കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കര്‍ണാടകം വീണ്ടും പുകയുന്നു; അയോഗ്യരായ വിമതര്‍ സുപ്രീംകോടതിയിലേക്ക്, സ്പീക്കര്‍ക്കെതിരെ നീക്കം

Google Oneindia Malayalam News

മുംബൈ: കര്‍ണാടക രാഷ്ട്രീയം വീണ്ടും ദേശീയ തലത്തില്‍ ചര്‍ച്ചയാകുന്നു. സ്പീക്കര്‍ അയോഗ്യത കല്‍പ്പിച്ച വിമതര്‍ സുപ്രീംകോടതിയെ സമീപിക്കാന്‍ ഒരുങ്ങി. സ്പീക്കര്‍ തങ്ങളെ അയോഗ്യരാക്കിയത് നിയമ ലംഘനമാണെന്നാണ് അവരുടെ വാദം. ജെഡിഎസ് വിമത നേതാവ് എഎച്ച് വിശ്വനാഥ് ആണ് ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചത്. തിങ്കളാഴ്ച സുപ്രീംകോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സ്പീക്കര്‍ രമേശ് കുമാറിന്റെ നടപടി റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് വിമതര്‍ സുപ്രീംകോടതിയിലെത്തുക. ഞായറാഴ്ച 14 വിമതരെയാണ് സ്പീക്കര്‍ അയോഗ്യരാക്കിയത്. ഇതോടെ മൊത്തം അയോഗ്യരാക്കപ്പെട്ട എംഎല്‍എമാരുടെ എണ്ണം 17 ആയി. സ്പീക്കറുടെ നടപടി ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. വിശദാംശങ്ങള്‍ ഇങ്ങനെ....

അയോഗ്യത 2023 വരെ

അയോഗ്യത 2023 വരെ

11 കോണ്‍ഗ്രസ് അംഗങ്ങളെയും മൂന്ന് ജെഡിഎസ് അംഗങ്ങളെയുമാണ് സ്പീക്കര്‍ ഞായറാഴ്ച അയോഗ്യരാക്കിയത്. കൂറുമാറ്റ നിരോധന നിയമ പ്രകാരമാണ് സ്പീക്കറുടെ നടപടി. ഇതോടെ ഈ നിയമസഭ കാലാവധി പൂര്‍ത്തിയാക്കുന്ന 2023 വരെ വിമതര്‍ക്ക് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ സാധിക്കില്ല.

സ്വതന്ത്രന്‍ കോണ്‍ഗ്രസുകാരന്‍

സ്വതന്ത്രന്‍ കോണ്‍ഗ്രസുകാരന്‍

നേരത്തെ മൂന്ന് വിമതരെ അയോഗ്യരാക്കിയിരുന്നു. രണ്ടു കോണ്‍ഗ്രസ് അംഗങ്ങളെയും ഒരു സ്വതന്ത്രനെയുമാണ് അയോഗ്യരാക്കിയത്. സ്വതന്ത്രന്‍ ആര്‍ ശങ്കര്‍ കോണ്‍ഗ്രസുകാരനാണ് എന്നാണ് സ്പീക്കര്‍ പറഞ്ഞത്. ഇദ്ദേഹത്തിന്റെ പാര്‍ട്ടി നേരത്തെ കോണ്‍ഗ്രസില്‍ ലയിച്ചിരുന്നുവെന്നു കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞു.

 വിപ്പ് ലംഘിച്ചത് പൊല്ലാപ്പായി

വിപ്പ് ലംഘിച്ചത് പൊല്ലാപ്പായി

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പ് തേടിയ വേളയില്‍ കോണ്‍ഗ്രസും ജെഡിഎസ്സും തങ്ങളുടെ എംഎല്‍എമാര്‍ക്ക് വിപ്പ് നല്‍കിയിരുന്നു. വോട്ടെടുപ്പ് ദിവസം സഭയില്‍ നിര്‍ബന്ധമായും എത്താനും സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്യാനുമാണ് വിപ്പ് നല്‍കിയത്. എന്നാല്‍ വിമതര്‍ വന്നില്ല. കുമാരസ്വാമി സര്‍ക്കാര്‍ വീഴുകയും ചെയ്തു.

 പ്രതിസന്ധി ഇങ്ങനെ

പ്രതിസന്ധി ഇങ്ങനെ

വിമതരായ എംഎല്‍എമാര്‍ രാജിവച്ചതോടെ കര്‍ണാടകത്തിലെ രാഷ്ട്രീയ പ്രതിസന്ധി രൂപപ്പെട്ടത്. ഇവര്‍ രാജി പ്രഖ്യാപിച്ച മുംബൈയിലേക്ക്് പോയി. സഭയിലെ വോട്ടെടുപ്പ് ദിവസം തിരിച്ചുവന്നതുമില്ല. ഇപ്പോഴും ഇവര്‍ മഹാരാഷ്ട്രയിലാണുള്ളത്. യെഡിയൂരപ്പ സര്‍ക്കാര്‍ വിശ്വാസം നേടിയ ശേഷമാകും തിരിച്ചെത്തുക.

വിശ്വാസ വോട്ട് തിങ്കളാഴ്ച

വിശ്വാസ വോട്ട് തിങ്കളാഴ്ച

യെഡിയൂരപ്പ സര്‍ക്കാര്‍ തിങ്കളാഴ്ച സഭയില്‍ വിശ്വാസ വോട്ട് തേടും. തൊട്ടുമുമ്പാണ് വിമതരെ അയോഗ്യരാക്കിയത്. ഇതോടെ സഭയില്‍ 105 അംഗങ്ങളുടെ പിന്തുണയുണ്ടെങ്കില്‍ ബിജെപിക്ക് വിശ്വാസ വോട്ട് നേടാന്‍ സാധിക്കും. ബിജെപിക്ക് നിലവില്‍ 105 അംഗങ്ങളുണ്ട്. കൂടാതെ രണ്ട് ഒരു സ്വതന്ത്രനും ബിജെപിയെ പിന്തുണയ്ക്കുന്നുണ്ട്.

ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി ഇറാന്‍; മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, അകന്നിട്ടും വിടാതെ...ഇന്ത്യയ്ക്ക് വന്‍ ഓഫറുമായി ഇറാന്‍; മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ, അകന്നിട്ടും വിടാതെ...

English summary
Disqualified Rebel MLA's will Approach SC Tomorrow
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X