കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസ് കുരുക്കില്‍ പിടഞ്ഞ് വിമതര്‍; തിരഞ്ഞെടുപ്പ് നീട്ടാന്‍ വീണ്ടും സുപ്രീം കോടതിയിലേക്ക്

  • By Aami Madhu
Google Oneindia Malayalam News

ബെംഗളൂര: ഈ വരുന്ന ഡിസംബര്‍ അഞ്ചിനാണ് കര്‍ണാടകത്തിലെ അയോഗ്യരാക്കപ്പെട്ട വിമതരുടെ മണ്ഡലങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്ടോബര്‍ 21 നായിരുന്നു 15 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതെങ്കിലും അയോഗ്യത നടപടിയില്‍ സുപ്രീം കോടതിയില്‍ കേസ് നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ കമ്മീഷന്‍ തിരഞ്ഞെടുപ്പ് ഡിസംബര്‍ അഞ്ചിലേക്ക് മാറ്റുകയായിരുന്നു.

അതേസമയം തിരഞ്ഞെടുപ്പ് തീയതി ഇനിയും നീട്ടണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കോടതിയെ സമീപിച്ചിരിക്കുകയാണ് വിമത നേതാക്കള്‍. അയോഗ്യതയില്‍ വിധി വരാന്‍ വൈകുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നേതാക്കള്‍ കോടതിയെ സമീപിച്ചിരിക്കുന്നത്.

ത്രിശങ്കുവില്‍

ത്രിശങ്കുവില്‍

ബിജെപിക്ക് വേണ്ടി കര്‍ണാടകത്തിലെ സഖ്യസര്‍ക്കാരിനെ അട്ടിമറിച്ച 17 എംഎല്‍എമാരെയാണ് കൂറുമാറ്റ നിരോധന നിയമ പ്രകാരം സ്പീക്കര്‍ അയോഗ്യരാക്കിയത്. സ്പീക്കറുടെ നടപടിയെ ചോദ്യം ചെയ്ത് വിമതര്‍ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഇതുവരെ ഹര്‍ജിയില്‍ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല.

അവസാന തീയതി

അവസാന തീയതി

വിമതരെ തന്നെ മത്സരിപ്പിക്കാനായിരുന്നു ബിജെപിയുടെ കണക്ക് കൂട്ടല്‍. ഹര്‍ജിയില്‍ വാദം പൂര്‍ത്തിയായെങ്കിലും കേസില്‍ ഇതുവരെ കോടതി വിധി പുറപ്പെടുവിച്ചിട്ടില്ല. നവംബര്‍ 18 നാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി.ഇതിനുള്ളില്‍ വിധി വന്നില്ലേങ്കില്‍ മത്സരിക്കാമെന്ന വിമതരുടെ മോഹം വെള്ളത്തിലാവും.

കോടതിയില്‍

കോടതിയില്‍

ഈ സാഹചര്യത്തിലാണ് വിമതര്‍ വീണ്ടും കോടതിയെ സമീപിച്ചിരിക്കുന്നത്. വിധി വൈകാന്‍ സാധ്യതയുള്ളതിനാല്‍ തിരഞ്ഞെടുപ്പ് നീട്ടണമെന്നാണ് ആവശ്യം. വിഷയത്തില്‍ പുതിയ ഹര്‍ജി സമര്‍പ്പിക്കാന്‍ വിമതരോട് കോടതി നിര്‍ദ്ദേശിച്ചു.

വിവാദ ശബ്ദരേഖ

വിവാദ ശബ്ദരേഖ

അതേസമയം മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയുടെ വിവാദ ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് വിമതരുടെ പുതിയ നീക്കമെന്നത് ശ്രദ്ധേയമാണ്. ശബ്ദരേഖയ്ക്കെതിരെ നേരത്തേ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചിരുന്നു. രാഷ്ട്രപതിക്കും നിവേദനം നല്‍കിയിരുന്നു.

യെഡ്ഡിയുടെ വെളിപ്പെടുത്തല്‍

യെഡ്ഡിയുടെ വെളിപ്പെടുത്തല്‍

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസര്‍ക്കാരിനെ താഴെയിറക്കിയത് കേന്ദ്ര നേതൃത്വത്തിന്‍റെ അറിവോടെയെന്നായിരുന്നു യെഡിയൂരപ്പയുടെ വെളിപ്പെടുത്തല്‍. നീക്കത്തിന് ചുക്കാന്‍ പിടിച്ചത് അമിത് ഷായാണെന്നും മുഖ്യമന്ത്രി യെഡിയൂരപ്പയുടെ വിവാദ ശബ്ദരേഖയില്‍ പറഞ്ഞിരുന്നു.

അനുബന്ധ തെളിവ്

അനുബന്ധ തെളിവ്

അതേസമയം സംഭവത്തില്‍ ബിജെപിക്കെതിരെ കോണ്‍ഗ്രസ് സുപ്രീം കോടതിയെ സമീപിച്ചു. അയോഗ്യരാക്കപ്പെട്ടവരുടെ ഹര്‍ജിയില്‍ യെഡിയൂരപ്പയുടേതെന്ന് സംശയിക്കുന്ന വിവാദ ശബ്ദരേഖ അനുബന്ധ തെളിവായി സ്വീകരിക്കണമെന്നായിരുന്നു കോണ്‍ഗ്രസിന്‍റെ ആവശ്യം. കോടതി ഇത് അംഗീകരിക്കുകയും ചെയ്തു.

മത്സരിക്കാന്‍ കഴിയില്ല ?

മത്സരിക്കാന്‍ കഴിയില്ല ?

അതേസമയം പുതിയ തെളിവ് സ്വീകരിച്ച സാഹചര്യത്തില്‍ വിധി വരാന്‍ ഇനിയും വൈകിയേക്കുമെന്നാണ് കണക്കാക്കപ്പെടുന്നത്. അങ്ങനെയെങ്കില്‍ വിമതര്‍ക്ക് ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിച്ചേക്കില്ല.

മറുകണ്ടം ചാടിച്ചത്

മറുകണ്ടം ചാടിച്ചത്

മത്സരിക്കാന്‍ അവസരം ലഭിച്ചില്ലേങ്കില്‍ വിമതര്‍ ബിജെപിക്കെതിരെ രംഗത്തെത്തിയേക്കും. നേരത്തേ തന്നെ കേസ് നടത്തിപ്പിന് ബിജെപി നേതൃത്വം ശക്തമായ ഇടപെടല്‍ നടത്തുന്നില്ലെന്ന വിമര്‍ശനം വിമതര്‍ ഉന്നയിച്ചിരുന്നു.
മന്ത്രി പദം ഉള്‍പ്പെടെ വാഗ്ദാനം ചെയ്താണ് വിമതരെ ബിജെപി മറുകണ്ടം ചാടിച്ചത്.

പ്രതികൂലമായാല്‍

പ്രതികൂലമായാല്‍

അതേസമയം സുപ്രീം കോടതിയില്‍ നിന്ന് പ്രതികൂല വിധി ഉണ്ടായാല്‍ അടുത്ത അഞ്ച് വര്‍ഷത്തേക്ക് നേതാക്കള്‍ക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സാധിക്കില്ല. അങ്ങനെ വന്നാല്‍ തങ്ങളുടെ അടുത്ത അനുയായികളെയോ ബന്ധുക്കളെയോ മത്സരിപ്പിക്കണമെന്ന നിര്‍ദ്ദേശവും ചില വിമത നേതാക്കള്‍ ഉയര്‍ത്തിയിട്ടുണ്ട്.

മടങ്ങിയേക്കും?

മടങ്ങിയേക്കും?

പാര്‍ട്ടി നേതാക്കളെ ഒഴിവാക്കി വിമതര്‍ക്ക് സീറ്റ് നല്‍കിയില്‍ ബിജെപിയിലും അത് പൊട്ടിത്തെറികള്‍ക്ക് വഴിവെയ്ക്കും.ഈ സാഹചര്യത്തില്‍ വിമതരില്‍ ചിലരെങ്കിലും കോണ്‍ഗ്രസിലേക്കോ ജെഡിഎസിലേക്കോ മടങ്ങിയേക്കാനുള്ള സാധ്യതകളും ഉണ്ട്.

വലവിരിച്ച് ബിജെപി? കോണ്‍ഗ്രസ് എംഎല്‍എയ്ക്ക് 25 കോടി, ശിവസേനയ്ക്ക് 50 കോടിയെന്ന്

ദേവേന്ദ്ര ഫട്നാവിസ് മുഖ്യമന്ത്രി സ്ഥാനം രാജി വെച്ചു! മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാതെ ബിജെപി

കൈകഴുകി സിപിഎം, പാർട്ടി പ്രവർത്തകർക്ക് മേൽ യുഎപിഎ ചുമത്തിയ കേസിൽ ഇടപെടേണ്ടെന്ന് തീരുമാനം!

English summary
Disqualified Karnataka MLAs move SC for postponement of election
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X