കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

അയോഗ്യരാക്കിയ എംഎല്‍എമാരെ ഹോട്ടലില്‍ നിന്ന് പുറത്താക്കി; കുടിശ്ശിക അടച്ചിട്ട് പോയാല്‍ മതി

Google Oneindia Malayalam News

ചെന്നൈ: തമിഴ്‌നാട്ടില്‍ അയോഗ്യരാക്കിയ 18 എംഎല്‍എമാരെ എംഎല്‍എ ഹോസ്റ്റലില്‍ നിന്ന് പുറത്താക്കി. ഇനിയും ഇവിടെ താമസിക്കരുതെന്ന് നിയമസഭാ സെക്രട്ടറി കെ ശ്രീനിവാസന്‍ നോട്ടീസ് നല്‍കി. മുറിയിലെ എല്ലാ സാധനങ്ങളും പുറത്തേക്ക് മാറ്റാന്‍ 18 പേര്‍ക്കും നിര്‍ദേശം നല്‍കി. പോകുന്നതിന് മുമ്പ് അയോഗ്യരാക്കിയ ദിവസത്തിന് ശേഷമുള്ള ബില്ല് സ്വന്തമായി അടയ്ക്കാനും ആവശ്യപ്പെട്ടു.

Ttv

ഹോസ്റ്റലിന്റെ ചുമതലയുള്ള അണ്ടര്‍ സെക്രട്ടറിയുടെ സാന്നിധ്യത്തിലാണ് ഇവരെ ഒഴിപ്പിക്കുന്ന നോട്ടീസ് പതിച്ചത്. കൂറുമാറിയതിനെ തുടര്‍ന്ന് സ്പീക്കര്‍ അയോഗ്യരാക്കിയ 18 എഐഎഡിഎംകെ എംഎല്‍എമാരാണ് കുടുങ്ങിയത്. ഇവര്‍ സ്പീക്കറുടെ നടപടി ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയെ സമീപിച്ചിരുന്നു. പക്ഷേ, കോടതി ഹര്‍ജി തള്ളി.

ഇതോടെയാണ് ഇവരുടെ ഹോസ്റ്റല്‍ വാസം മതിയാക്കാന്‍ നിയമസഭാ സെക്രട്ടറി നടപടിയെടുത്തത്. എംഎല്‍എമാര്‍ക്ക് അനുവദിക്കുന്ന യാതൊരു സൗകര്യങ്ങളും അയോഗ്യരാക്കപ്പെട്ടവര്‍ക്ക് അനുവദിക്കില്ലെന്ന് നോട്ടീസില്‍ വ്യക്തമാക്കി.

കഴിഞ്ഞ വര്‍ഷം സപ്തംബറിലാണ് 18 എഐഎഡിഎംകെ എംഎല്‍എമാരെ അയോഗ്യരാക്കിയത്. ടിടിവി ദിനകരന്റെ പക്ഷത്തേക്ക് മാറിയ ഇവരെ കൂറുമാറ്റ നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കുകയായിരുന്നു. മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇവര്‍ നീക്കം നടത്തിയിരുന്നു. ഗവര്‍ണറെ കാണുകയും ചെയ്തു. തൊട്ടുപിന്നാലെ ഇവരെ അയോഗ്യരാക്കി. തുടര്‍ന്ന് ഇത് ചോദ്യം ചെയ്തുള്ള ഹര്‍ജി ഹൈക്കോടതി തള്ളുകയും ചെയ്തു.

ചിലപ്പോള്‍ ഹൈക്കോടതി വിധിക്കെതിരെ ഇവര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കാം. അല്ലെങ്കില്‍ ഇവരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തേണ്ടി വരും.

English summary
Disqualified AIADMK MLAs Told to Vacate Hostel, Pay Rent Dues
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X