കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകത്തില്‍ വിമതര്‍ക്ക് തിരിച്ചടി, മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍!!

Google Oneindia Malayalam News

ബെംഗളൂരു: കര്‍ണാടകത്തില്‍ അയോഗ്യരാക്കപ്പെട്ട വിമതരെ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുവദിക്കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍. അതേസമയം ബിജെപിക്ക് വലിയ തിരിച്ചടിയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇവരെ അയോഗ്യരാക്കിയ നടപടി സുപ്രീം കോടതിയുടെ പരിഗണനയിലാണ്. തിരഞ്ഞെടുപ്പിന് കഴിയുന്നത് മുമ്പ് ഇതില്‍ വിധി വരാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.

1

കര്‍ണാടകത്തിലെ 17 മണ്ഡലത്തില്‍ 15 എണ്ണത്തില്‍ ഒക്ടോബര്‍ 21ന് തിരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സഞ്ജീവ് കുമാര്‍ പറഞ്ഞു. ബാക്കിയുള്ള രണ്ടെണ്ണത്തില്‍ തിരഞ്ഞെടുപ്പില്‍ പിന്നീട് നടത്തും. രാജ രാജേശ്വര്‍ നഗര്‍, മസ്‌കി എന്നീ മണ്ഡലങ്ങളിലെ ഫലങ്ങള്‍ നേരത്തെ തന്നെ കോടതിയില്‍ ചോദ്യം ചെയ്യപ്പെട്ടതാണ്. അതുകൊണ്ട് ഇവിടെ തിരഞ്ഞെടുപ്പ് ഒരേസമയം നടത്താത്തത്.

അതേസമയം സ്പീക്കറുടെ ഓര്‍ഡര്‍ നിലവില്‍ ഉള്ളത് കൊണ്ട് അയോഗ്യരാക്കപ്പെട്ടവര്‍ക്ക് മത്സരിക്കാനാവില്ലെന്നും സഞ്ജീവ് കുമാര്‍ പറഞ്ഞു. നേരത്തെ കുമാരസ്വാമി സര്‍ക്കാരിന്റെ വീഴ്ച്ചയ്ക്ക് കാരണക്കാരായത് ഈ 17 എംഎല്‍എമാരായിരുന്നു. ഇതിനെ തുടര്‍ന്നാണ് സ്പീക്കര്‍ ഇവരെ അയോഗ്യരാക്കിയത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം വന്നതോടെ ബിജെപി പ്രതിക്കൂട്ടിലായിരിക്കുകയാണ്.

വിമതരെ സ്ഥാനാര്‍ത്ഥിയാക്കാനുള്ള ശ്രമം ബിജെപി നടത്തുന്നുണ്ടായിരുന്നു. അതേസമയം ഇവര്‍ക്ക് ഇനി മത്സരിക്കാന്‍ സാധിക്കാത്തതിനാല്‍ ബിജെപിയുമായി ഇവര്‍ ഇടയാനുള്ള സാധ്യത കൂടുതലാണ്. വിമതര്‍ക്ക് സീറ്റ് നല്‍കുമെന്ന ഭയം കാരണം ബിജെപിയിലെ തന്നെ നേതാക്കള്‍ സ്വന്തം സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കാനും ഒരുങ്ങുന്നുണ്ട്. ഇതോടെ സര്‍ക്കാരിന്റെ പ്രവര്‍ത്തനം ത്രിശങ്കുവിലാണ്. വിമതരില്‍ നിന്നുള്ള തിരിച്ചടി യെഡ്ഡിയൂരപ്പയ്ക്ക് ഉണ്ടാവാനാണ് സാധ്യത.

യെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണിയെഡ്ഡിക്ക് നെഞ്ചിടിപ്പ്!! '6' ല്‍ തൊട്ടില്ലേല്‍ സര്‍ക്കാര്‍ താഴെ? വിമതര്‍ക്കും എട്ടിന്‍റെ പണി

English summary
disqualified mlas wont be allowed to contest says ec
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X