്ട്രീയ പാര്‍ട്ടി അംഗമായ സ്പീക്കര്‍ക്ക് ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള അധികാരം സംബന്ധിച്ച് പാര്‍ലമെന്റ് പുനരാലോചിക്കണമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

സ്പീക്കര്‍ ഒരു സ്വതന്ത്ര പദവിയല്ലെന്നിരിക്കെ അയോഗ്യത സംബന്ധിച്ച വിഷയങ്ങള്‍ പരിഗണിക്കുന്നതിന് സ്വതന്ത്രമായ സമിതി രൂപീകരിക്കുന്നതിനെ കുറിച്ച് പാര്‍ലമെന്റ് ചര്‍ച്ച നടത്തണമെന്ന് കോടതി പറഞ്ഞു. കര്‍ണാടകത്തില്‍ അടക്കം സ്പീക്കറുടെ നിഷ്പക്ഷതയെ ചോദ്യം ചെയ്ത് കോടതിയില്‍ വന്ന ചില കേസുകളും ബെഞ്ച് ചൂണ്ടിക്കാട്ടി. അയോഗ്യത പരാതികളില്‍ മൂന്ന് മാസത്തിനകം തിരുമാനം എടുക്കുന്നതാണ് ഉചിതമെന്നും ആര്‍എഫ് നരിമാന് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
മണിപ്പൂര്‍ ബിജെപി സര്‍ക്കാരിലെ വനം പരിസ്ഥിതി മന്ത്രി ശ്യാം കുമാറിന്റെ അയോഗ്യതയുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നുകോടതിയുടെ നിര്‍ദ്ദേശം. കോണ്‍ഗ്രസ് ടിക്കറ്റില്‍ ജയിച്ച ശ്യാം കുമാര്‍ പിന്നീട് ബിജെപിയിലേക്ക് കൂറുമാറുകയായിരുന്നു. അതേസമയം അയോഗ്യത സംബന്ധിച്ച് നാലാഴ്ചയ്ക്കുള്ളില്‍ തിരുമാനമെടുക്കാന്‍ സുപ്രീം കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്കി. തിരുമാനം കൈക്കൊള്ളാന്‍ സ്പീക്കര്‍ വൈകിയാല്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും ബെഞ്ച് വ്യക്തമാക്കി.
-
യു പ്രതിഭയെ അപമാനിച്ച് ലീഗ് നേതാവ്, കണ്ണീരോടെ ഇടത് സ്ഥാനാർത്ഥി, അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ -
വോട്ട് പിടിക്കാൻ 40 ലക്ഷം മാത്രം! സ്ഥാനാർത്ഥികളുടെ ചിലവ് നിശ്ചയിച്ച് തിരഞ്ഞെടുപ്പ് കമ്മീഷൻ -
യുഡിഎഫ് ആവശ്യപ്പെട്ടു, എസ്ഡിപിഐ പിന്മാറുന്നു? മഞ്ചേശ്വരത്ത് ബിജെപിയെ തോൽപിക്കുക ലക്ഷ്യം -
പത്തനംതിട്ടയിൽ അഞ്ചിടത്തും പഞ്ചതന്ത്രം പയറ്റി മുന്നണികൾ -
‘ഒന്ന് മാറിത്തന്നൂടെ...’- ഇനി അപരന്മാർക്ക് ഡിമാന്റുള്ള രണ്ടുനാൾ -
വി.എം. സുധീരനെ അപരൻ ‘തോൽപ്പിച്ചപ്പോൾ...’ -
‘ചാഞ്ചാട്ട’ മണ്ഡലങ്ങൾ പത്ത്- എൽഡിഎഫിന് ഏഴ്, യുഡിഎഫിന് മൂന്ന്, അഞ്ചിടത്ത് രണ്ടാമതെത്തിയത് എൻഡിഎ -
ആരും കേരളത്തിൽ സർക്കാരുണ്ടാക്കാം, നേരിയ മുൻതൂക്കം ഈ മുന്നണിക്ക്, വോട്ട് വൈബ് സര്‍വ്വേ ഫലം പറയുന്നത് -
സാങ്കേതിക പിഴവ്; ബിജെപി സീലിൽ വിശദീകരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷൻ -
'പാലക്കാട് നേമം ആവർത്തിക്കാനുളള പുറപ്പാട്, ബിജെപിയെ നേരിടേണ്ടത് കോമഡി കൊണ്ടല്ല', രമേഷിനെതിരെ ഐസക്










Click it and Unblock the Notifications